Connect with us

കാളിദാസിന്റെ വിവാഹം ആണ്. അത് ഡിസംബർ 11 ന് ആണ്. എട്ടിന് ഗുരുവായൂർ കണ്ണന് മുൻപിൽ താലികെട്ടും; ബാക്കി ചടങ്ങുകൾ ചെന്നൈയിൽ വെച്ച്; വിശേഷങ്ങൾ പങ്കുവെച്ച് ജയറാം

Actor

കാളിദാസിന്റെ വിവാഹം ആണ്. അത് ഡിസംബർ 11 ന് ആണ്. എട്ടിന് ഗുരുവായൂർ കണ്ണന് മുൻപിൽ താലികെട്ടും; ബാക്കി ചടങ്ങുകൾ ചെന്നൈയിൽ വെച്ച്; വിശേഷങ്ങൾ പങ്കുവെച്ച് ജയറാം

കാളിദാസിന്റെ വിവാഹം ആണ്. അത് ഡിസംബർ 11 ന് ആണ്. എട്ടിന് ഗുരുവായൂർ കണ്ണന് മുൻപിൽ താലികെട്ടും; ബാക്കി ചടങ്ങുകൾ ചെന്നൈയിൽ വെച്ച്; വിശേഷങ്ങൾ പങ്കുവെച്ച് ജയറാം

മയാളികളുടെ പ്രിയപ്പെട്ടെ നടനാണ് ജയറാം. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ പതിനൊന്നാം തവണ ചോറ്റാനിക്കര അമ്മയ്ക്ക് മുൻപിൽ മേളം കൊട്ടിക്കയറാൻ എത്തിയപ്പോൾ അദ്ദേഹം പങ്കിട്ട വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു;

എന്റെ കുട്ടിക്കാലം മുതലേ ഞാൻ എത്തുന്ന അമ്പലമാണ് ചോറ്റാനിക്കര. അമ്മയെ ഓർക്കാതെ, അമ്മയെ പ്രാർത്ഥിക്കാത്ത ഒന്നിനും പുറപ്പെടുന്ന ആളല്ല ഞാൻ. അതുകൊണ്ടുതന്നെ ആ ശക്തി എന്റെ കൂടെ തന്നെ ഉണ്ട് എന്നും വിശ്വസിക്കുന്ന ആളാണ്. ദേവിയുടെ നടയിൽ കൊട്ടാൻ ആകുമ്പോൾ എന്തോ ഒരു പ്രത്യേക ശക്തി എവിടെ നിന്നോ കിട്ടും പോലെ. മകളെ വിവാഹം കഴിപ്പിച്ചത് പാലക്കാട് ആണ്.

നവനീതിന്റെ അച്ഛനും അമ്മയും ദാ ഇപ്പോൾ ഇവിടെയുണ്ട്. കാളിദാസിന്റെ വിവാഹം ആണ്. അത് ഡിസംബർ 11 ന് ആണ്. എട്ടിന് ഗുരുവായൂർ കണ്ണന് മുൻപിൽ താലികെട്ടും. പതിനൊന്നിനു ചടങ്ങുകൾ ചെന്നൈയിൽ വച്ചാണ് നടക്കുന്നത്. പിന്നെ എല്ലാം ദൈവത്തിന്റെ കൈയ്യിൽ അല്ലെ. അവിടുന്ന് തീരുമാനിക്കും അതുപോലെ നടക്കും.

ഓസ്ലറിനു ശേഷം നല്ല ഓഫർ ഒന്നും വന്നിരുന്നില്ല. അതാണ് മലയാളത്തിലേക്ക് വരാതെ ഇരുന്നത്. ഇപ്പോൾ നല്ല സ്പാർക്ക് കിട്ടുന്ന ഒരു പ്രോജക്ട് വന്നിട്ടുണ്ട് എല്ലാം ആയിട്ട് പറയാം. മലയാളത്തിൽ ഇല്ലെങ്കിൽ തമിഴ് തെലുങ്ക്, കന്നഡ ഭാഷകളിൽ എല്ലാം ചെയ്യുന്നുണ്ട്. കാന്താര 2 ൽ നല്ലൊരു വേഷം കിട്ടി.

ദേവിയ്ക്ക് അർച്ചന ആയി നടത്തുന്നതാണ് മേളം. പതിനൊന്നാമത്തെ വട്ടമാണ് ദേവിയ്ക്ക് മുൻപിൽ ഇങ്ങനെ കൊട്ടിക്കയറാൻ ഭാഗ്യം ഉണ്ടാകുന്നത്. എന്റെ കൂടെ ഏകദേശം 151 ഓളം കലാകാരൻമാർ കൊട്ടാനുണ്ട്. അഞ്ചുകാലങ്ങളും കൊട്ടി ദേവിയെ തൊഴുതുവലം വച്ച് ചെമ്പടകൊട്ടി തീരുകലാശത്തിൽ തീരുന്ന മേളം ഭംഗി ആക്കണമെന്ന് ആഗ്രഹം. ബാക്കി ദേവിയുടെ കൈയ്യിൽ ആണ് എന്നും ജയറാം പറഞ്ഞു.

