Actor
മന്ത്രിസഭയുടെ അനുമതി ലഭിച്ചാൽ ഉടൻ ‘ഒറ്റക്കൊമ്പൻ’ എത്തും!; കുരുവിനാക്കുന്നേൽ കുറവച്ചനെ വീട്ടിലെത്തി കണ്ട് സുരേഷ് ഗോപി
മന്ത്രിസഭയുടെ അനുമതി ലഭിച്ചാൽ ഉടൻ ‘ഒറ്റക്കൊമ്പൻ’ എത്തും!; കുരുവിനാക്കുന്നേൽ കുറവച്ചനെ വീട്ടിലെത്തി കണ്ട് സുരേഷ് ഗോപി
രാഷ്ട്രീയ പ്രവർത്തകനായും നടനായുമെല്ലാം പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് സുരേഷ് ഗോപി. അദ്ദേഹത്തിന്റേതായി പുറത്തെത്താറഉള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഒറ്റക്കൊമ്പൻ. ഇപ്പോഴിതാ മന്ത്രിസഭയുടെ അനുമതി ലഭിച്ചാൽ ഉടൻ ‘ഒറ്റക്കൊമ്പൻ’ സിനിമയിൽ അഭിനയിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് സുരേഷ് ഗോപി.
ചിത്രത്തിലെ നായകന് പ്രചോദനമായ കുരുവിനാക്കുന്നേൽ കുറുവച്ചനെ സുരേഷ് ഗോപി നേരിൽ കാണുകയും സൗഹൃം പങ്കുവെയ്ക്കുകയും ചെയ്ത ശേഷമാണ് മടങ്ങിയത്. പാലായിൽ വിവിധ ചടങ്ങുകളിൽ പങ്കെടുക്കാൻ വന്നപ്പോഴാണ് സുരേഷ് ഗോപി ഇടമറ്റത്തെ കുരുവിനാക്കുന്നേൽ വീട്ടിലുമെത്തിയത്.
കുരുവിനാക്കുന്നേൽ ജോസ് എന്ന തന്റെ ജീവിതകഥ സിനിമയാക്കുമ്പോൾ സുരേഷ് ഗോപി നായകനാകണം എന്നാണ് തന്റെ ആഗ്രഹമെന്ന് കുറുവച്ചൻ പറഞ്ഞിരുന്നു. നേരത്തെ പൃഥ്വിരാജിന്റെ ‘കടുവ’ എന്ന ചിത്രത്തിനെതിരെ കുറുവച്ചൻ രംഗത്തെത്തിയിരുന്നത് വലിയ വാർത്തയായിരുന്നു.
കടുവയിൽ കുരുവിനാക്കുന്നേൽ കുറുവച്ചൻ എന്നായിരുന്നു പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ പേര്. ഇതോടെയാണ് ഈ കഥ തന്റെ ജീവിതമാണെന്ന് ആരോപിച്ച് കുറുവച്ചൻ കോടതിയിൽ എത്തിയത്. പരാതിയെ തുടർന്ന് കുറുവച്ചൻ എന്ന പേര് മാറ്റി കടുവാക്കുന്നേൽ കുര്യൻ എന്നാക്കിയിരുന്നു.
താരത്തിന്റെ 250ാംമത് ചിത്രമാണിത്. ചിത്രത്തിന്റെ പ്രഖ്യാപനം കഴിഞ്ഞപ്പോൾ തന്നെ ഇതിനെ ചുറ്റിപ്പറ്റി വിവാദങ്ങളും തലപ്പൊക്കിയിരുന്നു, പൃഥ്വിരാജ് ഷാജി കൈലാസ് ചിത്രമായ കടുവയുടെ തിരക്കഥകൃത്ത് ജിനു എബ്രഹാം ചിത്രത്തിലെ കഥാപാത്രങ്ങളോടും പ്രമേയത്തോടുമുള്ള സാദൃശ്യം ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചത്.
തനിക്ക് പകർപ്പവകാശമുള്ള കഥാപാത്രങ്ങളും പശ്ചാത്തലവും അനുമതിയില്ലാതെ ഉപയോഗിക്കുന്നു എന്നായിരുന്നു ജിനുവിൻറെ ആരോപണം. ‘തുടർന്ന് ‘കടുവ’യുടെ പ്രമേയമോ കഥാപാത്രങ്ങളെയോ ഉപയോഗിച്ച് മറ്റൊരു സിനിമ നിർമ്മിക്കാൻ സാധിക്കില്ലെന്ന് ജില്ലാകോടതിയും ഹൈക്കോടതിയും ഉത്തരവിടുകയും ചെയ്തു.