Actor
ഞാന്‍ മരിക്കുന്ന സിനിമകളെല്ലാം ബ്ലോക്ക്ബസ്റ്റര്‍ ആവുന്നുണ്ട്; കാളിദാസ് ജയറാം
ഞാന്‍ മരിക്കുന്ന സിനിമകളെല്ലാം ബ്ലോക്ക്ബസ്റ്റര്‍ ആവുന്നുണ്ട്; കാളിദാസ് ജയറാം
ജയറാമിനെ പോലെ തന്നെ മലയാളികള്‍ക്കേറെ പ്രിയങ്കരനാണ് അദ്ദേഹത്തിന്റെ മകന്‍ കാളിദാസ് ജയറാമും. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ കാളിദാസ് ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും.
ഇപ്പോള്‍ മലയാളത്തില്‍ അത്ര സജീവമല്ലെങ്കിലും തമിഴില്‍ താരം സജീവമാണ്. ധനുഷിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ രായനില്‍ കാളിദാസും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ‘പാ പാണ്ടി’ക്ക് ശേഷം ധനുഷിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് രായന്‍.
കുറച്ച് ദിവസങ്ങള്‍ക്ക് മുന്പായിരുന്നു ചിത്രത്തിന്‍റെ പോസ്റ്റര്‍ പുറത്തെത്തിയത്. എന്നാല്‍ ഇതിന് പിന്നാലെ ഈ സിനിമയിലും നടന്‍ മരിക്കുമോ എന്ന ചോദ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ എത്തുന്നത്. ‘പാവൈ കഥൈകള്‍’, ‘വിക്രം’, എന്നീചിത്രങ്ങളിലെല്ലാം നടന്‍റെ കഥാപാത്രങ്ങള്‍ മരണപ്പെടുന്നതായാണ് കാണുന്നത്. എന്നാല്‍ ഈ ചിത്രങ്ങളെല്ലാം സൂപ്പര്‍ഹിറ്റായിരുന്നു.
ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ ഇതേ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഞാന്‍ മരിക്കുന്ന സിനിമകളെല്ലാം ബ്ലോക്ക്ബസ്റ്റര്‍ ആവുന്നുണ്ടെന്ന കാര്യം ഇപ്പോഴാണ് ശ്രദ്ധിക്കുന്നത്എന്നാണ് കാളിദാസ് പറയുന്നത്.
എന്റെ കരിയറില്‍ വളരെ പ്രധാനപ്പെട്ട സമയത്താണ് രായന്‍ സിനിമ വരുന്നത്. എന്നിലെ അഭിനേതാവിനെ മെച്ചപ്പെടുത്താന്‍ രായന്‍ ഒരു കാരണമായിട്ടുണ്ട്. എനിക്ക് ഒരുപാട് പ്രിയപ്പെട്ട ചിത്രമാണിത്എന്നാണ് കാളിദാസ് പറയുന്നത്.
ജൂലൈ 26ന് ആണ് രായന്‍റെ റിലീസ്. കാളിദാസിനൊപ്പം അച്ഛന്‍ ജയറാമും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. അപര്‍ണ ബാലമുരളി, അനിഖ സുരേന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് മലയാളി താരങ്ങള്‍.എസ്. ജെ സൂര്യ, പ്രകാശ് രാജ്, സുന്ദീപ് കിഷന്‍, ദുഷാര വിജയന്‍, വരലക്ഷ്മി ശരത്കുമാര്‍, ശരവണന്‍, ദുഷ്യന്ത് രാംകുമാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
2000 ല്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടായിരുന്നു കാളിദാസിന്റെ സിനിമാ അരങ്ങേറ്റം.
പിന്നീട് യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്റെ വീട് അപ്പുവിന്റെയും എന്നി സിനിമകളില്‍ ബാലതാരമായി തിളങ്ങിയ കാളിദാസ് എന്റെ വീട് അപ്പുന്റെയും എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കുകയും ചെയ്തിരുന്നു.
അതിന് ശേഷം പഠനത്തിന്റെ വേണ്ടി സിനിമയില്‍ നിന്ന് മാറി നിന്ന താരം പിന്നീട് 2016 ല്‍ മീന്‍ കുഴമ്പും മണ്‍ പാനെയും എന്ന തമിഴ് ചിത്രത്തിലൂടെ നായകനായിട്ടാണ് തിരിച്ചെത്തുന്നത്. തുടര്‍ന്ന് പൂമരം എന്ന എബ്രിഡ് ഷൈന്‍ ചിത്രത്തിലൂടെ മലയാളത്തിലേക്കും കാളിദാസ് മടങ്ങിയെത്തി. പിന്നീട് മലയാളത്തിലും തമിഴിലും കാളിദാസ് സജീവമായി. തമിഴില്‍ ശ്രദ്ധേയ പ്രകടനം നടത്തി കാളിദാസ് പേരെടുത്തെങ്കിലും മലയാളത്തില്‍ കാളിദാസിന് പേരെടുക്കാന്‍ കഴിഞ്ഞില്ല.
