Malayalam Breaking News
സ്ക്രീനിൽ കാണുന്നതല്ല നടിമാരുടെ മുഖം !മെയ്ക്കപ്പ് ഇല്ലാത്ത ക്ലോസപ്പ് ഫോട്ടോ പങ്കു വച്ച് കാജൽ അഗർവാൾ !
സ്ക്രീനിൽ കാണുന്നതല്ല നടിമാരുടെ മുഖം !മെയ്ക്കപ്പ് ഇല്ലാത്ത ക്ലോസപ്പ് ഫോട്ടോ പങ്കു വച്ച് കാജൽ അഗർവാൾ !
By
മെയ്ക്ക് അപ്പില്ലാതെ നടിമാരെ കാണുന്നത് അപൂർവമാണ് . ഏത് വേഷത്തിലും സിനിമയിലായാലും അല്ലെങ്കിലും അവർ മെയ്ക്ക് ആപ്പിലെ പ്രത്യക്ഷപെടാറുള്ളു. എന്നാൽ ആരാധകരെ വിസ്മയിപ്പിച്ച് മെയ്ക്ക് അപ്പ് ഇല്ലാതെ ചിത്രം പങ്കു വച്ചിരിക്കുകയാണ് കാജൽ അഗർവാൾ .
തന്റെ ഇൻസ്റ്റാഗ്രാം പേജിലാണ് കാജൽ ചിത്രം പങ്കു വച്ചിരിക്കുന്നത് . മേക്കപ്പില്ലാത്ത തന്റെ ക്ലോസ് അപ്പ് ചിത്രം പങ്കുവെയ്ക്കന്‍ ചങ്കൂറ്റം കാണിച്ചിരിക്കുകയാണ് കാജല്‍. ഇത് ഒരു വെല്ലുവിളി തന്നെയാണെന്ന് സമ്മതിച്ചാണ് കാജല്‍ ചിത്രം പങ്കുവെച്ചത്. ‘സൗന്ദ്യര്യ വര്‍ദ്ധക ഉത്പ്പനങ്ങള്ക്കായി ഒത്തിരി പണം മുടക്കുന്നു. എന്നാല്‍ ബാഹ്യ സൗന്ദര്യമല്ല ഒരാളുടെ വ്യക്തിത്വത്തെ നിര്‍വചിക്കുന്നത്. അത് ഒരാളുടെ പെരുമാറ്റത്തെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്.’ കാജല്‍ ചിത്രം പങ്കുവെച്ച് കുറിച്ചു.
മിനിറ്റുകള്‍ക്കൊണ്ടാണ് കാജലിന്റെ ചിത്രം വൈറലായത്. കാജല്‍ ശരിക്കും സുന്ദരിയാണെന്നാണ് ആരാധകര്‍ പറയുന്നത്. തമിഴ് സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും തെലുങ്കിലാണ് കാജല്‍ സജീവമായിരിക്കുന്നത്. ഏറെ കാലത്തിന് ശേഷം കോളിവുഡിലേക്ക് തിരിച്ച് വന്നിരിക്കുകയാണ് കാജല്‍. ഒന്നിലധികം ചിത്രങ്ങളാണ് തമിഴില്‍ കാജല്‍ ചെയ്യുന്നത്.
kajal aggarwal sharing her without makeup photos
