Malayalam Breaking News
രണ്ട് തോണിയിലും കാലിട്ട് ഉലകനായകൻ; നടനെതിരെ വിമർശനവുമായി താരങ്ങൾ..
രണ്ട് തോണിയിലും കാലിട്ട് ഉലകനായകൻ; നടനെതിരെ വിമർശനവുമായി താരങ്ങൾ..
ഇതാണ് ഇരട്ടത്താപ്പ് എന്ന് പറയുന്നത്. ഉലകനായകന് കമല്‍ഹാസന്റെ കാര്യത്തിൽ അത് ശരിയാണെന്ന് ഇപ്പോൾ വ്യക്തമാണ്. നടൻ കമൽ ഹസനെതിരെ വിമർശനവുമായാണ് താരങ്ങൾ എത്തിയിരിക്കുന്നത്. കാരണം മറ്റൊന്നുമല്ല . മീ ടൂ ആരോപണം നേരിടുന്ന കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെ തന്റെ പരിപാടിയിലേക്ക് ക്ഷണിച്ചിരിക്കുകായാണ് .
കമലിന്റെ പ്രൊഡക്ഷന്‍ കമ്പനിയുടെ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനത്തിനാണ് വൈരമുത്തുവിനെ കമൽ ക്ഷണിച്ചിരിക്കുന്നത്. രജനികാന്ത്, മണിരത്നം എന്നിവരും ചടങ്ങിൽ ഉണ്ടായിരുന്നു . ചടങ്ങിലെ ചിത്രങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തെത്തിയതോടെ കമലിനെതിരെ വിമർശനവുമായി പല താരങ്ങളും എത്തിയിട്ടുണ്ട്.
മീ ടൂ കാമ്പയിനിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്ത് വന്ന സിനിമാ പ്രവര്‍ത്തകരില്‍ പ്രമുഖനായിരുന്നു കമല്ഹാസന്. ‘സ്ത്രീകളുടെ ആത്മാഭിമാനം പുരുഷന്മാരുടെ കൈയിൽ അല്ല .സ്ത്രീകളുടെ അവകാശത്തിന് വേണ്ടിയുള്ള പോരാട്ടത്തിന് പിന്തുണ നല്‍കണമെന്നും കഴിഞ്ഞ വര്‍ഷം ഒരു പൊതു പരിപാടിയില്‍ കമല്‍ പറഞ്ഞിരുന്നു.
എന്നാൽ ഇപ്പോൾ ഇതാ കമലഹാസൻ തന്നെയാണ് മീ ടൂ ആരോപണം നേരിടുന്ന വ്യക്തിയെ പരിപാടിയിലേക്ക് ക്ഷണിച്ചത് ചിന്മയിയാണ് വൈരമുത്തുവിനെതിരേ ആരോപണവുമായി വന്നത്. കമലിനെ വിമര്‍ശിച്ച് ചിന്മയിയും രംഗത്തെത്തിയിട്ടുണ്ട്.
Kamal Haasan
