Connect with us

ശിവകാർത്തികേയന്റെ നായികയായി കല്യാണി പ്രിയദർശൻ?; പുറത്ത് വരുന്ന വിവരം ഇങ്ങനെ

Malayalam

ശിവകാർത്തികേയന്റെ നായികയായി കല്യാണി പ്രിയദർശൻ?; പുറത്ത് വരുന്ന വിവരം ഇങ്ങനെ

ശിവകാർത്തികേയന്റെ നായികയായി കല്യാണി പ്രിയദർശൻ?; പുറത്ത് വരുന്ന വിവരം ഇങ്ങനെ

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ ശിവകാർത്തികേയനും വെങ്കട് പ്രഭുവും ഒന്നിക്കുന്നു എന്ന വാർത്ത സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ടൈം ട്രാവൽ ചിത്രത്തിനായി ആണ് രണ്ടാളും കൈകോർത്തതെന്നും വാർത്തയുണ്ട്. ഇപ്പോഴിതാ ചിത്രത്തിലേയ്ക്ക് മലയാളി താരം കല്യാണി പ്രിയദർശനെ പരിഗണിക്കുന്നു എന്ന റിപ്പോർട്ടുകളാണ് വരുന്നത്.

വെങ്കട് പ്രഭു ചിത്രത്തിന്റെ തിരക്കഥാ ജോലികൾ പുരോഗമിക്കുകയാണെന്നാണ് സൂചന. ഈ വർഷം നവംബറിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും വിവരമുണ്ട്. ഇത് ആദ്യമായല്ല കല്യാണിയും ശിവകാർത്തികേയനും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നത്. 2019 ൽ പുറത്തിറങ്ങിയ ഹീറോ എന്ന സിനിമയിലും ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു.

അതേസമയം പരാശക്തി, മദ്രാസി എന്നീ സിനിമകൾ ശിവകാർത്തികേയന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. സുധ കൊങ്കര ഒരുക്കുന്ന രവി മോഹനും അഥർവയും ശ്രീലീലയും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ജി വി പ്രകാശ് കുമാറാണ് സിനിമയുടെ സംഗീത സംവിധാനം. എ ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന മദ്രാസി എന്ന ചിത്രവും പുറത്തെത്താനുണ്ട്.

More in Malayalam

Trending

Recent

To Top