Movies
ചിത്രം പകർത്തിയാൽ നിയമനടപടി സ്വീകരിക്കുമെന്ന് നിര്‍മാതാക്കള്‍ പിന്നാലെ കല്‍ക്കിയുടെ എച്ച് ഡി പ്രിന്‍റ് ഇന്‍റര്‍നെറ്റില്‍
ചിത്രം പകർത്തിയാൽ നിയമനടപടി സ്വീകരിക്കുമെന്ന് നിര്‍മാതാക്കള്‍ പിന്നാലെ കല്‍ക്കിയുടെ എച്ച് ഡി പ്രിന്‍റ് ഇന്‍റര്‍നെറ്റില്‍
തിയേറ്ററുകളെലെത്തി കഴിഞ്ഞാല്‍ മണിക്കൂറുകള്‍ക്കുള്ളിലാണ് പുതിയ ചിത്രങ്ങള്‍ ഇന്‍റര്‍നെറ്റില്‍ എത്തുന്നത്. ഫുൾ എച്ച്‌ഡി ഫോർമാറ്റിൽ ആണ് സിനിമകള്‍ എത്തുന്നത്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം തിയേറ്ററിലെത്തിയ കല്‍ക്കിയുടെ അവസ്ഥയും ഇത് തന്നെയാണ്.
പ്രഭാസിനെ നായകനാക്കി നാഗ് അശ്വിന്‍ സംവിധാനം ചെയ്ത് പുറത്തെത്തിയ ചിത്രമാണ് ‘കല്‍ക്കി 2898 എഡി. ഈ ചിത്രത്തിന്‍റെ എച്ച്‌ഡി പ്രിന്റാണ് ഇന്റർനെറ്റിൽ പ്രചരിക്കുന്നത്. ചിത്രം പകർത്തിയാൽ നിയമനടപടി സ്വീകരിക്കുമെന്ന് കൽക്കി നിർമ്മാതാക്കൾ നേരത്തെ തന്നെ പറഞ്ഞിരുന്നു.
ഇതിനു പിന്നാലെയാണ് സിനിമയുടെ പ്രിന്റ് ഇൻ്റർനെറ്റിൽ വന്നത്. വ്യാജ പ്രിന്റുകളുടെ കേന്ദ്രമായി മാറിയ ചില സൈറ്റുകളിലാണ് കൽക്കി സിനിമയുടെ കോപ്പി അപ്‌ലോഡ് ചെയ്തിരിക്കുന്നത്. കൽക്കി തിയേറ്ററുകളിലെത്തിയതോടെ ആശങ്കയിലാണ് ആരാധകരും അണിയറപ്രവര്‍ത്തകരും.
പ്രഭാസ് ആരാധകരാണ് ഇത് നിര്‍മാതാക്കളുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഈ ലിങ്കുകൾ കൽക്കി നിർമ്മാതാക്കള്‍ക്ക് നല്‍കിയ ശേഷം നടപടിയെടുക്കാൻ അഭ്യർത്ഥിക്കുകയായിരുന്നു. തിയേറ്ററുകളില്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണ് ചിത്രം.
പാന്‍ ഇന്ത്യന്‍ ചിത്രമായ കല്‍കി തെലുഗ്, മലയാളം, തമിഴ്, ഹിന്ദി, കന്നട ഭാഷകളില്ലാണ് പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്. ആന്ധ്രയില്‍ നിന്നും തെലുങ്കാനയില്‍ നിന്നും 64 കോടിയിലേറെ വരുമാനം നേടി.
പ്രീബുക്കിങ് ആരംഭിച്ചപ്പോള്‍ ചൂടപ്പം പോലെയാണ് ടിക്കറ്റുകള്‍ വിറ്റുപോയത്.
ഇതോടെ ഷാരൂഖ് ഖാന്‍ ചിത്രം ജവാന്റെ റെക്കോഡ് കല്‍കി തകര്‍ത്തു. രാജമൗലിയുടെ ആര്‍ആര്‍ആര്‍, ബാഹുബലി 2 എന്നീ സിനിമകളാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളില്‍. ഇന്ത്യയില്‍ നിന്ന് മാത്രം 95 കോടിയാണ് ചിത്രം നേടിയത്. ആഗോള വരുമാനം ആദ്യദിനം തന്നെ 180 കോടി കവിഞ്ഞുവെന്ന് ബോക്‌സ് ഓഫീസ് ട്രാക്കര്‍ സാക്‌നില്‍ക് റിപ്പോര്‍ട്ട് ചെയ്യുന്നു.
