Connect with us

ദിലീപിന് ജയില്‍വാസം, കാവ്യയെ വിവാഹം കഴിച്ചത് മോശമായ സമയത്ത്; ദിലീപിനും കാവ്യയ്ക്കും മൂന്ന് വിവാഹത്തിന് യോഗം; വൈറലായി ജ്യോതിഷന്റെ വാക്കുകള്‍

News

ദിലീപിന് ജയില്‍വാസം, കാവ്യയെ വിവാഹം കഴിച്ചത് മോശമായ സമയത്ത്; ദിലീപിനും കാവ്യയ്ക്കും മൂന്ന് വിവാഹത്തിന് യോഗം; വൈറലായി ജ്യോതിഷന്റെ വാക്കുകള്‍

ദിലീപിന് ജയില്‍വാസം, കാവ്യയെ വിവാഹം കഴിച്ചത് മോശമായ സമയത്ത്; ദിലീപിനും കാവ്യയ്ക്കും മൂന്ന് വിവാഹത്തിന് യോഗം; വൈറലായി ജ്യോതിഷന്റെ വാക്കുകള്‍

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ് നിര്‍ണായക ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. കേസിലെ രണ്ടാം ഘട്ട വിചാരണ ആരംഭിച്ചിരിക്കുകയാണ്. ഇതിനോടകം തന്നെ നാടകീയ രംഗങ്ങളാണ് കേസില്‍ അരങ്ങേറിയത്. പ്രധാന സാക്ഷികളായ മഞ്ജു വാര്യരുടെയും ബാലചന്ദ്രകുമാറിന്റെയും മൊഴികള്‍ രേഖപ്പെടുത്താനുണ്ട്.

എന്നാല്‍ ഇപ്പോഴിതാ കോടതി നടപടികള്‍ പുരോഗമിക്കുന്നതിനിടെ ചില പ്രവചനങ്ങളുമായി എത്തിയിരിക്കുകയാണ് കലിയുഗ ജ്യോതിഷന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഡോ. സന്തോഷ്് നായര്‍. 2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പ്, ശബരിമല തുടങ്ങിയ വിഷയങ്ങളില്‍ പ്രവചനം നടത്തി നേരത്തെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയനായ ജ്യോതിഷിയാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ഒരു യൂട്യൂബ് ചാനലിലൂടെയാണ് പ്രവചനം നടത്തുന്നത്.

കാവ്യയുടെ കാര്യം പറയുകയാണെങ്കില്‍ കാവ്യാ മാധവന്റെ നക്ഷത്ര പ്രകാരം ദിലീപ് അവരെ മോശമായ സമയത്താണ് വിവാഹം കഴിച്ചത്. കാവ്യയുടെ ഗ്രഹനിലയുടെ ഏഴാം ഭാവത്തിലും പ്രശ്‌നങ്ങള്‍ ഉണ്ട്. അവര്‍ക്ക് വിവാഹ ജീവിതം പരാജയമാണ്. വിവാഹജീവിതത്തില്‍ താളപ്പിഴകള്‍ സംഭവിക്കും. ഏഴാം ഭാവത്തില്‍ തന്നെ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുകയാണ്.

ദിലീപും കാവ്യയും തമ്മില്‍ ചേരുന്ന സമയത്ത് ഒരാള്‍ക്ക് കണ്ടകശനിയും ഒരാള്‍ക്ക് ഏഴരാണ്ട ശനിയും ആയിരുന്നു. കണ്ടകശനിയിലും ഏഴരാണ്ട ശനിയിലും വിവാഹം കഴിക്കുക എന്ന് പറഞ്ഞാല്‍ അത് വളരെ പ്രയാസമാണ്. ഇവരുടെ വിവാഹം നടക്കുന്ന സമയത്ത് ഇവര്‍ക്ക് വേണ്ടപ്പെട്ട ഒരാള്‍ തന്നോട് ഇതേ കുറിച്ച് ചോദിച്ചിരുന്നതായും ജ്യോതിഷന്‍ പറയുന്നു.

2017 മുതല്‍ 2019 വരെ ഇവര്‍ തമ്മില്‍ വിവാഹം കഴിക്കാന്‍ പാടില്ല എന്നാണ് അന്ന് പറഞ്ഞിരുന്നത്. ഇനി വിവാഹം കഴിച്ചാല്‍ ഒരുപാട് നാശങ്ങള്‍, നഷ്ടങ്ങള്‍, ദിലീപിന് കാരാഗൃഹവാസം ഉണ്ട് എന്ന് വരെ പറഞ്ഞിരുന്നു. അവര്‍ക്ക് വിശ്വാസവും കാര്യങ്ങളും ആണെങ്കിലും ഇക്കാര്യത്തില്‍ ജോതിഷം നോക്കുന്നില്ല എന്നാണ്രേത അവര്‍ പറഞ്ഞത്. കാര്യങ്ങള്‍ അറിയാമെന്നുളള ജോതിഷന് ജോതിഷം നൂറ് ശതമാനം സത്യം തന്നെയാണ്.

