Connect with us

അഭിനേതാക്കളാണ് സിനിമയുടെ ജീവന്‍ എന്ന തെറ്റിദ്ധാരണ അറിഞ്ഞോ അറിയാതെയോ പബ്ലിക്കിന് ഉണ്ട്;ആ തെറ്റിദ്ധാരണയാണ് മാറേണ്ടത്!

Malayalam

അഭിനേതാക്കളാണ് സിനിമയുടെ ജീവന്‍ എന്ന തെറ്റിദ്ധാരണ അറിഞ്ഞോ അറിയാതെയോ പബ്ലിക്കിന് ഉണ്ട്;ആ തെറ്റിദ്ധാരണയാണ് മാറേണ്ടത്!

അഭിനേതാക്കളാണ് സിനിമയുടെ ജീവന്‍ എന്ന തെറ്റിദ്ധാരണ അറിഞ്ഞോ അറിയാതെയോ പബ്ലിക്കിന് ഉണ്ട്;ആ തെറ്റിദ്ധാരണയാണ് മാറേണ്ടത്!

ഷെയ്ൻ നിഗം വിവാദം ഇപ്പോൾ കൊടുമ്പിരി കൊണ്ട് നിൽക്കുകയാണ്.കുറച്ചു പേർ താരത്തിനെ പിന്തുണച്ച് രംഗത്തെത്തിയെങ്കിലും പലരും വിമർശനങ്ങളുയർത്തുന്നുണ്ട്. ഇപ്പോളിതാ സംവിധായകൻ കമൽ വിഷയത്തോട് പ്രതികരിക്കുന്നത് ഇങ്ങനെയാണ്.ഇന്റസ്ട്രിയിലുള്ളവരും ഇന്റസ്ട്രിയ്ക്ക് പുറത്തുള്ളവരും ആദ്യം മനസ്സിലാക്കേണ്ട സത്യം, എന്ത് തന്നെയായാലും ഒരു സിനിമയുടെ അവസാന വാക്ക് സംവിധായകന്റേതാണ് എന്ന് കമല്‍ പറയുന്നു. നിര്‍മാതാക്കള്‍ക്ക് ഒരു സിനിമ സെറ്റിലുള്ള ഉത്തരവാദിത്വത്തെ ഞാന്‍ പൂര്‍ണമായും അംഗീകരിയ്ക്കുന്നു. പക്ഷെ സിനിമ കാണുന്നത് സംവിധായകന്റെ കാഴ്ചപ്പാടിലൂടെയാണ്. സംവിധായകനാണ് സിനിമയുടെ കപ്പിത്താന്‍.

സംവിധായകന്‍ ഒരു സീന്‍ എടുക്കാന്‍ തീരുമാനിച്ചാല്‍ അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരും അദ്ദേഹത്തിന്റെ വിളിപ്പുറത്ത് ഉണ്ടായിരിക്കണം. എന്നാല്‍ അഭിനേതാക്കളാണ് സിനിമയുടെ ജീവന്‍ എന്ന തെറ്റിദ്ധാരണ അറിഞ്ഞോ അറിയാതെയോ പബ്ലിക്കിന് ഉണ്ട്. അതിന് സോഷ്യല്‍ മീഡിയയുടെ പിന്തുണയും ലഭിയ്ക്കുന്നു. അതാണ് ഈ വിഷയത്തില്‍ ഷെയിന്‍ നിഗത്തിനും ലഭിയ്ക്കുന്നത്. ഷെയിന്‍ നിഗത്തിന്റെ കാര്യത്തില്‍ സംഭവിച്ചത് രണ്ട് കൂട്ടരുടെയും പെട്ടന്നുള്ള വികാരത്തില്‍ എടുത്ത തീരുമാനമാണ്. ക്ഷമയോടെ ഇരുന്ന് ചര്‍ച്ച ചെയ്ത് പരിഹാരം കണ്ടെത്താവുന്നതേയുള്ളൂ. എനിക്ക് തോന്നുന്നു ഈ വിഷയത്തില്‍ കുറച്ചുകൂടെ പ്രൊഫഷണിലിസവും അച്ചടക്കവും വേണമെന്ന്. സിനിമ ഒരു കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ്. ഒരു സിനിമ എങ്ങനെയായിരിക്കണം എന്നത് സംവിധായകന്റെ തീരുമാനമാണ്, നടന്മാരുടേതല്ല- കമല്‍ പറഞ്ഞു.

kamal about shane nigam

More in Malayalam

Trending

Recent

To Top