മകളുടെ വിവാഹം കഴിഞ്ഞ് വെറും മാസങ്ങൾ മാത്രം പിന്നിടവെയാണ് വീണ്ടുമൊരു വിവാഹത്തിന് കൂടി ജയറാമിന്റെ വീട് സാക്ഷ്യം വഹിക്കുന്നത്. വേണ്ടപ്പെട്ടവരേയെല്ലാം വിവാഹം ക്ഷണിച്ച് തുടങ്ങി. ക്ഷണക്കത്ത് നൽകി തുടങ്ങിയതിന്റെ വിശേഷങ്ങൾ കാളിദാസ് തന്നെ സ്വന്തം സോഷ്യൽമീഡിയ പേജിലൂടെ ആരാധകരെ അറിയിച്ചു. ആദ്യത്തെ ക്ഷണകത്ത് നൽകിയത് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനാണ്. പാർവതിയ്ക്കും മകൻ കാളിദാസിനുമൊപ്പമെത്തിയാണ് ജയറാം മുഖ്യമന്ത്രിയെ മകന്റെ വിവാഹത്തിന് ക്ഷണിച്ചത്.

തുടക്കം മുഖ്യമന്ത്രിയിൽ നിന്നായതുകൊണ്ട് തന്നെ വലിയൊരു വിവിഐപി നിര കാളിദാസിന്റെ വിവാഹത്തിന് ഉണ്ടായേക്കും എന്നാണ് പ്രേക്ഷകർ കരുതുന്നത്. മാത്രമല്ല, കുടുംബത്തിലെ അവസാനത്തെ വിവാഹമായതിനാൽ തന്നെ വളരെ ആഘോഷപൂർവം വിവാഹം നടത്താനുള്ള ശ്രമത്തിലുമാണ് ജയറാം.

കാളിദാസിന്റെ പ്രതിശ്രുത വധു തരിണിയാണ്. കോയമ്പത്തൂർ ഊത്തുക്കുളിയിലെ വലിയ കുടുംബത്തിലാണ് തരിണി ജനിച്ചതെന്നാണ് ചില റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നത്. അത് മാത്രമല്ല, ഒരുകാലത്ത് നാട് ഭരിച്ചിരുന്ന കുടംബത്തിലെ ഇളമുറക്കാരിയാണ് കാളിദാസിന്റെ ഭാവി വധു. അതുകൊണ്ടു തന്നെ കാളിദാസ് കണ്ടു പിടിച്ചയാൾ ചില്ലറക്കാരിയല്ലെന്നാണ് സോഷ്യൽ മീഡിയയിലെ സംസാരം.

ഇരുപത്തിരണ്ടുകാരിയായ തരിണി ചെന്നൈ സ്വദേശിനിയാണ്. 2021ലായിരുന്നു തരിണിയുമായി കാളിദാസ് പ്രണയത്തിലായത്. വിഷ്വൽ കമ്മ്യൂണിക്കേഷൻ ബിരുദധാരിയാണ് തരിണി കലിംഗരായർ. സിനിമയിൽ നായകനായി അഭിനയിച്ചതിന് ശേഷമാണ് കാളിദാസ് ജയറാം തരിണിയെ പരിചയപ്പെടുന്നത്. 2021 ലെ ലിവ മിസ് ദിവാ റണ്ണറപ്പാണ് തരിണി കലിംഗരായർ.

വിഷ്വൽ കമ്യൂണിക്കേഷൻ ബിരുദധാരി കൂടിയായ തരിണിയും കാളിദാസും അടുത്ത സുഹൃത്തുക്കളായിരുന്നു. പിന്നീട് ഇഷ്ടത്തിലാവുകയായിരുന്നു.തരിണിയുടെ വീട്ടുകാർക്കും ബന്ധത്തിൽ എതിർപ്പില്ലാതെ വന്നതോടെയാണ് താരകുടുംബം വിവാഹത്തിലേക്ക് കടക്കാമെന്ന് തീരുമാനിക്കുന്നത്. ഇടയ്ക്ക് കാളിദാസും തരിണിയും ദുബായിലേക്ക് യാത്ര പോയതിന്റെ ചിത്രങ്ങളും വീഡിയോസുമൊക്കെ പുറത്ത് വന്നിരുന്നു.

Continue Reading
You may also like...

More in Actor

Trending

Recent

To Top