Tamil
ശാലിനിയ്ക്ക് ഓപ്പറേഷൻ, അജിത് അസർബൈജാനിൽ, ഓപ്പറേഷന് വേണ്ട എല്ലാ സജ്ജീകരണങ്ങളും ഏര്‍പ്പാടാക്കി നടന്‍
ശാലിനിയ്ക്ക് ഓപ്പറേഷൻ, അജിത് അസർബൈജാനിൽ, ഓപ്പറേഷന് വേണ്ട എല്ലാ സജ്ജീകരണങ്ങളും ഏര്‍പ്പാടാക്കി നടന്‍
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് അജിത്ത്, ആരാധകരുടെ സ്വന്തം തല. നിരവധി ചിത്രങ്ങളില്‍ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ എത്തി പ്രേക്ഷകമനസ് സ്വാധീനിക്കാന്‍ കഴിഞ്ഞ ഈ താരത്തിന് ആരാധകര്‍ ഏറെയാണ്.
കാതല്‍ കോട്ടൈ, ധീന തുടങ്ങിയ ആദ്യകാല ചിത്രങ്ങളിലാണ് അജിത് കുമാര്‍ എന്ന നടനെ പ്രേക്ഷകര്‍ സ്‌നേഹിക്കാന്‍ ആരംഭിച്ചത്. സിക്‌സ് പാക്കോ ഞെട്ടിക്കുന്ന ഡയലോഗുകളോ ത്രസിപ്പിയ്ക്കുന്ന ആക്ഷന്‍ രംഗങ്ങളോ ഒന്നുമല്ല, നിഷ്‌കളങ്കമായ ചിരിയും തന്മയത്വത്തോടെയുള്ള അഭിനയവുമാണ് അജിത്തിനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്.
അദ്ദേഹത്തിന്‍റെയും കുടുംബത്തിന്‍റെയും വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ശാലിനി സിനിമയിലൊന്നും സജീവമല്ലെങ്കിലും നടിയുടേ വിശേഷങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഒരുമിച്ച് അഭിനയിക്കവെ പ്രണയത്തിലായവരാണ് ശാലിനും അജിത്തും. തുടര്‍ന്ന് 2000ല്‍ ഇരുവരും വിവാഹിതരായി. വിവാഹത്തോടെ ശാലിനി അഭിനയത്തില്‍ നിന്നും പിന്മാറി.സോഷ്യല്‍ മീഡിയയിലും സജീവമല്ലാതിരുന്ന ശാലിനി അടുത്തിടെയാണ് സജീവമായിതുടങ്ങിയിരുന്നത്.
ശാലിനിയെ പോലെ തന്നെ ലൈം ലൈറ്റിൽ നിന്നും പരമാവധി മാറി നിൽക്കാൻ ആഗ്രഹിക്കുന്ന താരമാണ് അജിത്തും. സിനിമയുടെ ഷൂട്ട് കഴിഞ്ഞാൽ പ്രൊമോഷണൽ ഇവന്റുകൾക്കൊന്നും നടൻ പങ്കെടുക്കാറില്ല. തന്റെ ഹോബികൾക്കും കുടുംബ ജീവിതത്തിനുമായി സമയം കണ്ടെത്താനാണ് അജിത്ത് കൂടുതലും ശ്രമിക്കുന്നത്.
ഇപ്പോഴിതാ താര കുടുംബത്തിൽ നിന്നും പുതിയൊരു വാർത്തയാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. ശാലിനിയ്ക്ക് ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായെന്നും അതു കാരണം സർജറിയ്ക്ക് വിധേയായെന്നുമാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ എന്താണ് ശാലിനിയ്ക്ക് സംഭവിച്ചതെന്നതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളൊന്നും തന്നെ പുറത്തെത്തിയിട്ടില്ല.
അതേസമയം, റിപ്പോർട്ടുകൾ പ്രകാരം താരം ഇപ്പോള്‍ ആശുപത്രിയില്‍ ആണെന്നും ഓപ്പറേഷന്റെ സമയത്ത് അജിത്ത് ഒപ്പമുണ്ടായിരുന്നില്ല എന്നുമാണ് വിവരം. നടന്‍ അസർബൈജാനിൽ ഷൂട്ടിലാണ്. അവസാന ഘട്ട ഷൂട്ടായിരുന്നതിനാൽ നിർത്തി വെച്ച് വരാൻ സാധിച്ചില്ല. എന്നാൽ പോകുന്നതിന് മുമ്പ് ഭാര്യയുടെ ഓപ്പറേഷന് വേണ്ട എല്ലാ സജ്ജീകരണങ്ങളും അജിത്ത് ഉറപ്പാക്കിയെന്നും പറയുന്നു.
ഡോക്ടറുമായി വീഡിയോ കോളിൽ സംസാരിച്ചു. കഴിഞ്ഞ ദിവസമായിരുന്നു ഓപ്പറേഷൻ. ഷൂട്ട് തീർത്ത് അജിത്ത് ചെന്നെെയിലേയ്ക്ക് ഉടനെയെത്തിയെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. സ്വകാര്യ വിഷയങ്ങളെക്കുറിച്ച് അജിത്ത് എവിടെയും സംസാരിക്കാറില്ല. അതുകൊണ്ട് തന്നെ താരത്തോട് അടുത്ത് നില്‍ക്കുന്ന വൃത്തങ്ങളില്‍ നിന്നുമാണ് വിവരങ്ങള്‍ ആരാധകരിലേയ്ക്ക് എത്തുന്നത്.
നടൻ ഒരു അഭിമുഖം നൽകിയിട്ട് തന്നെ ഏറെക്കാലമായി. സിനിമകളുടെ പ്രൊമോഷന് പോലും താരം വരാറില്ല. ശാലിനിയും മാധ്യമങ്ങൾക്ക് മുഖം കൊടുക്കാറില്ല. ഒപ്പം അഭിനയിച്ച പല നടിമാരും സിനിമാ രംഗത്തേക്ക് തിരിച്ച് വന്നെങ്കിലും ശാലിനി ഇതുവരെയും തിരിച്ച് വരവിന് തയ്യാറായിട്ടില്ല. മക്കൾക്കും ഭർത്താവിനുമൊപ്പം സന്തോഷകരമായ കുടുംബ ജീവിതം നയിക്കുകയാണ് ശാലിനി.
പ്രിയ നടി സിനിമാ രംഗത്തേക്ക് തിരിച്ച് വരണമെന്ന് ആരാധകർ ആഗ്രഹിക്കുന്നുണ്ട്. സിനിമയ്ക്ക് പുറമെ അഭിമുഖങ്ങളിലോ ഷോകളിലോ പോലും ശാലിനി വരാറില്ല. 220 കോടിയിലാണ് ചിത്രം ഒരുങ്ങുന്നത്. മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ഏകദേശം പൂര്‍ത്തിയായി. ജൂണ്‍ 24 മുതല്‍ അവസാന ഷെഡ്യൂള്‍ ആരംഭിച്ചത്.
സസ്പെന്‍സ് ത്രില്ലര്‍ ചിത്രത്തില്‍ സഞ്ജയ് ദത്ത്, അര്‍ജുന്‍, അരുണ്‍ വിജയ്, റെജീന കസാന്ദ്ര, ആരവ് തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന് അനിരുദ്ധ് രവിചന്ദര്‍ സംഗീതവും നീരവ് ഷാ ഛായാഗ്രഹണവും നിര്‍വ്വഹിക്കും. 2024 ദീപാവലിക്ക് സിനിമ പ്രദര്‍ശനത്തിന് എത്തും.