Actor
വണ്‍ നേഷന്‍ മിനി വെബ് സീരീസില്‍ മോഹന്‍ലാലും കങ്കണയും
വണ്‍ നേഷന്‍ മിനി വെബ് സീരീസില്‍ മോഹന്‍ലാലും കങ്കണയും
സംവിധായകന്‍ പ്രിയദര്‍ശന്‍, വിവേക് അഗ്‌നിഹോത്രി തുടങ്ങിയ ആറ് സംവിധായകര്‍ ഒന്നിക്കുന്ന മിനി വെബ് സീരീസ് ഒരുങ്ങുന്നതായി റിപ്പബ്ലിക്ക് ദിനത്തില്‍ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ സീരീസില്‍ രണ്ട് പ്രമുഖ താരങ്ങള്‍ ഒന്നിക്കുന്നതായുള്ള വാര്‍ത്തകള്‍ കൂടി എത്തുകയാണ്.
മോഹന്‍ലാലും നടി കങ്കണ റണൗത്തും സീരീസിന്റെ ഭാഗമാകുമെന്നാണ് റിപ്പോ!!ര്‍ട്ട്. പ്രിയദര്‍ശന്റെ കഥയുടെ വിവരണം മോഹന്‍ലാലിന് നല്‍കിയിട്ടുണ്ട്. ഒപ്പം വിവേക് കങ്കണയെ സമീപിച്ചിരുന്നു. എന്നാല്‍ ഇരുവരുടെയും മറ്റു വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
മരക്കാര്‍: അറബിക്കടലിന്റെ സിംഹം ഉള്‍പ്പെടെ 25ലധികം ചിത്രങ്ങളില്‍ പ്രിയദര്‍ശനും മോഹന്‍ലാലും ഒന്നിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ തന്റെ സീരീസിലെ തന്റെ സെഗ്മെന്റിന്റെ തിരക്കഥ ലോക്ക് ആക്കിയപ്പോള്‍ ആദ്യ ചോയ്‌സ് സുഹൃത്ത് കൂടിയായ മോഹന്‍ലാല്‍ തന്നെയായിരുന്നു.
രാജ്യത്തിന് വലിയ സംഭാവനകള്‍ നല്‍കിയ അധികം അറിയപ്പെടാത്ത പ്രാദേശിക നായകന്മാരുടെ കഥകള്‍കാളാണ് ഒരോ സംവിധാകരും ഒരുക്കുന്നത്. ഓരോ സെഗ്‌മെന്റും ഒരു മണിക്കൂര്‍ ദൈര്‍ഘ്യമാണുള്ളത്. 2023ന്റെ പകുതിയോടുകൂടി ഷൂട്ടിംഗ് ആരംഭിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.