ഇവരുടെ കാര്യത്തില്‍ ഇത് വളരെ ശരിയുമാണ്. അതിന്റെ ഫലമായാണ് അവര്‍ ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. കാവ്യയെ സംബന്ധിച്ച് അവര്‍ക്ക് മൂന്ന് വിവാഹത്തിന് യോഗം. ദിലീപിന്റെ കാര്യം നോക്കുമ്പോള്‍ ദിലീപിനും മൂന്ന് വിവാഹത്തിന് യോഗം. ഏഴാംഭാവം വെച്ച് നോക്കുമ്പോള്‍ വിവാഹജീവിതത്തില്‍ കാവ്യയ്ക്ക് ഒരു സമാധാനവും കിട്ടില്ല. ഇതെല്ലാം അതിന്റെ ഒരു ഭാഗമാണ്.

നമ്മള്‍ ചേര്‍ക്കേണ്ടതേ ചേര്‍ക്കാവൂ. ഇപ്പോള്‍ സ്വര്‍ണത്തിന്റെ കൂടെ ചെമ്പ് ചേര്‍ക്കാം. എന്നാല്‍ ഇരുമ്പ് ചേര്‍ക്കാന്‍ സാധിക്കില്ല. ജോതിഷത്തിനകത്ത് ഈ കാര്യങ്ങളെല്ലാം വളരെ കറക്ട് തന്നെയാണ്. ഇതെല്ലാം നോക്കണമെന്ന് തന്നെയാണ് കലിയുഗ ജ്യോതിഷന്‍ എന്ന നിലയില്‍ തന്റെ അഭിപ്രായമെന്നും അദ്ദേഹം പറയുന്നു.

ഒരു പരിചയവുമില്ലാത്ത സ്ത്രീയെ കുറിച്ച്, ഒരു പരിചയവുമില്ലാത്ത പുരുഷനെ കുറിച്ച്, അറിയാന്‍ കഴിയുന്ന ഒന്നാണ് ജ്യോതിഷ ശാസ്ത്രം. അപ്പോള്‍ പൊരുത്തം നോക്കണം. നോക്കാതിരിക്കാന്‍ പാടില്ല. ചിലര്‍ സ്വാര്‍ത്ഥതയ്ക്ക് വേണ്ടി ജ്യോതിഷത്തെ അവര്‍ക്ക് ഇഷ്ടമുള്ളത് പോലെ മാറ്റും. കറക്ടായിട്ട് കാര്യങ്ങള്‍ അറിയാവുന്ന ജ്യോതിഷന് ഒരു ജാതകത്തില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് കറക്ടായി അറിയാന്‍ കഴിയും.

ദിലീപിന്റെയും കാവ്യയുടെയും കാര്യത്തില്‍ പരിഹാരം ചെയ്യണം. വിവാഹത്തിന് മുന്നേ പരിഹാരം ചെയ്തിട്ട് ആയിരിക്കണമായിരുന്നു വിവാഹം കഴിക്കേണ്ടിയിരുന്നത്. പക്ഷേ അവര്‍ ആ പരിഹാരം ചെയ്തില്ല. പരിഹാരം ചെയ്യാത്തിടത്തോളം ഇവരുടെ ജീവിതത്തില്‍ ഉയര്‍ച്ചയുണ്ടാകില്ല. അവരുടെ രണ്ട് പേരുടെയും ഗ്രഹനില പരിശോധിച്ച് ആചാര്യന്മാര്‍ പറഞ്ഞ് തന്നിരിക്കുന്ന പരിഹാര ക്രിയകള്‍ ചെയ്താല്‍ പ്രശ്‌നങ്ങളെല്ലാം മാറി മറിയാനുള്ള സാധ്യതയുണ്ട്. ഭാവിയില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് തനിക്ക് അറിയാമെന്നും എന്നാല്‍ അത് ഇപ്പോള്‍ പറഞ്ഞാല്‍ നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാകുമെന്നുമാണ് അദ്ദേഹം പറഞ്ഞ് അവസാനിപ്പക്കുന്നത്.

Continue Reading

More in News

Trending

Recent

To Top