Connect with us

വിവാഹത്തിന് ഇനി പത്ത് ദിവസം മാത്രം; തരിണിയ്ക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് കാളിദാസ് ജയറാം

Actor

വിവാഹത്തിന് ഇനി പത്ത് ദിവസം മാത്രം; തരിണിയ്ക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് കാളിദാസ് ജയറാം

വിവാഹത്തിന് ഇനി പത്ത് ദിവസം മാത്രം; തരിണിയ്ക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് കാളിദാസ് ജയറാം

പ്രേക്ഷകർക്കേറെ സുപരിചിതനാണ് ജയറാമിന്റെ മകൻ കാളിദാസ് ജയറാം. അഞ്ച് വയസ് പ്രായമുള്ളപ്പോൾ മുതൽ കാളിദാസിനെ കണ്ട് തുടങ്ങിയതാണ് മലയാളികൾ. കൊച്ചു കൊച്ചു സന്തോഷങ്ങൾ, എന്റെ വീട് അപ്പൂന്റേം തുടങ്ങിയ സിനിമകളൊക്കെ മലയാളികൾ ഇപ്പോഴും റിപ്പീറ്റ് വാല്യുവോടെ കാണുന്നത് പോലും കുഞ്ഞ് കാളിദാസിന്റെ പക്വതയോടെയുള്ള പ്രകടനം കാണാൻ വേണ്ടി മാത്രമാണ്. ഇപ്പോൾ നടന്റെ വിവാഹ ഒരുക്കങ്ങളിലാണ് ജയറാമും കുടുംബവും.

മയാളികളുടെ പ്രിയപ്പെട്ടെ നടനാണ് ജയറാം. അദ്ദേഹത്തെപ്പോലെ തന്നെ അദ്ദേഹത്തിന്റെ മകനായ കാളിദാസ് ജയറാമിനെയും ഇഷ്ടപ്പെടുന്നവർ ഏറെയാണ്. കാളിദാസിന്റെ വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് സര്ദ്ധിക്കപ്പെടുന്നതും. കഴിഞ്ഞ വർഷം നവംബറിലായിരുന്നു ജയറാമിന്റെ മകൾ മാളവികയുടെ വിവാഹം. ഇപ്പോൾ കാളിദാസിന്റെയും വിവാഹത്തിനായുള്ള തിരക്കുകളിലാണ് ജയറാം.

ഇപ്പോഴിതാ വിവാഹത്തിന് പത്ത് ദിവസം മാത്രമേ വിവാഹത്തിനുള്ളൂ എന്നാണ് കാളിദാസ് സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്. പ്രണയിനി തരിണിയ്ക്കൊപ്പമുള്ള ഫോട്ടോയും പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം നവംബറിലാണ് കാളിദാസും തരിണിയും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. ചെന്നെെയിൽ വെച്ചാണ് വിവാഹം നടക്കുക. ആദ്യ ക്ഷണക്കത്ത് നൽകിയത് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനാണ്. കാളിദാസും കുടുംബവും ചെന്നാണ് സ്റ്റാലിനെ വിവാഹത്തിന് ക്ഷണിച്ചത്.

ഡിസംബർ മാസം വേറെയും താരങ്ങളുടെ വിവാഹം നടക്കാനിരിക്കുകയാണ്. നാഗ ചൈതന്യ-ശോഭിത ധുലിപാല വിവാഹം ഡിസംബർ നാലിന് ഹൈദരാബാദിൽ വെച്ച് ന‌ടക്കും. വിവാഹത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ താരകുടുംബത്തിൽ തുടങ്ങിക്കഴിഞ്ഞു. തമന്ന ഭാട്ടിയ-വിജയ് വർമ്മ വിവാഹം ഡിസംബറിലുണ്ടാകുമെന്നാണ് വിവരം. നടി കീർത്തി സുരേഷിന്റെ വിവാഹം ഡിസംബർ 11, 12 എന്നീ തിയതികളിലായി നടക്കുമെന്നാണ് വിവരം.

