Malayalam
ജനനം കോയമ്പത്തൂര്‍ ഊത്തുക്കുളിയിലെ വലിയ കുടുംബത്തില്‍, നാട് ഭരിച്ചിരുന്ന കുടംബത്തിലെ ഇളമുറക്കാരി; കാളിദാസിന്റെ ഭാവി വധു ചില്ലറക്കാരിയല്ല!
ജനനം കോയമ്പത്തൂര്‍ ഊത്തുക്കുളിയിലെ വലിയ കുടുംബത്തില്‍, നാട് ഭരിച്ചിരുന്ന കുടംബത്തിലെ ഇളമുറക്കാരി; കാളിദാസിന്റെ ഭാവി വധു ചില്ലറക്കാരിയല്ല!
ഇക്കഴിഞ്ഞ മെയ് മൂന്നിനായിരുന്നു ജയറാമിന്റെയം പാര്‍വതിയുടെയും മകള്‍ മാളവികയുടെ വിവാഹം. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു താലികെട്ട് നടന്നത്. വിവാഹം ലളിതമായിരുന്നുവെങ്കിലും ആഢംബരത്തോടെയായിരുന്നു വിവാഹ സത്ക്കാരങ്ങള്‍ നടന്നത്. റിസപ്ഷനില്‍ പങ്കെടുക്കാന്‍ മലയാളത്തില്‍ നിന്നും മറ്റ് ഭാഷകളില്‍ നിന്നും നിരവധി താരങ്ങളാണ് എത്തിയിരുന്നത്.
മാളവികയുടെ വിവാഹ നിശ്ചയവും ആഘോഷപൂര്‍വമാണ് നടന്നത്. നവനീത് എന്നാണ് മാളവികയുടെ ഭര്‍ത്താവിന്റെ പേര്. ഇനി എപ്പോഴാണ് കാളിദാസിന്റെ വിവാഹമെന്നാണ് പലരും ചോദിക്കുന്നത്. കാളിദാസിന്റെ വിവാഹ നിശ്ചയവും നേരത്തെ കഴിഞ്ഞതാണ്. വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ ബിരുദധാരിയാണ് കാളിദാസിന്റെ ഭാവി വധുവും മോഡലുമായ തരിണി കലിംഗരായര്‍.
ഇപ്പോള്‍ മാളവികയുടെ വരനായ നവനീതിന്റെയും കുടുംബത്തിന്റെയും വിശേഷങ്ങളെല്ലാം വൈറലായി മാറുമ്പോള്‍ തരിണിയുടെയും വീട്ടുവിശേഷങ്ങളാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. കോയമ്പത്തൂര്‍ ഊത്തുക്കുളിയിലെ വലിയ കുടുംബത്തിലാണ് തരിണി ജനിച്ചതെന്നാണ് ചില റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. അത് മാത്രമല്ല, ഒരുകാലത്ത് നാട് ഭരിച്ചിരുന്ന കുടംബത്തിലെ ഇളമുറക്കാരിയാണ് കാളിദാസിന്റെ ഭാവി വധു.
അതുകൊണ്ടു തന്നെ കാളിദാസ് കണ്ടു പിടിച്ചയാള്‍ ചില്ലറക്കാരിയല്ലെന്നാണ് സോഷ്യല്‍ മീഡിയയിലെ സംസാരം. ഇരുപത്തിരണ്ടുകാരിയായ തരിണി ചെന്നൈ സ്വദേശിനിയാണ്. 2021ലായിരുന്നു തരിണിയുമായി പ്രണയത്തിലായതെന്ന് കാളിദാസ് തന്നെ മുമ്പ് പറഞ്ഞിട്ടുണ്ട്. ആദ്യം വിവാഹനിശ്ചയം കഴിഞ്ഞതും കാളിദാസിന്റെ തന്നെയായിരുന്നു. അതുകൊണ്ട് തന്നെ ആദ്യ വിവാഹം കാളിദാസിന്റെയും തരിണിയുടെയും ആയിരിക്കുമെന്നാണ് എല്ലാവരും കരുതിയിരുന്നതും.
മാളവികയുടെ വിവാഹത്തില്‍, മാളവികയെ പോലെ തന്നെ ഏവരുടെയും ശ്രദ്ധാകേന്ദ്രമായത് തരിണിയായിരുന്നു. വിവാഹത്തിലുടനീളം ജയറാമിന്റെ കുടുംബത്തിലെ ഒരംഗത്തെപ്പോലെ തരിണിയും ഒപ്പമുണ്ടായിരുന്നു. തരിണിയുടെ കൈപിടിച്ച് കാളിദാസും ഒപ്പം തന്നെയുണ്ടായിരുന്നു. വിവാഹ ദിനത്തില്‍ കതിര്‍മണ്ഡപത്തില്‍ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് തരിണിയെ കൈപിടിച്ച് മുന്നിലേക്ക് മാറ്റിനിര്‍ത്തുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
വിവാഹ റിസപ്ഷനില്‍ പകര്‍ത്തിയ തരിണിക്ക് ഒപ്പമുള്ളൊരു ഫൊട്ടോ കാളിദാസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. വൈറ്റ് ടുലേ സാരിയാണ് റിസപ്ഷന് അണിയാന്‍ തരിണി തിരഞ്ഞെടുത്തത്. ഈ സാരിയുടെ വിലയും വലിയ ചര്‍ച്ചയായിരുന്നു സോഷ്യല്‍ മീഡിയയില്‍. 1,15,000 ആണ് ഈ സാരിയുടെ വില. ഹാന്‍ഡ് എംബ്രോയിഡറി വര്‍ക്കുകളാണ് സാരിയുടെ പ്രത്യേകത.
തരിണിയുടെ ചിത്രം വൈറലായതോടെയായിരുന്നു എല്ലാവരും സാരിയുടെ വില അന്വേഷിച്ചിറങ്ങിയത്. ഭാവി വരന്റെ സഹോദരിയുടെ വിവാഹത്തിന് ഇത്രയും വിലയുള്ള സാരി ധരിക്കണമെങ്കില്‍ സ്വന്തം വിവാഹത്തിന് എന്തായിരിക്കും. കോടികളായിരിക്കും പൊടിപൊടിക്കുന്നത്. അപ്പോള്‍ അത്രയേറെ കാശുള്ള കുടുംബത്തില്‍ നിന്നുമാണ് ജയറാമിന്റെ മരുമോളും വരുന്നത് എന്നെല്ലാമായിരുന്നു കമന്റുകള്‍.
മാളവികയുടെ വരന്‍ നവനീതും ചില്ലറക്കാരനല്ല. പാലക്കാട് സ്വദേശിയും യുകെ യില്‍ ചാറ്റേര്‍ഡ് അക്കൗണ്ടന്റുമാണ് നവനീത് ഗിരീഷ്. പാലക്കാടുകാരാണ് നവനീതിന്റെ ഫാമിലി. നവനീത് ജനിച്ച് വളര്‍ന്നത് എല്ലാം ബുഡാപ്പെസ് എന്ന സ്ഥലത്താണ്. അതിനുശേഷം പഠിച്ചത് ഇംഗ്ലണ്ടില്‍ മാഞ്ചസ്റ്റര്‍ എന്ന സ്ഥലത്തും. ഇപ്പോള്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായിട്ടും സൈബര്‍ വിങ്ങിന്റെ സെക്യൂറിറ്റി വിങ് ഹെഡായും വര്‍ക്ക് ചെയ്യുകയാണ്.
