അഭിനേതാവ്, സംവിധായകന്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനാണ് സിദ്ധാര്‍ത്ഥ് ശിവ. 2009ല്‍ ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെയാണ് സിദ്ധാര്‍ത്ഥ് സിനിമാ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. ശേഷം ഇവര്‍ വിവാഹിതരായാല്‍, ബോഡിഗാഡ്, ആര്‍ട്ടിസ്റ്റ്, ടേക്ക് ഓഫ്..എന്നിവയുള്‍പ്പെടെ നിരവധി ചിത്രങ്ങളില്‍ സിദ്ധാര്‍ത്ഥ് വേഷമിട്ടു.
2011 ലാണ് 101 ചോദ്യങ്ങള്‍ എന്ന സിനിമ സംവിധാനം ചെയ്ത് സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. ആദ്യ ചിത്രം തന്നെ സിദ്ധാര്‍ത്ഥ് ശിവയ്ക്ക് മികച്ച നവാഗത സംവിധായകനുള്ള ദേശീയ അവാര്‍ഡ് നേടിക്കൊടുത്തു. തുടര്‍ന്ന് ഐന്‍, കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്‌ലോ, സഖാവ്, വര്‍ത്തമാനം എന്നീ സിനിമകള്‍ കൂടി സംവിധാനം ചെയ്തു.
ഇപ്പോഴിതാ സിനിമാ നിരൂപണത്തെ കുറിച്ച് സിദ്ധാര്‍ത്ഥ് ശിവ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. സിനിമ മനസിലാകാത്തത് സിനിമയുടെ കുറ്റം കൊണ്ടല്ലന്നും, മറിച്ചു സിനിമയെ മനസ്സിലാക്കുന്നതില്‍ നാം പരാജയപ്പെടുന്നത് കൊണ്ടാണെന്നും അദ്ദേഹം പറയുന്നു.
കുറ്റങ്ങളും കുറവുകളും ചൂണ്ടിക്കാണിക്കുമ്പോഴാല്ല, മറിച്ചു എന്തുകൊണ്ടാണത് സംഭവിച്ചതെന്നു പറയുമ്പോഴാണ് യഥാര്‍ത്ഥ നിരൂപണം ജനിക്കുന്നതെന്നും സിനിമയെഴുത്ത് ഇന്നലെ ഇന്ന് നാളെ എന്ന വിഷയത്തില്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിനിമ വ്യാഖ്യാനത്തിന്റെ കലയാണ്. സിനിമയുടെ മൂന്നു തൂണുകളില്‍ ഒന്നാണ് ചലച്ചിത്ര നിരൂപണം. നിരൂപകരും വ്യാഖ്യാതാക്കളുമുള്ളതുകൊണ്ടാണ് പല ചലച്ചിത്രകാരന്മാരും അവരുടെ സിനിമകളും അനശ്വരത നേടുന്നത്. സ്രഷ്ടാവ് വിഭാവനചെയ്തതിലുമപ്പുറം സിനിമയെ വളര്‍ത്തുന്നത് വേറിട്ട കോണിലൂടെ കാണുന്ന നിരൂപകരാണെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു.
നടി ഉര്‍വശിയുടെ ഭര്‍ത്താവ് ശിവപ്രസാദ് സംവിധായകനാവുന്നു. അദ്ദേഹം തന്നെ തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഉര്‍വശിയാണ്....
നോട്ട്ബുക്ക് എന്ന ചിത്രത്തിലൂടെ മലയാള പ്രേക്ഷകര്‍ക്ക് സുപരിതയായ താരമാണ് റോമ. തുടര്‍ന്ന് നിരവധി ചിത്രങ്ങളിലൂടെ വളരെ പെട്ടെന്ന് തന്നെ മുന്‍നിര നായികമാര്‍ക്കൊപ്പം...
പുരോഗമന ചിന്താഗതിയുടെ കാര്യത്തിലും സാംസ്കാരിക സമ്പന്നതയുടെ കാര്യത്തിലും കേരളവും തമിഴ്നാടും ഒരേപോലെയാണെന്ന് നടനും തമിഴ്നാട് യുവജന ക്ഷേമവകുപ്പ് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്....
നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് രണ്‍ദീപ് ഹൂഡ. ഇപ്പോഴിതാ താരം വിവാഹിതനായി എന്നുള്ള വാര്‍ത്തകളാണ് പുറത്തെത്തിയത്. നടിയും മോഡലുമായ മണിപ്പൂര്‍ സ്വദേശി...
തെലങ്കാന തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി സൂപ്പര്‍ താരങ്ങളും. 119 മണ്ഡലങ്ങളിലാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. അല്ലു അര്ജുന്, ചിരഞ്ജീവി, ജൂനിയര്‍ എന്‍ടിആര്‍,...