Actress
മീനയുടെ അമ്മയെ കുറിച്ച് ആലോചിക്കുമ്പോഴാണ് സങ്കടം, അവളെ ഓര്‍ത്ത് വല്ലാതെ ഫീല്‍ ചെയ്യുന്നുണ്ട്, ചെറു പ്രായമല്ലേ, ഒരു വിവാഹം കൂടെ ചെയ്തുകൂടെ എന്ന് ഞാന്‍ ചോദിച്ചാല്‍ മറുപടി ഇതാണ്!; തുറന്ന് പറഞ്ഞ് കല മാസ്റ്റര്‍
മീനയുടെ അമ്മയെ കുറിച്ച് ആലോചിക്കുമ്പോഴാണ് സങ്കടം, അവളെ ഓര്‍ത്ത് വല്ലാതെ ഫീല്‍ ചെയ്യുന്നുണ്ട്, ചെറു പ്രായമല്ലേ, ഒരു വിവാഹം കൂടെ ചെയ്തുകൂടെ എന്ന് ഞാന്‍ ചോദിച്ചാല്‍ മറുപടി ഇതാണ്!; തുറന്ന് പറഞ്ഞ് കല മാസ്റ്റര്‍
ബാലതാരമായി സിനിമാ ലോകത്തെത്തിയ നടിയാണ് മീന. നടന്‍ ശിവാജി ഗണേശന്‍ നായകനായ ‘നെഞ്ചകള്‍’ എന്ന ചിത്രത്തിലായിരുന്നു ആദ്യമായി വേഷമിട്ടത്. ‘നവയുഗം’ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് മീന നായികയായി അരങ്ങേറ്റം കുറിക്കുന്നത്. 1990ലായിരുന്നു അത്. അതേ വര്‍ഷം തന്നെ ‘ഏരു നാപ കത്തി’ എന്ന തമിഴ് ചിത്രത്തിലും നായികയായി തെന്നിന്ത്യന്‍ സിനിമയില്‍ തന്റെ സ്ഥാനം ഉറപ്പിച്ചു.
തമിഴ്, തെലുങ്ക്, ഹിന്ദി മലയാളം തുടങ്ങിയ ഭാഷകളില്‍ ബാലതാരമായി അഭിനയിച്ചതിന് ശേഷമാണ് താരം നായികയായി നടി അരങ്ങേറ്റം കുറിക്കുന്നത്. ശാലീന സൗന്ദര്യവും ശാന്തതയുമൊക്കെയായിരുന്നു നടി മീനയുടെ സൗന്ദര്യത്തിന്റെ പ്രത്യേകത. ഒന്നിന് പുറകെ ഒന്നായി സിനിമയില്‍ നായികയായി തന്നെ അവസരങ്ങള്‍ ലഭിച്ചതോടെ മുന്‍നിരയിലേക്കാണ് നടി വളര്‍ന്നത്.
രജനികമല്‍ തുടങ്ങിയ താരങ്ങളുടെ ചിത്രങ്ങളില്‍ ബാലതാരമായി അഭിനയിച്ച അതേ മീന തന്നെ പിന്നീട് അവരുടെ നായികയായും അഭിനയിച്ചു തുടങ്ങി. രജനിമീന കോമ്പിനേഷനില്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ ഹിറ്റായിരുന്നു. മീനയെ ചുറ്റിപ്പറ്റിയുള്ള വാര്‍ത്തകളാണ് കഴിഞ്ഞ കുറച്ച് കാലമായി സോഷ്യല്‍ മീഡിയിയല്‍ വൈറലാവുന്നത്.
ചെറിയ പ്രായത്തില്‍ അഭിനയിച്ച് തുടങ്ങിയ നടി ഇപ്പോഴും അഭിനയത്തില്‍ സജീവമാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷം നടിയുടെ വ്യക്തി ജീവിതത്തില്‍ വലിയൊരു ആഘാതമായി ഭര്‍ത്താവ് വിദ്യാസാഗര്‍ അന്തരിച്ചിരുന്നു. ഈ സമയത്ത്, എല്ലാ പിന്തുണയും നല്‍കി കൂടെ നിന്ന ആളാണ് കല മാസ്റ്റര്‍. ഇപ്പോള്‍ മീനയ്ക്ക് വേണ്ട മാനസിക പിന്‍ബലം നല്‍കുന്നതും അടുത്ത കൂട്ടുകാരി എന്ന നിലയില്‍ കല മാസ്റ്റര്‍ തന്നെയാണ്.
