Malayalam
എനിക്കു വേണ്ടി സിനിമകളിൽ മമ്മൂക്ക ചാന്‍സ് ചോദിച്ചു! കലാഭവന്‍ ഷാജോണ്‍
എനിക്കു വേണ്ടി സിനിമകളിൽ മമ്മൂക്ക ചാന്‍സ് ചോദിച്ചു! കലാഭവന്‍ ഷാജോണ്‍
By
മെഗാസ്റ്റാർ മമ്മുട്ടി സ്വഭാവത്തിനുടമയാണ് എന്ന് ഏവരും പറയാറുണ്ട് അതുപോലെ തന്നെയാണ് .മമ്മുട്ടി തന്റെ സൗഹൃദം എന്നും എല്ലാവരോടും കാത്തു സൂക്ഷിക്കുന്ന ഒരാളുകൂടിയാണ് എന്ന് കലാഭവൻ ഷാജോൺ പറയുന്നു .നിരവധി പുതിയ സംവിധായകരെയും താരങ്ങളെയും മലയാളത്തിലേക്ക് കൊണ്ടുവന്ന താരമാണ് മമ്മൂട്ടി. സിനിമയില്‍ ചുവടുറപ്പിക്കാനായി ശ്രമിക്കുന്നവരെ എല്ലായ്‌പ്പോഴും മമ്മൂക്ക പ്രോല്‍സാഹിപ്പിക്കാറുണ്ട്. മെഗാസ്റ്റാര്‍ പരിചയപ്പെടുത്തിയ ആളുകളെല്ലാം ഇപ്പോള്‍ മലയാളത്തിലെ മുന്‍നിര സംവിധായകരാണ്. ആഷിക്ക് അബു,അമല്‍ നീരദ്,അന്‍വര്‍ റഷീദ്, ഹനീഫ് അദേനി,മാര്‍ട്ടിന്‍ പ്രകാട്ട്,ലാല്‍ ജോസ് തുടങ്ങിയവരെല്ലാം മമ്മൂട്ടി ചിത്രത്തിലൂടെയാണ് തുടങ്ങിയത്. സിനിമയില്‍ ഒപ്പം പ്രവര്‍ത്തിക്കുന്നവരുമായി നല്ല രീതിയില്‍ സൗഹൃദം കാത്തുസൂക്ഷിക്കുന്ന ആളുകൂടിയാണ് മമ്മൂക്ക.
അടുത്തിടെ മമ്മൂക്കയെക്കുറിച്ച് നടനും സംവിധായകനുമായ കലാഭവന്‍ ഷാജോണ്‍ പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മമ്മൂക്കയുടെ സ്വഭാവത്തെക്കുറിച്ച് തന്റെ അനുഭവങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഷാജോണ്‍ സംസാരിച്ചത്. “ആദ്യമായി പരിചയപ്പെട്ട സമയത്ത് വിഗ്ഗൊന്നും ഇല്ലാതെ വന്നാല്‍ എങ്ങനെ തിരിച്ചറിയാനാ എന്നായിരുന്നു എന്നോട് മമ്മൂക്ക ചോദിച്ചത്. മുന്‍പ് ചില പ്രോഗ്രാമുകളില്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. പിന്നീട് അടുത്തപ്പോള്‍ പല ചിത്രങ്ങളിലും മമ്മൂക്ക തനിക്കായി ചാന്‍സ് ചോദിച്ചിട്ടുണ്ടെന്ന് കലാഭവന്‍ ഷാജാണ്‍ പറയുന്നു.
ജോണി ആന്റണി സംവിധാനം ചെയ്ത താപ്പാനയിലേക്ക് എത്തിയതിനെക്കുറിച്ചും ഷാജോണ്‍ പറയുന്നു. സിനിമയില്‍ മമ്മൂക്കയുടെ കൂട്ടുകാരനായാണ് അഭിനയിച്ചത്. വിഗ് വെച്ച് ആ കഥാപാത്രം ചെയ്യാനായിരുന്നു എനിക്ക് താല്‍പര്യം. എന്നാല്‍ സംവിധായകന്‍ സമ്മതിച്ചില്ല. സെറ്റിലെത്തിയപ്പോള്‍ അതിന്റെ ഒരു വിഷമം ഉണ്ടായിരുന്നു. മമ്മൂക്ക കാര്യം ചോദിച്ചറിഞ്ഞ് അക്കാര്യം സമ്മതിപ്പിച്ചു.
മേക്കപ്പ് മാനെ കൊണ്ട് ഇണങ്ങുന്ന ഒരു വിഗ് കൊണ്ടുവരുപ്പിച്ച് സ്വയം വെച്ച് തരികയും ചെയ്തു. ഇത് താന്‍ ഒരിക്കലും മറക്കില്ലെന്നും ഷാജോണ്‍ അഭിമുഖത്തില്‍ പറഞ്ഞു,. മമ്മൂക്കയോടൊപ്പം നിരവധി സിനിമകളില്‍ ഒന്നിച്ചഭിനയിച്ച താരമാണ് കലാഭവന്‍ ഷാജോണ്‍. കരിയറിന്റെ തുടക്കത്തില്‍ ചെറിയ വേഷങ്ങളായിരുന്നു ലഭിച്ചതെങ്കില്‍ പിന്നീട് അങ്ങോട്ട് ശ്രദ്ധേയ വേഷങ്ങള്‍ ചെയ്ത് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറുകയായിരുന്നു താരം.
നായകനായും സഹനടനായും വില്ലനായുമൊക്കെ തിളങ്ങിയ ഷാജോണ്‍ ഇപ്പോള്‍ സംവിധായകന്‍ കൂടിയാണ്. നടന്‍ ആദ്യമായി സംവിധാനം ചെയ്ത ബ്രദേഴ്‌സ് ഡേ എന്ന ചിത്രം ഓണത്തിനാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. പൃഥ്വിരാജ് സുകുമാരന്‍ നായകനായി എത്തുന്ന ചിത്രം മാസ് എന്റര്‍ടെയ്‌നറാണ്. ബ്രദേഴ്‌സ് ഡേയുടെ ട്രെയിലര്‍ കഴിഞ്ഞ ദിവസമായിരുന്നു റിലീസ് ചെയ്തത്.
ട്രെയിലറിന് സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം മികച്ച സ്വീകാര്യത ലഭിക്കുകയും ചെയ്തിരുന്നു. നാല് നായികമാരുളള ചിത്രത്തില്‍ വമ്പന്‍ താരിര തന്നെയാണ് അണിനിരക്കുന്നത്. ലൂസിഫറിന്റെ വമ്പന്‍ വിജയത്തിന് ശേഷമാണ് പൃഥ്വിരാജ് സുകുമാരന്റെ പുതിയ സിനിമ എത്തുന്നത്. വലിയ ആകാംക്ഷകളോടെയാണ് എല്ലാവരും നടന്റെ പുതിയ ചിത്രത്തിനായി കാത്തിരിക്കുന്നത്.
kalabhavan shajon talk about mammootty
