Connect with us

എട്ടാം ക്ലാസ് മുതൽ കുടുംബത്തെ നോക്കി തുടങ്ങിയതാണ് ഞാൻ, പക്ഷെ അന്നും എനിക്ക് ചുറ്റും കുറെ നല്ല മനുഷ്യരുണ്ടായിരുന്നു; അനുമോൾ

Movies

എട്ടാം ക്ലാസ് മുതൽ കുടുംബത്തെ നോക്കി തുടങ്ങിയതാണ് ഞാൻ, പക്ഷെ അന്നും എനിക്ക് ചുറ്റും കുറെ നല്ല മനുഷ്യരുണ്ടായിരുന്നു; അനുമോൾ

എട്ടാം ക്ലാസ് മുതൽ കുടുംബത്തെ നോക്കി തുടങ്ങിയതാണ് ഞാൻ, പക്ഷെ അന്നും എനിക്ക് ചുറ്റും കുറെ നല്ല മനുഷ്യരുണ്ടായിരുന്നു; അനുമോൾ

മലയാളികളുടെ ഇഷ്ട താരമാണ് അനുമോൾ. താരത്തിന് യൂട്യൂബിലും ആരാധകർ ഏറെയാണ്. കലാമൂല്യമുള്ള നിരവധി സിനിമകളിൽ ശക്തമായ ഒരുപിടി കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ അനുമോൾക്ക് സാധിച്ചു. മലയാളി ആണെങ്കിലും തമിഴിലൂടെ ആയിരുന്നു അനുമോളുടെ അരങ്ങേറ്റം. കണ്ണുക്കുള്ളെ ആയിരുന്നു ആദ്യ ചിത്രം. പിന്നീട് പി ബാലചന്ദ്രന്റെ ഇവൻ മേഘരൂപൻ എന്ന സിനിമയിലൂടെയാണ് മലയാളത്തിലെത്തുന്നത്

തുടർന്ന് ഒരുപിടി സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചാണ് അനുമോൾ മലയാളികൾക്ക് പ്രിയങ്കരിയാകുന്നത്. അതിനിടെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അടക്കം അനുമോളെ തേടിയെത്തിയിരുന്നു. നിലവിൽ സിനിമയും വെബ് സീരീസുകളുമൊക്കെയായി തിരക്കിലാണ് താരം. പൊതുവെ ശക്തമായ സ്ത്രീ കഥാപാത്രങ്ങളാണ് അനുമോളെ തേടിയെത്താറുള്ളത്.

പൊതുവെ ബോൾഡായ നായിക ആയിട്ടാണ് ആരാധകരും അനുമോളെ വിശേഷിപ്പിക്കാറുള്ളത്. എന്നാൽ താൻ അത്രയും ബോൾഡ് ആയ ഒരാളല്ല എന്നാണ് അനുമോൾ പറയുന്നത്. താൻ കരിയറിന്റെ തുടക്കത്തിൽ ചെയ്ത കഥാപാത്രങ്ങളും മറ്റുമാകും ആരാധകരിൽ അത്തരമൊരു ചിന്ത ഉണ്ടാക്കിയതെന്ന് അനുമോൾ പറയുന്നു. അതേസമയം ജീവിത സാഹചര്യങ്ങൾ തന്നെ പക്വതയുള്ള ഒരു സ്ത്രീയാക്കിയിട്ടുണ്ടെന്ന് താരം പറഞ്ഞു. ധന്യ വർമയുമായുള്ള അഭിമുഖത്തിലാണ് അനുമോൾ മനസുതുറന്നത്.

“എന്ത് കണ്ടിട്ടാണ് ഞാൻ ബോൾഡാണെന്ന് പറയുന്നത് ചിലപ്പോൾ ഞാൻ ചോദിക്കാറുണ്ട്. എനിക്ക് തോന്നുന്നത് തുടക്കത്തിൽ ഞാൻ ചെയ്ത ചായില്യം പോലുള്ള സിനിമകളിലെ വേഷങ്ങൾ കണ്ടിട്ടാകും. ഓഹോ ഇതൊക്കെ ഇങ്ങനെ കാണിച്ചു നടക്കാൻ ധൈര്യമുള്ള കുട്ടിയോ എന്ന് കരുതിയിട്ടുണ്ട്. അതുപോലെ തുടക്കകാലത്ത് അഭിമുഖങ്ങളിലൊക്കെ ഇങ്ങനത്തെ സിനിമകൾ മതിയോ എന്നൊക്കെ എന്നോട് ചോദിച്ചിട്ടുണ്ട്. പലതും അക്കാദമി സിനിമകൾ ആയതുകൊണ്ടായിരുന്നു അത്തരം ചോദ്യങ്ങൾ.

