Connect with us

ആ മോഹന്‍ലാല്‍ ചിത്രത്തില്‍ ഐറ്റം ഡാന്‍സ് ചെയ്തതിന് വിമര്‍ശനങ്ങള്‍ ഏറെ കേട്ടു; കാജല്‍ അഗര്‍വാള്‍

Actress

ആ മോഹന്‍ലാല്‍ ചിത്രത്തില്‍ ഐറ്റം ഡാന്‍സ് ചെയ്തതിന് വിമര്‍ശനങ്ങള്‍ ഏറെ കേട്ടു; കാജല്‍ അഗര്‍വാള്‍

ആ മോഹന്‍ലാല്‍ ചിത്രത്തില്‍ ഐറ്റം ഡാന്‍സ് ചെയ്തതിന് വിമര്‍ശനങ്ങള്‍ ഏറെ കേട്ടു; കാജല്‍ അഗര്‍വാള്‍

തെന്നിന്ത്യയില്‍ തിളങ്ങി നിന്നിരുന്ന താരമാണ് കാജല്‍ അഗര്‍വാള്‍. വിവാഹത്തോടെ കുറച്ച് നാളുകള്‍ സിനിമയില്‍ നിന്നും മാറി നിന്ന കാജല്‍ ‘സത്യഭാമ’ എന്ന സിനിമയിലൂടെ വീണ്ടും തിരിച്ചുവരികയാണ്. മെയ് 31ന് ആണ് സത്യഭാമയുടെ റിലീസ്. ഇതിന് പിന്നാലെ ‘ഇന്ത്യന്‍ 2’ ആണ് കാജലിന്റെതായി റിലീസ് ചെയ്യാനുള്ള ചിത്രം.

ഇതിനിടെ തെലുങ്ക് സിനിമയില്‍ ഐറ്റം നമ്പറില്‍ അഭിനയിച്ചതിന് ശേഷം തനിക്ക് ലഭിച്ച സമ്മിശ്ര പ്രതികരണത്തെ കുറിച്ച് കാജല്‍ തുറന്നു പറഞ്ഞിട്ടുണ്ട്. എന്തുകൊണ്ടാണ് ‘ജനതാ ഗാര്യേജ്’ എന്ന ചിത്രത്തില്‍ ഐറ്റം ഡാന്‍സ് ചെയ്തത് എന്ന ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് താരം ഇപ്പോള്‍.

2016ല്‍ റിലീസ് ചെയ്ത ചിത്രത്തില്‍ ‘പക്ക ലോക്കല്‍’ എന്ന ഗാനത്തിലാണ് കാജല്‍ നൃത്തം ചെയ്തത്. ഇതോടെ താരത്തിന് വിമര്‍ശനങ്ങള്‍ ലഭിച്ചിരുന്നു. നടന്‍ ജൂനിയര്‍ എന്‍ടിആറുമായുള്ള സൗഹൃദത്തെ തുടര്‍ന്നാണ് ഈ ഗാനം ചെയ്തത് എന്നാണ് കാജല്‍ പറയുന്നത്.

ഈ ഗാനത്തിലേക്ക് ആദ്യം തമന്നയെ ആയിരുന്നു പരിഗണിച്ചത് എന്നാല്‍ ഡേറ്റ് ക്ലാഷ് വന്നതോടെ തമന്ന പിന്മാറുകയായിരുന്നു. പിന്നാലെയാണ് ഈ ഓഫര്‍ കാജലിന് ലഭിച്ചത്. ബാദ്ഷാ, ടെമ്പര്‍ ആന്‍ഡ് ടെംപര്‍, ബൃന്ദാവന്‍ എന്നീ ചിത്രങ്ങളില്‍ ജൂനിയര്‍ എന്‍ടിആറിനൊപ്പം കാജല്‍ അഭിനയിച്ചിട്ടുണ്ട്.

ഇതിന് മുമ്പ് വരെ ഐറ്റം സോഗില്‍ കാജല്‍ അഭിനയിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ആദ്യം ഇത് തനിക്ക് വെല്ലുവിളിയാണെന്ന് തോന്നിയിരുന്നു. എന്നാല്‍ താരം ഇത് ഏറ്റെടുക്കുകയായിരുന്നു. അതേസമയം, മോഹന്‍ലാലും ജൂനിയര്‍ എന്‍ടിആറും തകര്‍ത്ത് അഭിനയിച്ച ചിത്രം ഹിറ്റ് ആയിരുന്നു.

More in Actress

Trending

Recent

To Top