Tamil
കമൽ ഹാസനുമായി പിരിയുമ്പോൾ ഒരു കാറും പിന്നെ 60 രൂപയുമായിരുന്നു തന്റെ കയ്യിൽ ഉണ്ടായിരുന്നതെന്ന് സരിക; സഹായിക്കാത്ത കാരണത്തെ കുറിച്ച് കമൽ ഹാസനും
കമൽ ഹാസനുമായി പിരിയുമ്പോൾ ഒരു കാറും പിന്നെ 60 രൂപയുമായിരുന്നു തന്റെ കയ്യിൽ ഉണ്ടായിരുന്നതെന്ന് സരിക; സഹായിക്കാത്ത കാരണത്തെ കുറിച്ച് കമൽ ഹാസനും
തെന്നിന്ത്യയൊട്ടാകെ നിരവധി ആരാദകരുള്ള താരമാണ് കമൽ ഹാസൻ. നടനായും സംവിധായകനായും എഴുത്തുകാരനായും നിർമാതാവായുമെല്ലാം തിളങ്ങി നിൽക്കുകയാണ് അദ്ദേഹം. തന്റെ കരിയറിൽ നിരവധി വിവാദങ്ങൾ വന്നിട്ടുള്ള താരം കൂടിയാണ് അദ്ദേഹം. വാണി ഗണപതി ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ ഭാര്യ. നീണ്ട നാൾ പ്രണയത്തിലായിരുന്നു ഇവർ 1978ൽ വിവാഹിതരായി. എന്നാൽ 1988ൽ ഇരുവരും വേർപിരിഞ്ഞു.
പിന്നാലെ ആ വർഷം തന്നെ നടൻ സരികയെ വിവാഹം കഴിച്ചു. എന്നാൽ 2004ൽ സരികയുമായുള്ള ബന്ധവും വേർപെടുത്തി. ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം ഒരു അഭിമുഖത്തിൽ വിവാഹമോചനത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. കമൽ ഹാസനുമായുള്ള വേർപിരിയൽ ഞാൻ എടുത്ത ഏറ്റവും നല്ല തീരുമാനമാണ്. എനിക്കും എന്റെ അമ്മക്കും ശരിയാണെന്ന് തോന്നി ചെയ്ത കാര്യമാണ് ഇത്.
ഈ ഒരു തീരുമാനം ഞങ്ങളുടെ നല്ലതിനു വേണ്ടിയാണ് എടുത്തത്. ഒറ്റരാത്രികൊണ്ട് ചില തീരുമാനങ്ങൾ നമുക്ക് എടുക്കാൻ സാധിക്കില്ല. അതിനാൽ കുറേ ദിവസങ്ങൾ ഇരുന്ന് ആലോചിച്ച് എടുത്ത തീരുമാനമായിരുന്നു അത്. കമൽ ഹാസനുമായി പിരിയുമ്പോൾ ഒരു കാറും പിന്നെ 60 രൂപയുമായിരുന്നു എന്റെ കയ്യിൽ ഉണ്ടായിരുന്നത്.
ഞാൻ എന്റെ സുഹൃത്തുക്കളുടെ അടുത്തേയ്‌ക്കാണ് പോയത്. അവരുടെ വീട്ടിൽ കുളിച്ചു, രാത്രി ഞാൻ എന്റെ കാറിൽ ഉറങ്ങിയെന്നും സരിക പറയുന്നു. സരികയുമായി ബന്ധം വേർപെടുത്തിയതിനു ശേഷം കമൽ ഹാസൻ സരികയുടെ ബുദ്ധിമുട്ടുകൾ അറിഞ്ഞിട്ടും സഹായിക്കാത്തിതിനെ കുറിച്ചും പറഞ്ഞിരുന്നു.
അവർക്ക് സിമ്പതി ഇഷ്ടമല്ല. അപ്പോൾ പിന്നെ എന്നെപ്പോലുള്ള ഒരാൾ അവൾക്ക് സഹായം ആവശ്യമുണ്ടോ എന്ന് ചോദിച്ചപ്പോൾ അവൾക്ക് അത് വളരെ അപമാനകരമായി തോന്നി. ഏതെങ്കിലും സാമ്പത്തിക ഇടപെടൽ അത് മോശമാക്കും. ആരുടേയും സഹായമില്ലാതെ സ്വന്തം കാലിൽ ജീവിച്ചു കാണിച്ച സരികയെ കുറിച്ച് ഓർക്കുമ്പോൾ എനിക്ക് അഭിമാനമാണ് ഉള്ളത് എന്നാണ് കമൽഹാസൻ പറഞ്ഞത്.