Connect with us

‘കൽക്കി 2898 എ’ 1000 കോടി രൂപ നേടിയെന്നത് വ്യാജ പ്രചാരണമെന്ന് സിനിമ നിരൂപകർ; 25 കോടിയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് നിർമാതാക്കൾ

Movies

‘കൽക്കി 2898 എ’ 1000 കോടി രൂപ നേടിയെന്നത് വ്യാജ പ്രചാരണമെന്ന് സിനിമ നിരൂപകർ; 25 കോടിയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് നിർമാതാക്കൾ

‘കൽക്കി 2898 എ’ 1000 കോടി രൂപ നേടിയെന്നത് വ്യാജ പ്രചാരണമെന്ന് സിനിമ നിരൂപകർ; 25 കോടിയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് നിർമാതാക്കൾ

റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണ് നാഗ് അശ്വിന്റെ സംവിധാനത്തിൽ പ്രഭാസ് നായകനായി എത്തിയ കൽക്കി 2898 എ ഡി. പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ച ചിത്രം ഗ്ലോബൽ ബോക്സോഫീസിൽ 1000 കോടി രൂപ നേടിക്കഴിഞ്ഞിരിക്കുകയാണ്. ചിത്രത്തിന്റെ അണിയറപ്രവർത്തകർ തന്നെയാണ് ഈ വിവരം പങ്കുവെച്ചിരുന്നതും.

എന്നാൽ കൽക്കി 1000 കോടി ക്ലബിൽ കയറി എന്നത് വ്യാജ പ്രചാരണമാണെന്നാണ് ചില ചില സിനിമ നിരൂപകർ വിമർശനം ഉന്നയിച്ചിരുന്നു. കൊൽക്കത്തയിലെ സിനിമാ നിരൂപകരായ കേഡലും രോഹിത് ജയ്‌സ്വാളുമാണ് കൽക്കി സിനിമയുടെ അണിയറ പ്രവർത്തകർ കണക്കുകൾ പെരുപ്പിച്ച് കാട്ടുകയാണെന്ന് പറഞ്ഞ് രംഗത്തെത്തിയത്.

ഇത് ശ്രദ്ധയിൽപ്പെട്ട നിർമാതാക്കൾ ഇവർക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തിരിക്കുകയാണ്. 25 കോടി രൂപയാണ് മാനനഷ്ടക്കേസ് ഫയൽ ചെയ്തിരിക്കുന്നത്.

‘സമോസ ക്രിട്ടിക്‌സ്’ എന്ന പേരിൽ പ്രശസ്തരാണ് സുമിത്തും രോഹിതും. ഈ സിനിമയുടെ നിർമ്മാതാക്കൾ തട്ടിപ്പുകാരാണെന്നും കണക്കുകൾ പെരുപ്പിച്ച് കാട്ടി ജനങ്ങളെ പറ്റിക്കുകയാണെന്നുമായിരുന്നു ഇരുവരും തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ‘കൽക്കി 2898 എഡി’ സിനിമയുടെ കളക്ഷനെ കുറിച്ച് പറഞ്ഞത്.

ഇതിന് പിന്നാലെയാണ് കൽക്കിയുടെ നിർമാതാക്കൾ ഇരുവർക്കുമെതിരെ 25 കോടിയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. സുമിത്തിനും രോഹിതിനും വക്കീൽ നോട്ടീസും അയച്ചിട്ടുണ്ട്.

അതേസമയം, 2024 ജൂൺ 27നായിരുന്നു കൽക്കി 2898 എഡി തീയേറ്ററുകളിലെത്തിയത്. ആ​ഗോള കളക്ഷനിലും ചിത്രം 1400 കോടി കടന്ന് വിജയക്കുതിപ്പ് തുടരുകയാണ്. ഇന്ത്യയിൽ നിന്ന് മാത്രം 500 കോടിയിലധികവും സ്വന്തമാക്കി. പ്രഭാസിൻറെ ആദ്യ 1000 കോടി സിനിമയാണ് കൽക്കി 2898 എഡി.

ഇന്ത്യയിലും പുറത്തും ഒരേ പോലെ മികച്ച സ്വീകരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. വൈജയന്തി മൂവീസിന്റെ ബാനറിൽ സി അശ്വിനി ദത്ത് നിർമ്മിച്ച ചിത്രം കേരളത്തിൽ വേഫറർ ഫിലിംസാണ് വിതരണത്തിനെത്തിച്ചത്‌. ചിത്രത്തിൽ അശ്വദ്ധാമാവ് ആയി ആയിരുന്നു അമിതാഭ് ബച്ചൻ എത്തിയത്.

ബി.സി 3101-ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളിൽ നിന്ന് തുടങ്ങി 2898 എ.ഡി വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങൾ നീണ്ടുനിൽക്കുന്ന ഒരു യാത്രയാണ് കൽക്കിയുടെ ഇതിവൃത്തം. മഹാനടിക്ക് ശേഷം നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രം പോസ്റ്റ് അപോകാലിപ്റ്റിക് യുഗത്തിന്റെ കഥയാണ് പറയുന്നത്.

More in Movies

Trending

Recent

To Top