Tamil
ഇന്ത്യൻ രണ്ടാം ഭാഗത്തിന് ഞാൻ സമ്മതിച്ചതിന് പിന്നിലെ ഒരേയൊരു കാരണം മൂന്നാം ഭാഗം, താൻ ഇന്ത്യൻ മൂന്നാം ഭാഗത്തിന്റെ ആരാധകനാണ്; കമല്‍ ഹാസന്‍
ഇന്ത്യൻ രണ്ടാം ഭാഗത്തിന് ഞാൻ സമ്മതിച്ചതിന് പിന്നിലെ ഒരേയൊരു കാരണം മൂന്നാം ഭാഗം, താൻ ഇന്ത്യൻ മൂന്നാം ഭാഗത്തിന്റെ ആരാധകനാണ്; കമല്‍ ഹാസന്‍
തെന്നിന്ത്യന്‍ പ്രേക്ഷകര്‍ അക്ഷമയോടെ കാത്തിരിക്കുന്ന കമല്‍ഹാസന്‍ ചിത്രമാണ് ഇന്ത്യൻ 2. ശങ്കറിന്‍റെ സംവിധാനത്തില്‍ പുറത്തെത്താനിരിക്കുന്ന ചിത്രത്തിന്‍റെ ഓരോ അപ്ഡേറ്റുകള്‍ക്കായും പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഇപ്പോഴിതാ താൻ ഇന്ത്യൻ മൂന്നാം ഭാഗത്തിന്റെ ആരാധകനെന്ന് പറയുകയാണ് കമൽഹാസൻ.
ഇന്ത്യൻ രണ്ടാം ഭാഗത്തിന് ഞാൻ സമ്മതിച്ചതിന് പിന്നിലെ ഒരേയൊരു കാരണം മൂന്നാം ഭാഗമാണ്. ഞാൻ ഇന്ത്യൻ 3യുടെ ഫാൻ ആണ്. സിനിമ കണ്ട ശേഷം ആളുകൾ പറയാറില്ലേ ഫസ്റ്റ് ഹാഫാണ് ഇഷ്ടപ്പെട്ടത്, രണ്ടാം പകുതിയാണ് ഇഷ്ടപ്പെട്ടത് എന്നൊക്കെ. എന്നെ സംബന്ധിച്ചിടത്തോളം ഇന്ത്യൻ 3യാണ് രണ്ടാം പകുതി. അത് പുറത്തിറങ്ങാൻ ഇനിയും ആറുമാസം സമയമെടുക്കും എന്ന വിഷമത്തിലാണ് ഞാൻ,’ എന്നാണ് കമൽഹാസൻ പറയുന്നത്.
അതേസമയം ഇന്ത്യൻ 2-3 ഭാഗങ്ങളിലായി കമൽഹാസനെ 12 ഗെറ്റപ്പുകളിൽ കാണാൻ കഴിയുമെന്നായിരുന്നു പുറത്ത് വന്നിരുന്ന റിപ്പോര്‍ട്ടുകള്‍. ഏഴ് ഗെറ്റപ്പുകൾ ഇന്ത്യൻ 2ലും അഞ്ച് ഗെറ്റപ്പുകൾ ഇന്ത്യൻ 3ലുമായിരിക്കും ഉണ്ടാവുക എന്നാണ് വിവരം.
ജൂലൈ 12 നാണ് ഇന്ത്യൻ 2 റിലീസ് ചെയ്യുന്നത്. ഈ വർഷം അവസാനം ഇന്ത്യൻ 3 യും എത്തുമെന്നാണ് സൂചന. ഇന്ത്യന്‍ 2 വിന്‍റെ റിലീസ് വിവധ കാരണങ്ങളാല്‍ നീണ്ട് നീണ്ട് പോകുകയായിരുന്നു. ആരാധകരടക്കം ഇക്കാര്യത്തില്‍ നിരവധി പേരാണ് അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നത്.
2020 ഫെബ്രുവരിയിൽ ചിത്രീകരണം ആരംഭിച്ച ശേഷം പലവിധ കാരണങ്ങളാല്‍ സിനിമയുടെ പ്രവര്‍ത്തനം നിര്‍ത്തിവേക്കേണ്ടി വന്നിരുന്നു. ഷൂട്ടിങ്ങിനിടെ ലൊക്കേഷനില്‍ ഉണ്ടായ അപകടത്തില്‍ 3 പേര്‍ മരണപ്പെട്ടതും, കോവിഡ് നിയന്ത്രണങ്ങളും, സാമ്പത്തിക പ്രതിസന്ധിയും സിനിമയെ കാര്യമായി ബാധിച്ചിരുന്നു.
നടനും എംഎല്‍എയുമായ ഉദയനിധി സ്റ്റാലിന്‍റെ റെഡ് ജയിന്‍റ് മൂവിസ് സിനിമയുടെ നിർമാണ പങ്കാളിത്തം ലൈക്ക പ്രൊഡക്ഷന്‍സിനൊപ്പം ഏറ്റെടുത്തതോടെ കമലിന്‍റെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിലൊന്നായ സേനാപതിയുടെ തിരിച്ചുവരവ് സാധ്യമാവുകയായിരുന്നു. കാജല്‍ അഗര്‍വാളാണ് നായിക.
