Bollywood
കോവിഡ് 19… ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് താമസിക്കാന്‍ ആറുനിലയുള്ള ഹോട്ടല്‍ വിട്ടുനല്‍കി ബോളിവുഡ് താരം സോനു സൂദ്
കോവിഡ് 19… ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് താമസിക്കാന്‍ ആറുനിലയുള്ള ഹോട്ടല്‍ വിട്ടുനല്‍കി ബോളിവുഡ് താരം സോനു സൂദ്
മുംബൈയില്‍ കൊറോണ ബാധിതരെ പരിചരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് താമസിക്കാന്‍ തന്റെ ആറുനിലയുള്ള ഹോട്ടല്‍ വിട്ടുനല്‍കാമെന്ന് ബോളിവുഡ് നടന്‍ സോനു സൂദ്. മുംബൈയിലെ ജുഹുവിലെ ആറ് നിലയുള്ള ഹോട്ടലാണ് താരം വിട്ടു നല്‍കുന്നത്. ആളുകളുടെ ജീവന്‍ രക്ഷിക്കാന്‍ രാപ്പകല്‍ അധ്വാനിക്കുന്ന നമ്മുടെ രാജ്യത്തെ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും പാരാ മെഡിക്കല്‍ സ്റ്റാഫുകള്‍ക്കുമായി എന്തെങ്കിലും ചെയ്യുക എന്നത് എനിക്ക് ലഭിച്ച ബഹുമതിയാണ്. മുംബൈയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് താമസിക്കാന്‍ ഒരു സ്ഥലം ആവശ്യമാണ്.
മുനിസിപ്പാലിറ്റിയിലും, സ്വകാര്യ ആശുപത്രികളിലും ഈ സൗകര്യത്തെക്കുറിച്ച് ഞങ്ങള്‍ അറിയിച്ചിട്ടുണ്ടെന്ന് താരം പറഞ്ഞു. കൊവിഡ് പ്രവര്‍ത്തനങ്ങളില്‍ കൈത്താങ്ങാകാന്‍ നിരവധി താരങ്ങളാണ് രംഗത്തെത്തുന്നത്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതിനോടകം തന്നെ നിരവധി താരങ്ങള്‍ സംഭാവനകളും നല്‍കി കഴിഞ്ഞു.
Sonu Sood