Malayalam
‘കഭി ഖുഷി കഭി ഗം’ ചെയ്യുന്ന സമയത്ത് ഞാന്‍ ഗര്‍ഭിണിയായിരുന്നു,സിനിമ നന്നായി പോയെങ്കിലും എനിക്ക് സന്തോഷമുള്ള സമയമായിരുന്നില്ല അത്;തുറന്ന് പറഞ്ഞ് കാജോൾ!
‘കഭി ഖുഷി കഭി ഗം’ ചെയ്യുന്ന സമയത്ത് ഞാന്‍ ഗര്‍ഭിണിയായിരുന്നു,സിനിമ നന്നായി പോയെങ്കിലും എനിക്ക് സന്തോഷമുള്ള സമയമായിരുന്നില്ല അത്;തുറന്ന് പറഞ്ഞ് കാജോൾ!
ബോളിവുഡ് പ്രേക്ഷകരുടെ ഇഷ്ട താര ദമ്പതികളാണ് അജയ് ദേവ്ഗണും കാജോളും.ഇരുവരും സോഷ്യൽ മീഡിയയിൽ സജീവമാണ്.ഒരു കാലത്ത് ബോളിവുഡിലെ നിറസാന്നിധ്യമായിരുന്നു ഇവർ .വലിയ ഒരു ഇടവേളയ്ക്ക് ശേഷം ഇവർ വീണ്ടും ഒന്നിച്ചഭിനയിക്കുന്ന ചിത്രം ഉടൻ റിലീസ് അകാൻ ഇരിക്കുകയാണ്. ഒരു മകനും മകളുമാണ് ദമ്പതികൾക്കുള്ളത്. ഇപ്പോൾ ജീവിതം സന്തോഷകരമാണെങ്കിലും തുടക്കത്തിൽ കാര്യങ്ങൾ അത്ര സുഖകരമായിരുന്നില്ലെന്ന് ഇൻസ്റ്റാഗ്രാമിലെ ഹ്യൂമന്‍സ് ഓഫ് ബോംബെ പേജിലൂടെ കജോള്‍ തന്നെ തുറന്നു പറയുകയാണ്.
കാജോളിന്റെ വാക്കുകൾ ഇങ്ങനെ..
25 വര്‍ഷങ്ങള്‍ക്കു മുമ്പ് ഹല്‍ചലിന്റെ സെറ്റില്‍ വച്ചാണ് ഞങ്ങള്‍ കണ്ടുമുട്ടുന്നത്. ഗാഗ്രാ ചോളിയൊക്കെ ധരിച്ച് വന്ന ഞാന്‍ എന്റെ ഹീറോ എവിടെ എന്നു ചോദിച്ചു. ആരോ എനിക്ക് ഒരു മൂലയില്‍ ശാന്തനായിരിക്കുന്ന അജയ്യെ കാണിച്ചു. ഞങ്ങള്‍ പതിയെ സംസാരിച്ചു തുടങ്ങി സുഹൃത്തുക്കളായി മാറി. എന്റെ അന്നത്തെ കാമുകനെക്കുറിച്ച് ഞാന്‍ അജയ്യോട് കുറേ പറഞ്ഞിരുന്നു, ആ ബന്ധം ബ്രേക്കപ്പാവുകയും ചെയ്തു.
കുടുംബങ്ങളുടെ സാന്നിധ്യത്തില്‍ വീട്ടില്‍വച്ചാണ് ഞങ്ങളുടെ വിവാഹം നടന്നത്. മാധ്യമങ്ങള്‍ക്കു പോലും തെറ്റായ വേദിയാണ് ഞങ്ങള്‍ നല്‍കിയിരുന്നത്, കാരണം ആ ദിവസം ഞങ്ങളുടേതു മാത്രമാകണമായിരുന്നു. പഞ്ചാബി- മറാത്തി ആചാരപ്രകാരങ്ങളിലാണ് ഞങ്ങള്‍ വിവാഹിതരായത്, ചുരുക്കിപ്പറഞ്ഞാല്‍ ഞങ്ങള്‍ രണ്ട് തവണ വിവാഹിതരായി. അതിനിടെ ഒരു രസകരമായ സംഭവമുണ്ടായി, പണ്ഡിറ്റിനോട് അജയ് ചടങ്ങുകള്‍ വേഗം തീര്‍ക്കൂ എന്ന് പറയുകയും അതിന് പണംവരെ കൊടുക്കുകയുമുണ്ടായി.
വിവാഹം കഴിക്കുമ്പോഴുള്ള എന്റെ പ്രധാന ആവശ്യം ഒരു നീണ്ട ഹണിമൂണ്‍ യാത്ര വേണമെന്നതായിരുന്നു. സിഡ്നി, ഹവായ്, ലോസ്ഏഞ്ചല്‍സ്, റോം തുടങ്ങിയ രാജ്യങ്ങളിലൊക്കെ ഞങ്ങള്‍ കറങ്ങി, പക്ഷേ റോമില്‍ നിന്ന് ഈജിപ്തിലേക്കു പോകും മുമ്പ് അജയ്ക്കു വയ്യാതായി. എനിക്കു സുഖമില്ല, നമുക്ക് അടുത്ത ഫ്ളൈറ്റിനു തന്നെ നാട്ടിലേക്കു പോകാം എന്ന് അജയ് പറഞ്ഞത് ഇപ്പോഴും ഓര്‍ക്കുന്നു.
കാലം പോകുന്നതിനിടെ ഞങ്ങള്‍ കുട്ടികളെക്കുറിച്ചു ചിന്തിച്ചു തുടങ്ങി. കഭി ഖുഷി കഭി ഗം ചെയ്യുന്ന സമയത്ത് ഞാന്‍ ഗര്‍ഭിണിയായിരുന്നു, പക്ഷേ അത് അബോര്‍ഷനായി. സിനിമ നന്നായി പോയെങ്കിലും എനിക്ക് സന്തോഷമുള്ള സമയമായിരുന്നില്ല. രണ്ടാമത് ഗര്‍ഭിണിയായെങ്കിലും അതും അബോര്‍ഷനായി, അതോടെ ഞങ്ങള്‍ രണ്ടുപേരും തകര്‍ന്നു. പക്ഷേ പതിയെ എല്ലാം ശരിയായി. ഞങ്ങള്‍ക്ക് രണ്ട് കുട്ടികള്‍ പിറന്നു, നൈസയും യുഗും. അങ്ങനെ ഞങ്ങളുടെ കുടുംബം പൂര്‍ണമായി. ഞങ്ങള്‍ ഒരുപാട് റൊമാന്റിക് ദമ്പതികളൊന്നുമല്ല, പക്ഷേ പരസ്പരം എപ്പോഴും കരുതല്‍ നല്‍കും.
kajol about her personal life
