Connect with us

അമ്മയിൽ നിന്നും കിട്ടിയ ​ഗുണം അതാണ് ; കാളിദാസ് പറയുന്നു

Movies

അമ്മയിൽ നിന്നും കിട്ടിയ ​ഗുണം അതാണ് ; കാളിദാസ് പറയുന്നു

അമ്മയിൽ നിന്നും കിട്ടിയ ​ഗുണം അതാണ് ; കാളിദാസ് പറയുന്നു

ബാലതാരമായി മലയാള സിനിമയിലേക്ക് എത്തിയ കാളിദാസ് പൂമരം സിനിമയിലൂടെ നായകനായി മടങ്ങിയെത്തിയിത് . മീന്‍കുഴമ്പും മണ്‍പാനയും എന്ന തമിഴ് ചിത്രത്തിലാണ് ആദ്യം നായകനായതെങ്കിലും മലയാളികള്‍ക്ക് കാളിദാസ് സ്വന്തം വീട്ടിലെ പയ്യനാണ്. മലയാള സിനിമയിലെ എക്കാലത്തെയും പ്രണയജോഡികളിലൊന്നായ ജയറാം-പാര്‍വ്വതി താരദമ്പതികളുടെ മകന് അതുകൊണ്ടുതന്നെ പ്രത്യേകിച്ച് ഒരു ആമുഖത്തിന്റെയും ആവശ്യമില്ല. എന്നാൽ പൂമരത്തിന് ശേഷം മലയാളത്തിൽ നിന്നും നല്ലൊരു കഥാപാത്രം കാളിദാസിന് ലഭിച്ചിട്ടില്ല. പക്ഷെ തമിഴ് സിനിമാ മേഖല കാളിദാസിലെ നടനെ നന്നായി ഉപയോ​ഗിക്കുന്നുമുണ്ട്.

മലയാളത്തിലെ താരപുത്രന്മാർക്ക് മലയാളത്തിൽ തന്നെ നല്ല സിനിമകളും സ്റ്റാർ‌ഡവും ഉണ്ടെങ്കിലും കാളിദാസ് ഇക്കാര്യത്തിൽ വളരെ പിന്നിലാണ്. നല്ല തിരക്കഥകൾ തെരഞ്ഞെടുത്ത് ചെയ്താൽ മുൻനിരയിലേക്ക് ഉയർന്ന് വരുമെന്ന് പ്രേക്ഷകർക്ക് താരപുത്രനെ കുറിച്ച് പ്രതീക്ഷയുമുണ്ട്.
മലയാളത്തിൽ നല്ല അവസരങ്ങൾ കിട്ടാത്തതിൽ വിഷമമുണ്ടെന്നാണ് മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ കാളിദാസ് പറഞ്ഞത്. ‘പെർഫോം ചെയ്യാൻ പറ്റുന്ന തരത്തിൽ ഒരു കഥാപാത്രം എനിക്ക് മലയാളത്തിൽ കിട്ടിയില്ലെന്നതിൽ വിഷമമുണ്ട്. കോൺസ്റ്റന്റ് അപ്ഡേഷനും എഫേർട്ടും ഉണ്ടെങ്കിൽ മാത്രമെ ഒരു നടൻ എന്ന രീതിയിൽ പിടിച്ച് നിൽക്കാൻ സാധിക്കൂ.’

‘റിലീസിന് ഒരുങ്ങുന്ന രജനി പാവകഥൈകൾ ചെയ്ത ഉടൻ കമ്മിറ്റ് ചെയ്ത സിനിമയാണ്. ലോക്ക്ഡൗണും മറ്റുമുള്ളതിനാൽ നീണ്ടുപോയി. അതുകൊണ്ട് തന്നെ പ്ലാൻ ചെയ്യാത്തൊരു​ ​ഗ്യാപ്പ് എനിക്ക് സിനിമയിൽ വന്നു. രജനി സിനിമ നന്നായി വരുമെന്ന് പ്രതീക്ഷിക്കുന്നു’, എന്നാണ് കാളിദാസ് പറഞ്ഞത്.

ജാക്ക് ആൻഡ് ജില്ലിനുശേഷം കാളിദാസ് ജയറാം നായകനാവുന്ന ചിത്രമാണ് രജനി. കാളിദാസ് ജയറാം, സൈജു കുറുപ്പ്, നമിത പ്രമോദ്, റേബ മോണിക്ക എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനില്‍ സ്കറിയ വർഗീസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന രജനി വൈകാതെ പ്രദർശനത്തിനെത്തും.

ശ്രീകാന്ത് മുരളി, അശ്വിൻ കെ. കുമാർ, വിൻസെന്റ് വടക്കൻ, കരുണാകരൻ, രമേശ് ഖന്ന, പൂജ രാമു, തോമസ് ജി. കണ്ണമ്പുഴ, ലക്ഷ്മി ഗോപാലസ്വാമി, ഷോണ്‍ റോമി, പ്രിയങ്ക സായ് തുടങ്ങിയ സിനിമയിൽ ഭാ​ഗമായിട്ടുണ്ട്. മലയാളത്തിൽ നിന്നും നല്ല സിനിമകൾ ലഭിച്ചില്ലെങ്കിലും തമിഴിൽ കാളിദാസ് ചെയ്തതെല്ലാം വലിയ സിനിമകളാണ്.

വിക്രത്തിലെ എസിപി പ്രബഞ്ചൻ ഇന്നും ആരാധകർ ആഘോഷിക്കുന്ന ഒന്നാണ്. പൊതുവെ ജയറാമിന്റെ മകൻ കാളിദാസ് ജയറാം എന്നാണ് സിനിമാപ്രേമികൾ പറയാറുള്ളത്. പാർവതി എന്ന നടിയുടെ മകൻ എന്ന ലേബലിൽ വളരെ വിരളമായി മാത്രമാണ് കാളിദാസിന് വിശേഷണം ലഭിക്കാറ്. അമ്മയിൽ നിന്നും കിട്ടിയ ​ഗുണം എന്താണെന്ന് ചോദിച്ചാൽ നല്ലൊരു കേൾവിക്കാരനാണ് താൻ എന്നാണ് കാളിദാസ് നൽകുന്ന മറുപടി.

അമ്മയും താനും നല്ല കേൾവിക്കാരാണെന്നും അപ്പയും ചക്കിയും നന്നായി സംസാരിക്കുന്നവരാണെന്നും കാളിദാസ് പറയുന്നു. വിഷ്വല്‍ കമ്മ്യൂണിക്കേഷൻ ബിരുദധാരിയും മോഡലുമായ തരിണിയുമായി പ്രണയത്തിലാണ് ഇപ്പോൾ കാളിദാസ് ജയറാം. കാളിദാസ് ജയറാം നായകനായി വേഷമിട്ടതില്‍ ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് നക്ഷിത്തിരം നഗര്‍കിരതാണ്.

Continue Reading
You may also like...

More in Movies

Trending

Recent

To Top