News
കിഡ്നി സംബന്ധമായ അസുഖവുമായി തമിഴ് നടൻ പൊന്നമ്പലം, ചികിത്സാ ചിലവ് ഏറ്റെടുത്ത് കമൽഹാസൻ
കിഡ്നി സംബന്ധമായ അസുഖവുമായി തമിഴ് നടൻ പൊന്നമ്പലം, ചികിത്സാ ചിലവ് ഏറ്റെടുത്ത് കമൽഹാസൻ
Published on
ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന തമിഴ് നടൻ പൊന്നമ്പലത്തിന്റെ ചികിത്സാ ചിലവുകൾ ഏറ്റെടുത്ത് കമൽഹാസൻ. ചെന്നൈയിലെ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ കഴിയുന്ന പൊന്നമ്പലത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്നാണ് പൊന്നമ്പലം ചികിത്സയിൽ കഴിയുന്നത്. പൊന്നമ്പലത്തിന്റെ രണ്ട് മക്കളുടെ ചികിത്സാ ചിലവും കമൽഹാസൻ ഏറ്റെടുത്തിട്ടുണ്ട്.
രജനീകാന്ത്, അജിത്ത്, വിജയ് തുടങ്ങിയവരുടെ സിനിമകളിൽ വില്ലന് വേഷത്തിലെത്തിയിരുന്നു പൊന്നമ്പലം . മലയാളത്തിലും അനേകം സിനിമകളിൽ അഭിനയിച്ചു.
ജയം രവിയുടെ കോമാളി സിനിമയിലാണ് അവസാനം പ്രത്യക്ഷപ്പെട്ടത്. പിന്നീട് ബിഗ് ബോസ് സീസൺ രണ്ടിൽ മത്സരാർഥിയായും പൊന്നമ്പലം എത്തി.
Continue Reading
You may also like...
Related Topics:Kamal Haasan
