News
വന്‍ പ്രതിഫലം ഓഫര്‍ ചെയ്തിട്ടും ബിഗ് ബോസില്‍ നിന്ന് പിന്മാറി കമല്‍ ഹസന്; ഇനി ശ്രദ്ധ സിനിമകളില്‍ മാത്രം
വന്‍ പ്രതിഫലം ഓഫര്‍ ചെയ്തിട്ടും ബിഗ് ബോസില്‍ നിന്ന് പിന്മാറി കമല്‍ ഹസന്; ഇനി ശ്രദ്ധ സിനിമകളില്‍ മാത്രം
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് കമല്ഹസന്. താരം അവതാരകനായി എത്തുന്ന തമിഴ് ബിഗ്ബോസിനും കാണികള്‍ ഏറെയാണ്. ഇപ്പോഴിതാ ഈ പരിപാടി അവതരിപ്പിക്കുന്നതില്‍ നിന്നും നടന് പിന്മാറുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. നിലവില്‍ ബിഗ് ബോസ് സീസണ് 6 ഫൈനല്‍ ഘട്ടത്തിലാണ്. ഈ അവസരത്തിലാണ് നടന് പിന്മാറുന്നുവെന്ന വാര്‍ത്തകള്‍ വരുന്നത്.
ബിഗ് ബോസില്‍ നിന്നും പിന്മാറുന്ന വിവരം കമല്‍ ഹാസന് തന്നെ ഔദ്യോഗികമായി പ്രേക്ഷകരെ അറിയിക്കുമെന്നാണ് വിവരം. അടുത്തിടെ താരത്തിന്റെ വിക്രം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനായി ബിഗ് ബോസ് 6ല്‍ നിന്നും കമല്‍ ഹാസന് പിന്‍വാങ്ങിയിരുന്നു. പകരം നടന് സിമ്പു ആയിരുന്നു ഷോ അവതരിപ്പിച്ചിരുന്നത്. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം കമല്ഹാസന് തിരിച്ചെത്തുകയും ചെയ്തിരുന്നു.
തമിഴ് ബിഗ് ബോസിന്റെ ഏഴാം സീസണിന് വേണ്ടി നടന് വന്‍ പ്രതിഫലം ഓഫര്‍ ചെയ്തിവെങ്കിലും ഇതും അദ്ദേഹം വേണ്ടെന്ന് വയ്ക്കുക ആയിരുന്നു. അതേസമയം, കമല്ഹാസന് പകരം ഇനി ആര് ഷോ ഹോസ്റ്റ് ചെയ്യും എന്ന ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങളില്‍ ആരംഭിച്ചു കഴിഞ്ഞു. നിലവില്‍ ‘ഇന്ത്യന്‍ 2’ ആണ് കമല്‍ ഹാസന്റേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം.
തെന്നിന്ത്യന്‍ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടും ആവേശത്തോടും കാത്തിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഷങ്കര്‍ ആണ്. 200 കോടി രൂപ ബഡ്ജറ്റില്‍ ഒരുക്കുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാളാണ് നായികയായി എത്തുന്നത്. ഐശ്വര്യ രാജേഷും പ്രിയ ഭവാനിയും ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളായി എത്തുന്നുണ്ട്.
