Connect with us

ഇന്‍ഡസ്ട്രിയില്‍ വന്ന് 35ലേറെ വര്‍ഷമായെങ്കിലും ചരടുവലികള്‍ നടത്താനൊന്നും അദ്ദേഹത്തിനറിയില്ല, അങ്ങനെ അറിഞ്ഞിരുന്നെങ്കില്‍ ഇന്നു കാണുന്നതിനേക്കാള്‍ എത്രയോ വലിയ നടനായി മാറിയേനെ; ജയറാമിനെ കുറിച്ച് കാളിദാസ് ജയറാം

Malayalam

ജയറാമിന്റെ മകന്‍ എന്ന നിലയിലും നടനെന്ന നിലയിലും ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് കാളിദാസ് ജയറാം. ഇപ്പോഴിചാ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സ്റ്റാര്‍ കിഡ്‌സിന് ലഭിക്കുന്ന തരം ലോഞ്ചിങ്ങൊന്നും തനിക്ക് സിനിമയില്‍ ലഭിച്ചിട്ടില്ലെന്നും ജയറാമിന് അത്തരം കാര്യങ്ങളൊന്നും അറിയില്ലെന്നും പറയുകയാണ് താരപുത്രന്‍.

എന്റെ ജീവിതത്തില്‍ തീരുമാനങ്ങളെടുക്കാനുള്ള അവസരം എനിക്ക് എപ്പോഴും ലഭിച്ചിരുന്നു. ഏറ്റവും വലിയ ഭാഗ്യമായി ഞാന്‍ കണക്കാക്കുന്നത് അക്കാര്യമാണ്. താരങ്ങളുടെ മക്കളുടെ കാര്യത്തില്‍ സാധാരണയായി സിനിമയിലേക്ക് ലോഞ്ചിങ് നടക്കാറുണ്ട്. അപ്പോള്‍ അവര്‍ക്ക് വേണ്ടി പ്രോജക്ടുകള്‍ ഡിസൈന്‍ ചെയ്യാനും അവരെ പ്രത്യേക രീതിയില്‍ അവതരിപ്പിക്കാനുമൊക്കെ ആളുകളുണ്ടാകും. പൊതു പരിപാടിക്ക് പോകുമ്പോള്‍ എങ്ങനെ വസ്ത്രം ധരിക്കണമെന്നതടക്കം പലതും അവരാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്.

ആ രീതിക്ക് തീര്‍ച്ചയായും അതിന്റേതായ ഗുണങ്ങളുണ്ട്. എന്നാല്‍ ഭാഗ്യവശാല്‍ എന്റെ കാര്യത്തില്‍ അങ്ങനെയൊന്നുമുണ്ടായിട്ടില്ല. എനിക്ക് വേണ്ടി സിനിമകള്‍ നിര്‍മിക്കുമെന്ന് എന്റെ അച്ഛന്‍ ഒരിക്കലും പറഞ്ഞിട്ടില്ല. അങ്ങനെയൊക്കെ നടന്നിരുന്നെങ്കിലെന്ന് എനിക്ക് ആഗ്രഹമുണ്ട്, ചിരിയോടെ കാളിദാസ് പറഞ്ഞു.

അദ്ദേഹത്തില്‍ നിന്നും അങ്ങനെയൊരു പിന്തുണ വേണമെന്നൊക്കെ എനിക്ക് തോന്നിയിട്ടുണ്ട്. പക്ഷെ അതുണ്ടായിട്ടില്ല. ഒരു പിന്തുണയുടെയും പിന്‍ബലമില്ലാതെയാണ് അദ്ദേഹം കടന്നുവന്നത്. അതുകൊണ്ടായിരിക്കാം എന്റെ കാര്യത്തിലും ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്. പിന്നെ അത്തരം കാര്യങ്ങള്‍ അദ്ദേഹത്തിന് അറിയുകയുമില്ല. ഇന്‍ഡസ്ട്രിയില്‍ വന്ന് 35ലേറെ വര്‍ഷമായെങ്കിലും ചരടുവലികള്‍ നടത്താനൊന്നും
ആള്‍ക്കറിയില്ല. അങ്ങനെ കാര്യം നേടിയെടുക്കാന്‍ അറിഞ്ഞിരുന്നെങ്കില്‍ ഇന്നു കാണുന്നതിനേക്കാള്‍ എത്രയോ വലിയ നടനായി അദ്ദേഹം മാറിയേനെ. അതാണ് എന്റെ ഒരു തോന്നല്‍.

സഹായമോ പിന്തുണയോ കിട്ടിയില്ലെങ്കിലും ജയറാമിന്റെ മകന്‍ എന്ന പേരുണ്ടായിരുന്നു. അത് മാത്രം മതിയായിരുന്നു നമ്മളെ സമ്മര്‍ദത്തിലാക്കാനെന്നും കാളിദാസ് പറഞ്ഞു. ഞാന്‍ ചെയ്ത സിനിമകളെല്ലാം എന്റെ മാത്രം തീരുമാനമായിരുന്നു. നല്ല സിനിമകളുടെയും നല്ല കണ്ടന്റുകളുടെയും ഭാഗമാകണമെന്ന് ആദ്യം മുതലേ ആഗ്രഹിച്ചിരുന്നു. അതുകൊണ്ടാണ് അത്തരം പടങ്ങള്‍ തെരഞ്ഞെടുത്തത്, ന്നും കാളിദാസ് ജയറാം പറഞ്ഞു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top