മലയാള സിനിമയിൽ അമ്മവേഷം അഭിനയിച്ച് ഭലിപ്പിച്ച മികച്ച നടിമാരിൽ ഒരാളാണ് കെപിഎസി ലളിത.എന്നും ആ മഹാനടിയുടെ ഒരൂ കഥാപത്രങ്ങളും മലയാളികൾ നെഞ്ചോട് ചേർത്തുവെക്കുന്നു.എന്നാൽ ഇപ്പോളിതാ ഭര്‍ത്താവ് ഭരതന്റെ മരണശേഷം തന്നെ വീണ്ടും സിനിമയിലേക്കെത്തിച്ചത് സംവിധായകന് സത്യന് അന്തിക്കാടാണെന്ന് തുറന്ന് പറയുകയാണ് നടി.അഭിനയിക്കാന്‍ പറ്റുമോ എന്ന് തനിക്ക് തന്നെ സംശയം തോന്നിയ സമയത്താണ് സത്യന് തന്നെ വീണ്ടും സിനിമയിലേക്ക് കൊണ്ടുവന്നതെന്ന് കെപിഎസി ലളിത പറഞ്ഞു.
”സത്യന് അന്തിക്കാടിനെ കുറിച്ച് രണ്ട് വാക്ക് പറയാതിരിക്കാന്‍ പറ്റില്ല. ചേട്ടന്റെ (ഭരതന്) പോക്കോടു കൂടി ഞാന്‍ സിനിമാ അഭിനയം ഏതാണ്ട് നിറുത്തിയ മട്ടായിരുന്നു. അഭിനയിക്കാന്‍ പറ്റുമോ എന്ന് എനിക്ക് തന്നെ സംശയം തോന്നിയ സമയത്താണ് എന്റെ മക്കളെ കൂട്ടു പിടിച്ചിട്ട് സത്യന് സിനിമയിലേക്ക് തിരികെ കൊണ്ടു വന്നത്. എന്റെ മക്കള്‍ക്കും ആഗ്രഹമുണ്ടായിരുന്നു ഞാന്‍ എങ്ങോട്ടെങ്കിലും ഇറങ്ങി പോകണമെന്ന്” എന്ന് കെപിഎസി ലളിത പറഞ്ഞു.
സത്യന് അന്തിക്കാടാണ് തനിക്ക് ഏറ്റവും മികച്ച വേഷങ്ങള്‍ തന്നതെന്നും എല്ലാ പടത്തിലും എന്തെങ്കിലുമൊരു വ്യത്യസ്ത വേഷം തനിക്ക് തരാറുണ്ടെന്നും കെപിഎസി ലളിത വ്യക്തമാക്കി. മകന് അനൂപ് സത്യന്റെ ആദ്യ സിനിമയിലും തനിക്ക് വ്യത്യസ്തമായ ഒരു വേഷമുണ്ടെന്നും കെപിഎസി ലളിത പറഞ്ഞു.
പത്താം വിവാഹവാർഷികം ആഘോഷമാക്കി ഗംഭീരമാക്കി ആസിഫ് അലിയും ഭാര്യ സമയും. മക്കളായ ആദമിനും ഹയയ്ക്കും അടുത്ത സുഹൃത്തുക്കൾക്കുമൊപ്പമാണ് ജീവിതത്തിലെ ‘രണ്ടാം’ വിവാഹം...
അരിക്കൊമ്പന് സിനിമയുടെ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ‘റിട്ടേണ്‍ ഓഫ് ദി കിംഗ്’ എന്ന ക്യാപ്ഷനോടെയാണ് പുതിയ പോസ്റ്റര്‍ എത്തിയിരിക്കുന്നത്. ‘ അരിക്കൊമ്പനെ...
സിനിമ ഷൂട്ടിങ് സൈറ്റുകളില്‍ രാസ ലഹരികലെ കുറിച്ചുള്ള ചർച്ചകൾ ഇപ്പോൾ സജീവമാണ്. മുൻപും ഇതോകുറിച്ചുള്ള പരാതികൾ ഉയർന്നിരുന്നുവെങ്കിലും ശ്രീനാഥ് ഭാസി ഷെയിൻ...
സമൂഹത്തിൽ ഭർത്താവിന്റെ പീഡനവും ഉപദ്രവും സഹിക്കാനാവാതെ ജീവനൊടുക്കുന്നവരുടെ എണ്ണം കൂടി വരികയാണ്. സാധാരണക്കാർക്കിടയിൽ മാത്രമല്ല സെലിബ്രിറ്റികൾക്കിടയിലും ഭർത്താവിന്റെ പീഡനം സഹിച്ചവരുണ്ട്. ചിലർ...