എനിക്ക് കിട്ടുന്ന സിനിമ മതി എന്നാണ് ഞാൻ അന്ന് നൽകിയിരുന്ന മറുപടി. ഞാൻ ബോധമില്ലാതെ പറയുന്നതാണ്. അതൊക്കെ കേട്ടിട്ട് ആളുകൾ വിചാരിച്ചു ഞാൻ ബോൾഡാണെന്ന്. അതുപോലെ ഞാൻ ഒറ്റയ്ക്ക് വണ്ടി ഓടിച്ചു പോകുന്നത്, യാത്ര ചെയ്യുന്നത് ഒക്കെ കണ്ടിട്ട് ആളുകൾക്ക് തോന്നിയിട്ടുണ്ട്. എന്നാൽ എന്നെ സംബന്ധിച്ച് എനിക്കവിടെ സങ്കടമാണ്. അച്ഛനോ ഒരു സഹോദരനോ ഒക്കെ ഉണ്ടായിരുന്നെങ്കിൽ എനിക്ക് അങ്ങനെ പോകേണ്ടി വരില്ല.

അതേസമയം അത് എന്നെ ഒരു ഇൻഡിപെൻഡന്റ് സ്ത്രീ ആക്കിയിട്ടുണ്ട്. എങ്കിലും ചെറുപ്പത്തിൽ നമ്മൾ ആഗ്രഹിക്കുന്ന കെയറും സപ്പോർട്ട് സിസ്റ്റവുമൊക്കെ ഉണ്ടല്ലോ, അത് കിട്ടിയിട്ടില്ല. പക്ഷെ പിന്നീട് വീട്ടിൽ ആ സ്ഥാനത്തേക്ക് ഞാൻ വന്നു. എന്റെ അമ്മയ്ക്കും അനിയത്തിക്കും ഒരു കൈ ആയി ഞാൻ മാറി. എന്റെ ചിന്തകളും അങ്ങനെ മാറി. അതുകൊണ്ടാകണം ആളുകളും എന്നെ ബോൾഡ് എന്ന് വിശേഷിപ്പിക്കുന്നത്. പക്ഷെ അത് എന്റെ അവസ്ഥയാണ്.

എന്നെ സംബന്ധിച്ച് ബോൾഡ്നെസ് എന്ന് പറഞ്ഞാൽ സ്വന്തമായി തീരുമാനമെടുക്കാനുള്ള കഴിവും വകതിരിവും ആ ഒരു ഫ്രീഡവും ഫിനാൻഷ്യൻ ഇൻഡിപെൻഡൻസും ഒരു തീരുമാനം എടുക്കാനുള്ള നമ്മുടെ മിടുക്കും ഒക്കെയാണ്,” അനുമോൾ പറഞ്ഞു. അച്ഛനില്ലാത്ത കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതിനെ കുറിച്ചും അനുമോൾ സംസാരിച്ചു.

“എനിക്ക് വളരെ പക്വതയുള്ള മുഖമാണെന്ന് പലരും പറയും. സ്‌കൂൾ കാലഘട്ടം മുതലേ ഇത് കേൾക്കുന്നുണ്ട്. കാരണം എട്ടാം ക്ലാസ് മുതൽ കുടുംബത്തെ നോക്കി തുടങ്ങിയതാണ് ഞാൻ. പക്ഷെ അന്നും എനിക്ക് ചുറ്റും കുറെ നല്ല മനുഷ്യരുണ്ടായിരുന്നു. അവരുടെ കൂടെയാണ് ഞാൻ വളർന്നത്. അതുപോലെ സാമ്പത്തിക ബുദ്ധിമുട്ടുകളോ ഒന്നും ഉണ്ടായിട്ടില്ല. അച്ഛൻ എല്ലാം ഒരുക്കിവെച്ചിട്ടാണ് പോയത്. അതൊന്ന് മാനേജ് ചെയ്യുകയാണ് വേണ്ടിയിരുന്നത്. അമ്മ അതെല്ലാം എന്നെക്കൊണ്ട് ചെയ്യിക്കുകയാണ് ചെയ്തിരുന്നത്,” അനുമോൾ പറഞ്ഞു.

More in Movies

Trending

Recent

To Top