Connect with us

വിജയ് അമ്മയ്ക്കായി പണികഴിപ്പിച്ച സായിബാബ ക്ഷേത്രത്തിൽ തൃഷയെത്തി, അവിടെ എന്തിന് പോയി, നിനക്ക് എന്താണ് അവിടെ ജോലിയെന്ന് ചോദിച്ച് തൃഷയുമായി വിജയുടെ അമ്മ വഴക്കിട്ടു; ബെയിൽവാൻ രംഗനാഥൻ

Tamil

വിജയ് അമ്മയ്ക്കായി പണികഴിപ്പിച്ച സായിബാബ ക്ഷേത്രത്തിൽ തൃഷയെത്തി, അവിടെ എന്തിന് പോയി, നിനക്ക് എന്താണ് അവിടെ ജോലിയെന്ന് ചോദിച്ച് തൃഷയുമായി വിജയുടെ അമ്മ വഴക്കിട്ടു; ബെയിൽവാൻ രംഗനാഥൻ

വിജയ് അമ്മയ്ക്കായി പണികഴിപ്പിച്ച സായിബാബ ക്ഷേത്രത്തിൽ തൃഷയെത്തി, അവിടെ എന്തിന് പോയി, നിനക്ക് എന്താണ് അവിടെ ജോലിയെന്ന് ചോദിച്ച് തൃഷയുമായി വിജയുടെ അമ്മ വഴക്കിട്ടു; ബെയിൽവാൻ രംഗനാഥൻ

തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള, ആരാധകരുടെ പ്രിയപ്പെട്ട ദളപതിയാണ് വിജയ്. ഒരുപാട് കുറ്റപ്പെടുത്തലുകളിൽ നിന്നും കളിയാക്കലുകളിൽ നിന്നുമെല്ലാം ഉയർന്ന് ഇന്ന് തമിഴ് സിനിമയുടെ മുഖമായി, ആരാധകരുടെ നെഞ്ചിൽ ഇരിപ്പടമുറപ്പിച്ച വിജയ് തന്റെ ജൈത്രയാത്ര തുടരുകയാണ്. താരത്തിന്റെ ഓരോ സിനിമാ റീലീസും ആരാധകർക്ക് ആഘോഷമാണ്. അങ്ങ് തമിഴ് നാട്ടിൽ മാത്രമല്ല, ഇങ്ങ് കേരളത്തിൽ വരെ വിജയ്ക്ക് ആരാധകർ ഏറെയാണ്.

അദ്ദേഹത്തിന്റെ വിശേഷങ്ങൾക്കൊപ്പം സ്വകാര്യ ജീവിതവും വളരെ വേഗത്തിലാണ് വൈറലായി മാറുന്നത്. വിജയുടെ ഭാര്യ സം​ഗീതയുമായി താരം പിണക്കത്തിലാണെന്നും ഇരുവരും വേർപിരിഞ്ഞെന്നും വരെ വാർത്തകളുണ്ടായിരുന്നു. സംഗീതയെ വിജയ്ക്കൊപ്പം കണ്ടിട്ടും ഏറെക്കാലമായി. എല്ലാ പരിപാടികൾക്കും വിജയ്ക്കൊപ്പം എത്താറുള്ള സംഗീത കുറച്ച് വർഷങ്ങളായി വിജയ്ക്കൊപ്പമുള്ള ഒരു പരിപാടിയിലും എത്താറില്ല.

വിജയും ഭാര്യ സംഗീതയും തമ്മിൽ വേർപിരിഞ്ഞുവെന്നും ഇതിനു കാരണം പ്രമുഖയായൊരു നടിയാണെന്നും അഭ്യൂഹമുണ്ടായിരുന്നു. ഇത്തരം ഗോസിപ്പുകൾക്ക് ആക്കം കൂട്ടിക്കൊണ്ടാണ് വിജയുടെ ഇക്കഴിഞ്ഞ പിറന്നാളിന് തൃഷയുടെ ഒരു ഫോട്ടോ പുറത്തെത്തിയത്. ലിഫ്റ്റിനുള്ളിൽ നിന്നുള്ള മിറർ സെൽഫി ചിത്രം പങ്കുവച്ച് ‘കൊടുങ്കാറ്റിലേക്കുള്ള ശാന്തത, ശാന്തതയിലേക്കുള്ള കൊടുങ്കാറ്റ്, ഇനിയും ഒരുപാട് നാഴികക്കല്ലുകൾ’ എന്ന ക്യാപ്ഷനോടെ തൃഷ പങ്കുവെച്ചത്.

