Bollywood
സെയ്ഫ് അലി ഖാന്റെ ആരോഗ്യത്തിൽ പുരോഗതി; മെഡിക്ലെയിം ആയി 35.95 ലക്ഷം
സെയ്ഫ് അലി ഖാന്റെ ആരോഗ്യത്തിൽ പുരോഗതി; മെഡിക്ലെയിം ആയി 35.95 ലക്ഷം
കഴിഞ്ഞ ദിവസമായിരുന്നു വീട്ടിൽ അിക്രമിച്ച് കയറി ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ ആക്രമിച്ചത്. ഇപ്പോഴിതാ നടന്റെ ആരോഗ്യത്തിൽ പുരോഗതിയുണ്ടെന്നാണ് പുറത്ത് വരുന്ന വാർത്തകൾ. അമ്മ കരീനയ്‌ക്കൊപ്പം മക്കളായ തൈമൂറും ജേയും സെയ്ഫിനെ കാണാനെത്തിയിരുന്നു.
മുംബൈയിലെ ലീലാവതി ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. വ്യാഴാഴ്ച പുലർച്ചെയാണ് വീട്ടിൽ അതിക്രമിച്ചുകടന്നയാൾ സെയ്ഫിനെ ആക്രമിച്ച് ഗുരുതര പരിക്കേൽപിച്ചത്. നടന്റെ മുംബൈയിലെ ബാന്ദ്രാ വെസ്റ്റിലെ വസതിയിലായിരുന്നു സംഭവം. നടന് ആറ് കുത്തേറ്റിരുന്നു.
സംഭവത്തിൽ മുഹമ്മദ് ഷരീഫുൾ ഇസ്‌ലാം എന്നയാൾ പിടിയിലായിട്ടുണ്ട്. ബംഗ്ലാദേശി പൗരനായ ഇയാൾ, അനധികൃതമായാണ് ഇന്ത്യയിലേക്ക് കടന്നത്. ബിജോയ് ദാസ് എന്ന കള്ളപ്പേരിൽ ആയിരുന്നു ഇയാൾ കഴിഞ്ഞിരുന്നത്.
അതേസമയം, വ്യാഴാഴ്ച, മുംബൈ ബാന്ദ്ര വെസ്റ്റിലെ വസതിയിൽ അതിക്രമിച്ച് കടന്ന അക്രമിയുടെ ആക്രമണത്തിൽ സെയ്ഫിന് ആറ് കുത്തേറ്റിരുന്നു. 35.95 ലക്ഷം രൂപയുടെ മെഡിക്ലെയിം ആവശ്യപ്പെട്ടതിൽ 25 ലക്ഷം ഇതിനകം ഇൻഷുറൻസ് കമ്പനി അനുവദിച്ചതായാണ് വിവരം.
