Connect with us

സംവിധായകനും തിരക്കഥാകൃത്തുമായ ഡേവിഡ് ലിഞ്ച് അന്തരിച്ചു

Bollywood

സംവിധായകനും തിരക്കഥാകൃത്തുമായ ഡേവിഡ് ലിഞ്ച് അന്തരിച്ചു

സംവിധായകനും തിരക്കഥാകൃത്തുമായ ഡേവിഡ് ലിഞ്ച് അന്തരിച്ചു

പ്രശസ്ത അമേരിക്കൻ സംവിധായകനും തിരക്കഥാകൃത്തുമായ ഡേവിഡ് ലിഞ്ച് അന്തരിച്ചു. 78 വയസായിരുന്നു പ്രായം. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ മരണ വാർത്ത കുടുംബം പങ്കുവെച്ചത്. എന്നാൽ മരണകാരണം പുറത്ത് വിട്ടിട്ടില്ല. റിപ്പോർട്ടുകൾ പ്രകാരം കഴിഞ്ഞ കുറച്ച് വർഷങ്ങളായി ലിഞ്ച്, പുകവലിയെ തുടർന്നുണ്ടാകുന്ന എംഫിസീമ ബാധിതനായിരുന്നു.

ട്വിൻ പീക്സ് എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് ലിഞ്ച് അമേരിക്കൻ പ്രേക്ഷകരുടെ പ്രിയങ്കരനായത്. മൾഹോളണ്ട് ഡ്രൈവ്, വൈൽഡ് അറ്റ് ഹാർട്ട് , ബ്ലൂ വെൽവെറ്റ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെയും സംവിധായകനാണ് അദ്ദേഹം. മികച്ച സംവിധായകനുള്ള ഓസ്‌കാർ നോമിനേഷനും ഡേവിഡ് ലിഞ്ചിന് ലഭിച്ചിട്ടുണ്ട്.

2019ൽ അദ്ദേഹത്തിന് ലൈഫ് ടൈം അച്ചീവ്‌മെന്റിനുള്ള അക്കാദമി അവാർഡും ലഭിച്ചു. 990ൽ കാൻ ചലച്ചിത്രോത്സവത്തിൽ വൈൽഡ് അറ്റ് ഹാർട്ട് പാംദോർ നേടി. ഇറേസർഹെഡ്, ദി എലഫന്റ് മാൻ, ഡ്യൂൺ, ബ്ലു വെൽവെറ്റ്, വൈൽഡ് അറ്റ് ഹാർട്ട്, ട്വിൻ പീക്‌സ്, ലോസ്റ്റ് ഹൈവേ, ഇൻലൻഡ് എംപയർ തുടങ്ങിയവയാണ് ഡേവിഡ് ലിഞ്ചിന്റെ പ്രധാനചിത്രങ്ങൾ. ട്വിൻ പീക്ക്‌സ്, ഓൺ ദി എയർ, ഹോട്ടൽ റൂം തുടങ്ങിയവയാണ് പ്രധാന ടിവി ഷോകൾ.

More in Bollywood

Trending