ഇതിന് പിന്നാലെയാണ് കാളിദാസും തന്റെ വിവാഹ തീയതിയെ കുറിച്ച് അറിയിച്ചിരിക്കുന്നത്. നേരത്തെയും നിരവധി താരങ്ങൾ വിവാഹത്തിനായി ഡിസംബർ മാസം തിരഞ്ഞെടുത്തിട്ടുണ്ട്. ബോളിവുഡ് താരങ്ങളായ പ്രിയങ്ക ചോപ്ര, ദീപിക പദുകോൺ, സോനം കപൂർ എന്നിവർ വിവാഹിതരായതും ഡിസംബറിലാണ്.

കോയമ്പത്തൂർ ഊത്തുക്കുളിയിലെ വലിയ കുടുംബത്തിലാണ് തരിണി ജനിച്ചതെന്നാണ് ചില റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നത്. അത് മാത്രമല്ല, ഒരുകാലത്ത് നാട് ഭരിച്ചിരുന്ന കുടംബത്തിലെ ഇളമുറക്കാരിയാണ് കാളിദാസിന്റെ തരിണി. 2021ലായിരുന്നു തരിണിയുമായി കാളിദാസ് പ്രണയത്തിലായത്.

വിഷ്വൽ കമ്യൂണിക്കേഷൻ ബിരുദധാരി കൂടിയായ തരിണിയും കാളിദാസും അടുത്ത സുഹൃത്തുക്കളായിരുന്നു. പിന്നീട് ഇഷ്ടത്തിലാവുകയായിരുന്നു.തരിണിയുടെ വീട്ടുകാർക്കും ബന്ധത്തിൽ എതിർപ്പില്ലാതെ വന്നതോടെയാണ് താരകുടുംബം വിവാഹത്തിലേക്ക് കടക്കാമെന്ന് തീരുമാനിക്കുന്നത്.

താനധികം സംസാരിക്കാത്ത ആളും തരിണി നല്ലോണം സംസാരിക്കുന്ന ആളുമാണ്. അപ്പോൾ അത് ബാലൻസായി പോകുമെന്നാണ് പ്രണയത്തെ കുറിച്ച് സംസാരിക്കുന്നതിടയിൽ കാളിദാസ് വ്യക്തമാക്കിയത്. മാളവികയുടെ വിവാഹം പോലെ തന്നെ ജയറാം-പാർവതി വിവാഹവും ഗുരുവായൂർ അമ്പലനടയിൽ വെച്ചായിരുന്നു. ജനസാഗരമാണ് അന്ന് ചടങ്ങിന് സാക്ഷിയാകാൻ ഒഴുകിയെത്തിയത്. സോഷ്യൽമീഡിയ പോലും ഇല്ലാതിരുന്നിട്ടും ഇത്രയും ജനങ്ങൾ തീയതി മനസിലാക്കി അവിടെ എത്തി. ഇരുവരുടെയും വിവാഹത്തിന് ദിവസങ്ങൾക്ക് മുമ്പ് തന്നെ പത്രങ്ങളിൽ കൗണ്ടൗൺ വന്ന് തുടങ്ങിയിരുന്നു.

അത് കണ്ടാണ് ഗുരുവായൂരിലേക്ക് ജനം ഒഴുകിയെത്തിയത്. താലികെട്ട് സമയത്ത് ഇരുവരുടെയും മാതാപിതാക്കൾക്ക് പോലും മണ്ഡപത്തിന് അടുത്തേയ്ക്ക് എത്താൻ സാധിച്ചിരുന്നില്ലത്രേ. തീയതി മറച്ച് വെച്ച് അവസാനം ഈ അവസ്ഥ കണ്ണനും വരരുതെന്ന് ആരാധകർ താരപുത്രനെ നേരത്തെ ഉപദേശിച്ചിരുന്നു. കാളിദാസ് പങ്കുവെച്ച ചിത്രങ്ങൾക്ക് താഴെയായിരുന്നു ഇത്തരത്തിലുള്ള കമന്റുകൾ വന്നിരുന്നത്.

അതേസമയം, മലയാളത്തിൽ അത്ര സജീവമല്ലെങ്കിലും തമിഴ് സിനമയിൽ കാളിദാസ് സജീവമാണ്. കാളിദാസിന്റെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. ധനുഷ് നായകനായി എത്തി രായനിലാണ് നടൻ ഒടുവിലെത്തിയത്. നിരവധി ചിത്രങ്ങൾ അണിയറയിലൊരുങ്ങുന്നുണ്ടെന്നും വിവരമുണ്ട്.

More in Actor

Trending

Recent

To Top