മീനയുമായുള്ള തന്റെ സൗഹൃദത്തെ കുറിച്ച് പല തവണ കല മാസ്റ്റര്‍ സംസാരിച്ചിട്ടുണ്ട്. 25 വര്‍ഷങ്ങളായുള്ള ബന്ധമാണ്. മീനയുടെ സുഖത്തിലും സന്തോഷത്തിലും എല്ലാം കൂടെ നില്‍ക്കുന്ന ഉറ്റ സുഹൃത്ത്. മീനയുടെ ഭര്‍ത്താവിന്റെ മരണ ശേഷമാണ് ഇരുവരുടെയും സൗഹൃദത്തെ കുറിച്ച് കൂടുതല്‍ ആളുകള്‍ സംസാരിക്കാന്‍ തുടങ്ങിയത്. ആ വിഷമ ഘട്ടത്തില്‍ മീനയ്‌ക്കൊപ്പം എന്തിനും ഏതിനും കല മാസ്റ്റര്‍ ഉണ്ടായിരുന്നു.
അടുത്തിടെ ഒരു തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മീനയെ കുറിച്ച് കല മാസ്റ്റര്‍ സംസാരിക്കുകയുണ്ടായി. മീനയുമായിട്ട് മാത്രമല്ല, മീനയുടെ കുടുംബവുമായിട്ടും എനിക്ക് നല്ല ബന്ധമാണ്. സുഹൃത്ത് എന്നതിനപ്പുറം, ഒരു സഹോദരി ബന്ധമാണ് ഞങ്ങള്‍ തമ്മില്‍. അതുകൊണ്ട് അവള്‍ക്ക് ഒരു ആവശ്യം വന്നാല്‍ ഞാനാണ് മുന്നില്‍ പോയി നില്‍ക്കുക, ഇനിയും നില്‍ക്കും.
വിദ്യസാഗറിന് വയ്യാതിരുന്ന സമയത്ത് ആ മൂന്ന് മാസവും അവള്‍ക്കൊപ്പം തന്നെയായിരുന്നു ഞാന്‍. എന്തെല്ലാം അവള്‍ക്കു വേണ്ടി ചെയ്യാന്‍ പറ്റുമോ അതെല്ലാം ചെയ്തുകൊണ്ടേയിരിക്കുകയാണ്. പെട്ടന്ന് അവളുടെ കോള്‍ വന്നാല്‍ പോലും എനിക്ക് പേടിയായിരുന്നു. അത്രയധികം മുള്ളിന്മേല്‍ ചവിട്ടി നിന്നതുപോലെയായിരുന്നു അവസാന മൂന്നു മാസം. പക്ഷെ ജീവിതത്തിലേക്ക് തിരിച്ചുവരും എന്ന പ്രതീക്ഷ വിദ്യ സാഗറിനും മീനയ്ക്കും ഉണ്ടായിരുന്നു.
ആ മരണത്തിന്റെ വേദനയില്‍ നിന്ന് അവളെ പുറത്തുകൊണ്ടുവരാന്‍ ഒരുപാട് സമയമെടുത്തു. ഞാന്‍ ഒരുപാട് ഉപദേശിക്കുമ്പോള്‍ അവള്‍ പറയും, ചേച്ചീ നിങ്ങള്‍ പറയുന്നത് ശരിയാണ്. പക്ഷെ പുറത്തേക്ക് വരുന്നത് എത്രമാത്രം പ്രയാസമാണെന്ന് പറയാന്‍ പറ്റില്ല എന്ന്. അതിന് ശേഷം കമ്മിറ്റ് ചെയ്ത സിനിമകള്‍ക്ക് വേണ്ടി മീനയ്ക്ക് പുറത്തേക്ക് വരണമായിരുന്നു. അങ്ങനെ ചെയ്തു തുടങ്ങിയപ്പോഴാണ് പതിയെ ജീവിതത്തിലേയ്ക്ക് തിരിച്ചുവന്നത്.
