മണിയൻ പിള്ള രാജുവിന്റെ മകൻ നിരഞ്ജ് വിവാഹിതനായി; ചടങ്ങിൽ മമ്മൂട്ടിയും
Published on
മണിയൻപിളള രാജുവിന്റെ മകനും യുവ നടനുമായി നിരഞ്ജ് മണിയൻപിളള രാജു വിവാഹിതനായി. തിരുവനന്തപുരം സ്വദേശി നിരഞ്ജനയാണ് വധു. പാലിയത്ത് വിനോദ് ജി പിളളയുടെ സിന്ധുവിന്റെയും മകളായ നിരഞ്ജന ഫാഷൻ ഡിസൈനറാണ്. കൊച്ചിയിൽ നടന്ന വിവാഹചടങ്ങിൽ പങ്കെടുക്കാൻ മമ്മൂട്ടി, ജയറാം എന്നിവർ എത്തിയിരുന്നു.
‘ബ്ലാക്ക് ബട്ടർഫ്ലൈസ്’ എന്ന ചിത്രത്തിലൂടെയാണ് നിരഞ്ജ് സിനിമാ മേഖലയിലെത്തുന്നത്. പിന്നീട് ‘ബോബി’, ‘ഡ്രാമ’, ‘സകലകലാശാല’, ‘സുത്രകാരൻ’, ‘ഫൈനൽസ്’, ‘ഒരു താത്വിക അവലോകനം’ എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. ഷാൻ തുളസീധരന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘ഡിയർ വാപ്പി’ യാണ് നിരഞ്ജിന്റെ ഏറ്റവും പുതിയ ചിത്രം. അനഘ നാരായണൻ, ലാൽ,ശ്രീരേഖ എന്നിവർ മറ്റു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം മുത്തയ്യ മുരളിയാണ് നിർമ്മിക്കുന്നത്.
Continue Reading
You may also like...
Related Topics:Maniyan Pilla Raju, Niranj Raju, Wedding
