Connect with us

സംവിധായകയെ ‘ദക്ഷിണേഷ്യന്‍’ എന്ന് അഭിസംബോധന ചെയ്തു, പ്രിയങ്ക ചോപ്രയ്‌ക്കെതിരെ രംഗത്തെത്തി പാകിസ്ഥാന്‍ നടന്‍

Actress

സംവിധായകയെ ‘ദക്ഷിണേഷ്യന്‍’ എന്ന് അഭിസംബോധന ചെയ്തു, പ്രിയങ്ക ചോപ്രയ്‌ക്കെതിരെ രംഗത്തെത്തി പാകിസ്ഥാന്‍ നടന്‍

സംവിധായകയെ ‘ദക്ഷിണേഷ്യന്‍’ എന്ന് അഭിസംബോധന ചെയ്തു, പ്രിയങ്ക ചോപ്രയ്‌ക്കെതിരെ രംഗത്തെത്തി പാകിസ്ഥാന്‍ നടന്‍

ബോളവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് പ്രിയങ്ക ചോപ്ര. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. അടുത്തിടെ ബോളിവുഡ് വിടാനുള്ള കാരണമടക്കം താരം തുറന്ന് പറഞ്ഞത് ഏറെ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ പ്രിയങ്ക ചോപ്രയ്ക്ക് സംഭവിച്ച ഒരു അബദ്ധമാണ് വാര്‍ത്തകളില്‍ നിറയുന്നത്.

മാര്‍വല്‍ സ്റ്റുഡിയോസിന്റെ മിസ് മാര്‍വല്‍ സീരിസ് സംവിധാനം ചെയ്ത പാക് വംശജയായ സംവിധായിക ഷര്‍മിന്‍ ഒബൈദ് ചിനോയി അടുത്തിടെ അടുത്ത സ്റ്റാര്‍വാര്‍ ചിത്രം സംവിധാനം ചെയ്യാന്‍ പോകുന്നു എന്ന വാര്‍ത്ത വന്നിരുന്നു. ചിനോയിയെ അഭിനന്ദിച്ച് പ്രിയങ്ക ഇട്ട പോസ്റ്റാണ് വിവാദമായത്.

ചിനോയിയെ അഭിനന്ദിക്കുന്നതിനിടെ പ്രിയങ്ക സംവിധായകയെ ‘ദക്ഷിണേഷ്യന്‍’ എന്ന് അഭിസംബോധന ചെയ്തു. ‘സ്റ്റാര്‍ വാര്‍സ്’ സിനിമ സംവിധാനം ചെയ്യുന്ന ആദ്യ വനിത. അവര്‍ ഒരു ദക്ഷിണേഷ്യക്കാരിയാണ്. ഇതൊരു ചരിത്ര നിമിഷമാണ് ഷര്‍മിന്‍ ഒബൈദ് ചിനോയി . നിന്നെയോര്‍ത്ത് അഭിമാനിക്കുന്നു. ഫോര്‍സ് വിത്ത് യൂ (പ്രശസ്തമായ സ്റ്റാര്‍വാര്‍ സിനിമയിലെ ആശംസവാചകം)’ എന്നാണ് പ്രിയങ്ക തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ എഴുതിയത്.

ഷര്‍മീനോടുള്ള പ്രിയങ്കയുടെ അഭിനന്ദനം അറിയിച്ചുള്ള ഈ പോസ്റ്റിന് മറുപടിയുമായി എത്തിയത്. മോം എന്ന ചിത്രത്തിലൂടെ ശ്രീദേവിയോടൊപ്പം ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച പാകിസ്ഥാന്‍ നടന്‍ അദ്‌നാന്‍ സിദ്ദിഖിയാണ്. തന്റെ ട്വിറ്ററില്‍ നടന്‍ പ്രിയങ്ക ചോപ്രയുടെ പോസ്റ്റിനെതിരെ ഒരു പോസ്റ്റിട്ടു.

എല്ലാം ആദരവോടെയും പറയട്ടെ, നിങ്ങളുടെ അറിവിലേക്കായി ഒരു കാര്യം പറയാം ഷര്‍മിന്‍ ഒബൈദ് ചിനോയി ഒരു പാകിസ്ഥാനിയാണ്. നിങ്ങള്‍ക്ക് ദക്ഷിണേഷ്യന്‍ എന്ന് പറയാന്‍ അവസരം കിട്ടുന്നയിടത്തൊക്കെ നിങ്ങള്‍ ഇന്ത്യന്‍ ദേശീയത എങ്ങനെ കൊണ്ടുവരുന്നുവോ അത് പോലെയാണ് ഇതും എന്നും അദ്‌നാന്‍ സിദ്ദിഖി ട്വീറ്റ് ചെയ്തു.

ഇത് ആദ്യമായല്ല അദ്‌നാന്‍ സിദ്ദിഖി ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ രംഗത്ത് വരുന്നത്. നേരത്തെ മിഷന്‍ മജ്‌നു എന്ന ചിത്രത്തില്‍ പാകിസ്ഥാനികളെ ചിത്രീകരിച്ചത് മോശമായി എന്ന് പറഞ്ഞ് സിദ്ധാര്‍ത്ഥ് മല്‍ഹോത്ര, രശ്മിക മന്ദന എന്നിവര്‍ക്കെതിരെ അദ്‌നാന്‍ സിദ്ദിഖി രംഗത്ത് വന്നിരുന്നു.

More in Actress

Trending

Recent

To Top