എന്റെ പേര് നൈസ എന്നാണ്; പാപ്പരാസികളെ തന്റെ പേര് പഠിപ്പിച്ച് കാജോളിന്റെയും അജയ് ദേവ്ഗണ്ണിന്റെയും മകള്‍
ബോളിവുഡിന്റെ പ്രിയ താരജോഡികളായ കാജോളിന്റെയും അജയ് ദേവ്ഗണ്ണിന്റെയും മകള്‍ നൈസ ദേവ്ഗണ് ഫാഷന്‍ ലോകത്തേയ്ക്ക് ചുവടുവച്ചിരിക്കുകയാണ്. താരത്തിന്റെ ചിത്രങ്ങളും വിഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്.
ഇപ്പോള്‍ ശ്രദ്ധ നേടുന്നത് പാപ്പരാസികളെ തന്റെ പേര് പഠിപ്പിക്കുന്ന നൈസയുടെ വിഡിയോ ആണ്. നടിരായ മൗനി റോയ്, തുഷാര്‍ കലിയ എന്നിവര്‍ക്കൊപ്പം ഡിന്നര്‍ കഴിക്കാന്‍ ഇറങ്ങിയ താരപുത്രി മുംബൈയില്‍ പാപ്പരാസികളുടെ കാമറയില്‍ പതിയുകയായിരുന്നു. ഫോട്ടോയ്ക്ക് പോസ് ചെയ്യണം എന്നാവശ്യപ്പെട്ട് പാപ്പരാസികള്‍ നായ്സ എന്നു വിളിക്കുകയായിരുന്നു.
ഇതുകേട്ട് ചിരിയോടെ എന്റെ പേര് നൈസ എന്നാണെന്ന് താരപുത്രി മറുപടി നല്‍കുകയായിരുന്നു. ഇത് പറഞ്ഞ് കാറില്‍ കയറി വാതില്‍ അടച്ചതിനു പിന്നാലെ പാപ്പരാസികളുടെ വിളി നിഷ എന്നായി. വിഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്റുമായി എത്തിയത്.
1999ല്‍ വിവാഹിതരായ അജയ് ദേവ്ഗണിനും കാജോളിനും 2003ലാണ് നൈസ ജനിക്കുന്നത്. അടുത്തിടെ നിത മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്ററിന്റെ ലോഞ്ചില്‍ എത്തിയ നൈസയുടെ ലുക്ക് വന്‍ വൈറലായിരുന്നു. കാജോളിനൊപ്പമാണ് താരപുത്രി പ്രത്യക്ഷപ്പെട്ടത്. സിംഗപ്പൂരില്‍ പഠിക്കുകയാണ് നൈസ.
