Social Media
ജയസൂര്യയെ അടിച്ചിട്ടുണ്ട്, കാരണം അവന് ഒന്നും അറിയില്ലായിരുന്നു; ആ സിനിമയുടെ സമയത്ത് ഞാൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്; കലാ മാസ്റ്റർ
ജയസൂര്യയെ അടിച്ചിട്ടുണ്ട്, കാരണം അവന് ഒന്നും അറിയില്ലായിരുന്നു; ആ സിനിമയുടെ സമയത്ത് ഞാൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്; കലാ മാസ്റ്റർ
സിനിമാ മേഖലയിലുള്ളവർക്ക് ഏറെ സുപരിചിതയാണ് ഡാൻസ് മാസ്റ്റർ കലാ മാസ്റ്റർ. വർഷങ്ങളായി സിനിമയിൽ കൊറിയോഗ്രാഫറായി പ്രവർത്തിക്കുന്ന കല മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നൂറിലധികം സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കല പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്.
മമ്മൂട്ടിയ്ക്കും മോഹൻലാലിനുമൊപ്പമെല്ലാം പ്രവർത്തിച്ചിട്ടുള്ള കല നടൻ ജയസൂര്യയ്‌ക്കൊപ്പം പ്രവർത്തിച്ചപ്പോഴുള്ള അനുഭവത്തെ കുറിച്ചാണ്ക പറയുന്നത്. ജയസൂര്യയുടെ ആദ്യ സിനിമയായ ‘ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ’ എന്ന സിനിമയിൽ പ്രവർത്തിക്കുമ്പോൾ താൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് എന്നാണ് കലാ മാസ്റ്റർ പറയുന്നത്.
ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ സിനിമയുടെ സമയത്ത് ഞാൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. അവനെ അടിച്ചിട്ട് പോലുമുണ്ട്. സിനിമയുടെ അവസാനം ഞങ്ങൾ നല്ല ഫ്രണ്ട്‌സായിട്ട് ‘എന്നെടി കലാ’ എന്നായിരുന്നു അവൻ ചോദിക്കാറുള്ളത്. പക്ഷെ അതിന് മുമ്പ് ഞാൻ അവനോട് പലപ്പോഴും നീ അടി വാങ്ങുമെന്ന് പറഞ്ഞിട്ടുണ്ട്.
അങ്ങനെ അവൻ അടി വാങ്ങിയിട്ടുമുണ്ട്. കാരണം അവന് ഒന്നും അറിയില്ലായിരുന്നു. പക്ഷെ നല്ല പയ്യനാണ് ജയസൂര്യ, ഒരുപാട് വികൃതിയുമാണ്. ആദ്യ സിനിമയായിട്ട് പോലും പിന്നിൽ വന്ന് നിന്ന് ശല്യപ്പെടുത്തും. വന്ന് ഡാൻസ് കളിക്കെടായെന്ന് ഞാൻ പറയണം. അവന് ആ സമയത്ത് തമിഴ് മനസിലാകില്ലായിരുന്നു. അപ്പോൾ ഡാൻസ് ചെയ്യാൻ പറഞ്ഞ് രണ്ട് അടി കൊടുക്കും ആയിരുന്നു. പിന്നെ അവൻ നന്നായി. ഇപ്പോൾ ഒരുപാട് മാറിയിട്ടുണ്ട് എന്നാണ് കലാ മാസ്റ്റർ പറയുന്നത്.
അതേസമയം, സിനിമാലോകവും പ്രേക്ഷകരും ഒുപോലെ സ്വീകരിച്ച സിനിമകളിലൊന്നായിരുന്നു ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ. 2002ൽ വിനയന്റെ സംവിധാനത്തിൽ പുറത്തെത്തിയ ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്.
കാവ്യ മാധവനും ജയസൂര്യയും ഊമകളായി അഭിനയിച്ച് അമ്പരപ്പിച്ച സിനിമയായിരുന്നു ഇത്. ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജയസൂര്യയുടെ കരിയറിലെ തന്നെ മികച്ച സിനിമകളിലൊന്നായി മാറുകയായിരുന്നു. ഇന്ദ്രജിത്തിന്റെ വില്ലൻ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
