Connect with us

ആഷിഖ്‌ അബുവിന്റെ വൈറസിൽ നിന്ന് കാളിദാസൻ പുറത്ത് !! പകരമെത്തുന്നത് ആര് ?!

Malayalam Breaking News

ആഷിഖ്‌ അബുവിന്റെ വൈറസിൽ നിന്ന് കാളിദാസൻ പുറത്ത് !! പകരമെത്തുന്നത് ആര് ?!

ആഷിഖ്‌ അബുവിന്റെ വൈറസിൽ നിന്ന് കാളിദാസൻ പുറത്ത് !! പകരമെത്തുന്നത് ആര് ?!

ആഷിഖ്‌ അബുവിന്റെ വൈറസിൽ നിന്ന് കാളിദാസൻ പുറത്ത് !! പകരമെത്തുന്നത് ആര് ?!

മലയാളത്തിലെ യുവനടന്മാരുടെ സംഗമമായിരിക്കും ‘വൈറസി’ൽ എന്ന് പറഞ്ഞാൽ അത് അതിശയോക്തിയാകില്ല. ആഷിക് അബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ വൈറസിൽ പ്രതിഭാശാലികളായ നിരവധി താരങ്ങളാണുള്ളത്. കേരളം അതിജീവിച്ച ഒരു മഹാരോഗം തന്നെയായിരുന്നു നിപ്പ വൈറസ്. ഈ രോഗവും തുടർന്നുണ്ടായ സംഭവ വികാസങ്ങളുമാണ് ആഷിഖ് അബു സിനിമയാക്കുന്നത്.

ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കാളിദാസ് ജയറാം ആണെന്ന് റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ, മറ്റ് ചില ചിത്രങ്ങളുടെ തിരക്കുകൾ ആയതിനാൽ ചിത്രത്തിൽ നിന്നും കാളിദാസ് പിന്മാറിയെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ. കാളിദാസിന് പകരം യുവതാരങ്ങളിൽ ശ്രദ്ധേയനായ ശ്രീനാഥ് ഭാസിയാണ് ആ കഥാപാത്രത്തെ അവതരിപ്പിക്കുക.

ജീത്തു ജോസഫ്, അൽ‌ഫോൺസ് പുത്രൻ, മിഥുൻ മാനുവൽ തോമസ്, സന്തോഷ് ശിവൻ എന്നിവരുടെ ചിത്രങ്ങളിൽ കരാർ ഒപ്പിട്ടിരിക്കുകയാണ് കാളിദാസ്. ഈ തിരക്കുകൾ മൂലമാണ് താരം വൈറസ് വേണ്ടെന്ന് വെച്ചത്. അതോടൊപ്പം, ചിത്രത്തിൽ ഫഹദ് ഫാസിൽ അതിഥി കഥാപാത്രമായും എത്തുമെന്ന് സൂചനയുണ്ട്.

Kalidas Jayaram out from Ashique Abu’s Virus

More in Malayalam Breaking News

Trending

Recent

To Top