മീനയുടെ അമ്മയെ കുറിച്ച് ആലോചിക്കുമ്പോഴാണ് സങ്കടം. അവളെ ഓര്‍ത്ത് വല്ലാതെ ഫീല്‍ ചെയ്യുന്നുണ്ട്. ചെറു പ്രായമല്ലേ, ഒരു വിവാഹം കൂടെ ചെയ്തുകൂടെ എന്ന് ഞാന്‍ ചോദിക്കാറുണ്ട്. അപ്പോള്‍ എന്നെ വഴക്ക് പറയും, നിങ്ങള്‍ നിങ്ങളുടെ ജോലി നോക്കി പോയിക്കോ എന്ന്, മിണ്ടരുത് എന്നൊക്കെ പറയുമ്പോള്‍ ഞാനും ഒന്നും മിണ്ടാതെ ഇങ്ങു പോരും. ഇനിയൊരു ബന്ധം വേണ്ട, മകളുണ്ട് എന്നാണ് മീന പറയുന്നത് എന്നും കല മാസ്റ്റര്‍ പറഞ്ഞു.
അടുത്തിടെ ധനുഷും മീനയും തമ്മില്‍ വിവാഹിതരാവാന്‍ പോവുന്നു എന്ന തരത്തില്‍ പ്രചാരണം നടന്നിരുന്നു. വിഷയത്തില്‍ നടന്‍ ബെയില്‍വാന്‍ രംഗനാഥന്‍ നടത്തിയ വെളിപ്പെടുത്തുകളാണ് സമൂഹ മാധ്യമങ്ങളില്‍ വലിയ വര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയത്. ധനുഷുമായി പുതിയ ബന്ധത്തിലേക്ക് നടി പോവുകയാണെന്ന രംഗനാഥന്റെ വെളിപ്പെടുത്തല്‍ ആരാധകരെയും അത്ഭുതപ്പെടുത്തുകയാണ്. അതിനുള്ള വിശദീകരണവും താരം നല്‍കി.
മാസങ്ങള്‍ക്ക് മുന്‍പാണ് മീനയുടെ ഭര്‍ത്താവ് അന്തരിക്കുന്നത്. ശേഷം സാധാരണ ജീവിതത്തിലേക്ക് തിരികെ വന്ന നടി ധനുഷിനെ വിവാഹം കഴിക്കാന്‍ ഒരുങ്ങുകയാണെന്നാണ് ബെയില്‍വാന്‍ രംഗനാഥന്‍ പറയുന്നത്. ധനുഷ് ഭാര്യയുമായി പിരിഞ്ഞും മീന ഭര്‍ത്താവില്ലാതെയും ജീവിക്കുന്നതിനാല്‍ ഈ വരുന്ന ജൂലൈയില്‍ രണ്ടാളും വിവാഹം കഴിക്കാന്‍ ഒരുങ്ങുകയാണ്. എന്നാല്‍ ഇതില്‍ എത്രത്തോളം സത്യമുണ്ടെന്ന് എനിക്കും പറയാന്‍ സാധിക്കില്ല.
‘രണ്ടാളും ചെറുപ്പക്കാരാണ്, നാല്‍പത് വയസേ ഉള്ളു. ഇരുവരും പങ്കാളികളില്ലാതെ ജീവിക്കുകയുമാണ്. അപ്പോള്‍ അവരുടെ ശരീരം പലതും ആവശ്യപ്പെടും. അതുകൊണ്ട് ഇനിയൊരു ജീവിതം ഉണ്ടാവുന്നതില്‍ തെറ്റൊന്നുമില്ല. ചിലപ്പോള്‍ വിവാഹം കഴിക്കാതെ ലിവിംഗ് ടുഗദറായിട്ടും ജീവിച്ചേക്കാം..
എന്നാല്‍ മീനയുടെ ചടങ്ങില്‍ രജനികാന്ത് വന്നതോടെ ഇത്തരം വാര്‍ത്ത പ്രചരിപ്പിച്ചവരും കണ്‍ഫ്യൂഷനിലായി. തുടക്കം മുതല്‍ ഒരു അച്ഛനും മകളും എന്നത് പോലെ നല്ല സ്‌നേഹബന്ധത്തിലാണ് മീനയും രജനികാന്തുമുള്ളത്. അങ്ങനെയുള്ളപ്പോള്‍ രജനികാന്തിന്റെ മകള്‍ക്ക് മീന എങ്ങനെ ദ്രോഹം ചെയ്യും എന്നതാണ് ചോദ്യം’, എന്നും രംഗനാഥന്‍ പറഞ്ഞിരുന്നു.