Malayalam Breaking News
കാളിദാസ് കടുത്ത അര്‍ജന്റീന ഫാന്‍…. കാളിദാസിനൊപ്പം യുവതാരങ്ങളുടെ പ്രിയ നായികയും
കാളിദാസ് കടുത്ത അര്‍ജന്റീന ഫാന്‍…. കാളിദാസിനൊപ്പം യുവതാരങ്ങളുടെ പ്രിയ നായികയും
കാളിദാസ് കടുത്ത അര്‍ജന്റീന ഫാന്‍…. കാളിദാസിനൊപ്പം യുവതാരങ്ങളുടെ പ്രിയ നായികയും
കാളിദാസ് ജയറാം അര്‍ജന്റീന ആരാധകനോ…. ? കാളിദാസ് അര്‍ജന്റീന ആരാധകനാകുന്നു. ജീവിതത്തിലല്ല. സിനിമയിലാണെന്ന് മാത്രം… എബ്രിഡ് ഷൈനിന്റെ പൂമരത്തിന് ശേഷം കാളിദാസിന്റെ പുതിയ ചിത്രത്തിലാണ് കാളിദാസ് അര്‍ജന്റീന ആരാധകനായെത്തുന്നത്. മിഥുന് മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന അര്‍ജന്റീന ഫാന്‍സ് കാട്ടൂര്ക്കടവില് എന്ന ചിത്രമാണ് കാളിദാസിന്റെ പുതിയ ചിത്രം.
കാളിദാസിന്റെ നായികയായെത്തുന്നത് നിവിന്‍ പോളിയുടെയും ടൊവിനോ തോമസിന്റെയും നായികയായെത്തിയ ഐശ്വര്യ ലക്ഷ്മിയാണ്. കടുത്ത അര്‍ജന്റീന ഫാന്‍സിന്റെ കഥ പറയുന്ന ചിത്രമാണ് അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്. നിരവധി പുതുമുഖങ്ങളെ അണിനിരത്തിയാണ് ചിത്രം ഒരുക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്.
ആഷിഖ് ഉസ്മാന് ആണ് നിര്‍മ്മാണം. രണധീവ് ഛായാഗ്രഹണവും ഗോപി സുന്ദര്‍ സംഗീതവും നിര്‍വ്വഹിക്കും. എഡിറ്റിങ് ലിജോ പോളുമാണ്. സെന്‍ട്രല്‍ പിക്ചേഴ്സാണ് ചിത്രം തിയേറ്ററുകളില്‍ എത്തിക്കുന്നത്. കോട്ടയം കുഞ്ഞച്ചന് 2, ആട് 3 എന്നീ ചിത്രങ്ങളുടെ പണിപ്പുരയിലാണ് മിഥുന്. ചിത്രവുമായി ബന്ധപ്പെട്ട് മിഥുന് ഫെയ്സ്ബുക്കില്‍ ഒരു പോസ്റ്റ് ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്.
മിഥുന് മാനുവലിന്റെ കുറിപ്പ്-
അടുത്ത സിനിമ അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവിന്റെ വിശദാംശങ്ങള്‍. ചിത്രത്തില്‍ നായിക നായകന് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് കാളിദാസ് ജയറാമും ഐശ്വര്യാ ലക്ഷ്മിയും ആണ്…. ബാക്കി ചെറുതും വലുതുമായ കഥാപാത്രങ്ങള്‍ ആയി എത്തുന്നത് ഓഡിഷനിലൂടെ നേരിട്ട് തിരഞ്ഞെടുക്കപ്പെട്ട ഒരു കൂട്ടം പുതിയ കലാകാരന്മാരാണ്.. ശ്രീ അശോകന് ചെരുവിനിലിന്റെ ചെറുകഥയെ അവലംബിച്ചു സുഹൃത്ത് ആഷിക് ഉസ്മാന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത് ഞാനും ജോണ്‍ മന്ത്രിക്കലും ചേര്‍ന്നാണ്.
Kalidas Jayaram new movie with Aishwarya
