Connect with us

” മുങ്ങലിനു ശേഷം പൊങ്ങി വന്നത് കൊണ്ടാണ് ഇവിടിങ്ങനെ ഇരിക്കുന്നത് ; അല്ലെങ്കിൽ പടമായേനെ ” – കാളിദാസ്

Malayalam Breaking News

” മുങ്ങലിനു ശേഷം പൊങ്ങി വന്നത് കൊണ്ടാണ് ഇവിടിങ്ങനെ ഇരിക്കുന്നത് ; അല്ലെങ്കിൽ പടമായേനെ ” – കാളിദാസ്

” മുങ്ങലിനു ശേഷം പൊങ്ങി വന്നത് കൊണ്ടാണ് ഇവിടിങ്ങനെ ഇരിക്കുന്നത് ; അല്ലെങ്കിൽ പടമായേനെ ” – കാളിദാസ്

സംസാര ശൈലിയിലൂടെയും പെരുമാറ്റത്തിലൂടെയും ജയറാമിന്റെ മകൻ തന്നെ എന്ന് കാളിദാസ് പറയിച്ചിട്ടുണ്ട് . കാരണം അത്രക്ക് വിനയമാണ് പെരുമാറ്റത്തിൽ. അച്ഛനെ പോലെ തന്നെ ലളിതമായിരിക്കുന്ന കാളിദാസ് പൂമരത്തിനു ശേഷം ഒട്ടേറെ ചിത്രങ്ങളുടെ തിരക്കുകളിലേക്ക് ചേക്കേറി. കൈ നിറയെ ചിത്രങ്ങളാണിപ്പോൾ മലയാളത്തിൽ കാളിദാസിന്. തന്റെ പുതിയ ചിത്രമായ മിസ്റ്റർ ആൻഡ് മിസ്സിസ് റൗഡിയുടെ സെറ്റിൽ വച്ചുണ്ടായ അനുഭവങ്ങൾ പങ്കു വെക്കുകയാണ് താരം.

“കായലിലേക്ക് ചാടുന്നൊരു സീക്വന്‍സ് ഉണ്ടായിരുന്നു. അത്യാവശ്യം എല്ലാര്‍ക്കും തട്ടിക്കൂട്ടി നീന്തല്‍ വശമുണ്ട്. എല്ലാരും നല്ല ടെന്‍ഷനിലായി. ചാടിയപ്പോള്‍ ഷെബിന്‍ (ഷെബിന്‍ ബെന്‍സണ്‍) മുങ്ങിപ്പോയി. ഇങ്ങനത്തെയൊരു സിറ്റുവേഷന്‍ ഞങ്ങള്‍ എക്‌സ്‌പെക്‌ട് ചെയ്തില്ല. ഞങ്ങള്‍ അവനെ രക്ഷിക്കാന്‍ പോയപ്പോള്‍, അവന്‍ ഞങ്ങളെപ്പിടിച്ചു താഴ്ത്തി. എല്ലാരും മുങ്ങാന്‍ തുടങ്ങിയപ്പോള്‍, ഫുള്‍ പ്രൊഡക്ഷന്‍ വെള്ളത്തിലേക്ക്. ആര്‍ട്ടിസ്‌റ് ചാടിയപ്പോള്‍ കാമറയും കൂടെ ചാടി. പിന്നെ അത് കോമഡിയായി മാറി. മുങ്ങലിനു ശേഷം പൊങ്ങി വന്നത് കൊണ്ടാണ് ഇവിടെ ഇപ്പൊ ഇങ്ങനെ ഇരിക്കുന്നത്. അല്ലെങ്കില്‍ പടമായേനെ. കാളിദാസ് പറഞ്ഞു.

സെറ്റ് വളരെ രസകരമായ അനുഭവമാണ് സമ്മാനിച്ചതെന്ന് കാളിദാസ് പറയുന്നു. അഞ്ചു ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയും എന്ന് പറയാനാവില്ല. ആറാണ്‍കുട്ടികള്‍ തന്നെയായിരുന്നു. സിനിമയില്‍ കാണുന്ന പോലെ ഭയങ്കര ബോള്‍ഡായ, ഒരാണ്‍കുട്ടി തന്നെയാണ് അപര്‍ണ. ഷൂട്ടിന്റെ ഇടയില്‍ നമ്മള്‍ കറങ്ങാന്‍ പോയും, അടിച്ചു പൊളിച്ചും നടന്നു. ഒരു സിനിമ ചെയ്യുന്നു, നമ്മള്‍ ജോലിക്കു പോകുന്നു എന്ന ഫീല്‍ ആ 45 ദിവസവും ഉണ്ടായില്ല. ഇതിന്റെ ഫുള്‍ ക്രൂ, ക്യാമറ സതീഷ് ഏട്ടന്‍, ടെക്നിക്കല്‍ ടീം അങ്ങനെ എല്ലാരും വളരെ ഫ്രീ ആയിരുന്നു. സിനിമ കാണുമ്ബോള്‍ പ്രേക്ഷകര്‍ക്കും ആ കെമിസ്ട്രി മനസ്സിലാകും എന്ന് തോന്നുന്നു.” കാളിദാസ് പറയുന്നു.

kalidas jayaram about shooting experiences

More in Malayalam Breaking News

Trending

Recent

To Top