മാത്രമല്ല, ഇരുവരും ഒന്നിച്ച് വിദേശയാത്രകൾ ചെയ്യാറുണ്ടെന്ന അഭ്യൂഹങ്ങളാണ് എത്തിയത്. ഈ അഭ്യൂഹങ്ങളോട് തൃഷയോ വിജയ്യോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇപ്പോഴിതാ നടനും സിനിമ വിമർശകനുമായ ബെയിൽവാൻ രംഗനാഥൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

വിജയ്‌യുടെ അമ്മയുടെ ആഗ്രഹത്തെ തുടർന്ന് പണികഴിപ്പിച്ച സായിബാബ ക്ഷേത്രം തൃഷ സന്ദർശിച്ചത് അമ്മയ്ക്ക് ഇഷ്ടപ്പെട്ടിരുന്നില്ല എന്നാണ് ബെയിൽവാൻ രം​ഗനാഥൻ പറയുന്നത്. അടുത്തിടെ അമ്മയുടെ ആഗ്രഹം പോലെ ഒരു സായിബാബ ക്ഷേത്രം വിജയ് പണി കഴിപ്പിച്ചിരുന്നു. ഇത് വലിയ വാർത്തയായിരുന്നു. ഈ ക്ഷേത്രത്തിൽ തൃഷ അടുത്തിടെ ദർശനം നടത്തി.

ഇതിനെ കുറിച്ച് കേട്ട വിജയ്‌യുടെ അമ്മ ശോഭ, തൃഷയോട് എന്തിനാണ് ക്ഷേത്രത്തിൽ പോയതെന്നും അവിടെ നിനക്ക് എന്താണ് ജോലിയെന്നും വിളിച്ചു ചോദിച്ചു. ഇത് വാക്കുതർക്കത്തിന് കാരണമായി എന്നാണ് ബെയിൽവാൻ പറയുന്നത്. എന്നാൽ, ഇതിൽ എത്രത്തോളം സത്യമുണ്ടെന്നുള്ള കാര്യത്തിൽ‌ വ്യക്തതയില്ല. തമിഴ് സിനിമാരംഗത്തെ പല വിവാദപരമായ പ്രസ്താവനകളും നടത്താറുള്ള വ്യക്തിയാണ് ബെയിൽവാൻ രം​ഗനാഥൻ.

വിജയ് ഭാര്യയുമായി 4 വർഷമായി വേർപിരിഞ്ഞിട്ടേനും ഈ 4 വർഷമായി രഹസ്യമായി തൃഷയുമായി പ്രണയത്തിൽ ആണെന്നും ആണ് പലരും പറയുന്നത്. മാത്രമല്ല വിജയുടെ വിവാഹമോചനത്തിന് കാരണം തൃഷയോഡ് ഉള്ള അടുപ്പം ആണെന്നും ഇവർ ചൂണ്ടികാട്ടുന്നു. കുറച്ചു നാളുകൾക്ക് മുൻപ് സുചി ലീക്സിലൂടെ പ്രസിദ്ധി നേടിയ ഗായിക സൂചിത്രയുടെ വെളിപ്പെടുത്താലും വൈറൽ ആയിരുന്നു.

വിജയുടെ വീട്ടിൽ ഇടയ്ക്കിടെ പാർട്ടി നടക്കാറുണ്ടെന്നും തൃഷ അതിൽ പ്രധാന വ്യക്തിയാണെന്നും പറഞ്ഞിരുന്നു. മാത്രമല്ല ഒരു ദിവസം തൃഷ മദ്യപിച്ചു വിജയുടെ വീട്ടിൽ ഗേറ്റിന്റെ അടുത്ത് നിന്ന് ഡാൻസ് കളിച്ചുവെന്നും സുചിത്ര പറഞ്ഞിരുന്നു ഇതെല്ലാം തന്നെ ഇവർ പ്രണയത്തിൽ ആണെന്നുള്ള കാര്യത്തിന് ആക്കാം കൂട്ടുന്നത് ആയിരുന്നു.

തൃഷ ഇനിയും വിവാഹിതയാവാതെ നിൽക്കുന്നതിന്റെ കാരണം വിജയ് ആണെന്നും തുടങ്ങി താരങ്ങൾക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉയർന്ന് വരുന്നത്. വിജയും തൃഷയും എന്നും ഒരുമിച്ചിരിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അതുകൊണ്ട് റിലേഷൻഷിപ്പ് ഏത് തരത്തിലുള്ളതാണെന്ന് വെളിപ്പെടുത്താൻ ഇരുവരും തയ്യാറാവണമെന്നാണ് ആരാധകർ താരങ്ങളോട് ആവശ്യപ്പെടുന്നത്. തൃഷ ആ ചിത്രം പുറത്ത് വിട്ടത് ഇവരുടെ ബന്ധം പറയാതെ പറയാൻ ആണെന്നും ആരാധകർ പറയുന്നു.

More in Tamil

Trending