Social Media
വീണ്ടും ക്വീൻ ആയി സാനിയ ഇയ്യപ്പൻ;സൗത്ത് ഇന്ത്യൻ ഫിലിം ഫെയർ അവാർഡ് വേദിയിൽ തിളങ്ങി താരം!
വീണ്ടും ക്വീൻ ആയി സാനിയ ഇയ്യപ്പൻ;സൗത്ത് ഇന്ത്യൻ ഫിലിം ഫെയർ അവാർഡ് വേദിയിൽ തിളങ്ങി താരം!
ചുരുങ്ങിയ സമയം കൊണ്ട് നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് സാനിയ ഇയ്യപ്പന്‍. ക്വീന്‍ എന്ന ആദ്യ ചിത്രത്തിലെ മികച്ച അഭിനയത്തിലൂടെ നിരവധി ഭാഗ്യങ്ങള്‍ താരത്തെ തേടി എത്തിയിരുന്നു.ആദ്യ ചിത്രത്തിലെ അഭിനയംകൊണ്ട് പ്രേക്ഷക പ്രീതി നേടുകയെന്നത് ചില്ലറ കാര്യമല്ല. മലയാളത്തില്‍ ആ ഭാഗ്യം സിദ്ധിച്ച കുറെയധികം നടിമാരുണ്ട്. ആ കൂട്ടത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ നായികയാണ് സാനിയ ഇയ്യപ്പന്‍.
പൃഥ്വിരാജ് സംവിധായകനായി മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായെത്തിയ ലൂസിഫറിലും താരം മികച്ച വേഷം ചെയ്തിരുന്നു. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ കടന്നു വന്ന് പ്രേക്ഷകരുടെ പ്രിയങ്കരിയായ സാനിയയുടെ സിനിമയിലേക്കുള്ള കാല്‍വെയ്പ്പും വളരെ പെട്ടന്നായിരുന്നു.
സാനിയക്ക് ഇപ്പോള്‍ കൈ നിറയെ ചിത്രങ്ങളുണ്ട്. സ്വല്‍പം മോഡേണായ സാനിയക്ക് അതിനാല്‍ തന്നെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ സദാചാരവാദികളുടെ നിരന്തരമായ ആക്രമണം നേരിടേണ്ടിയും വരുന്നുണ്ട്. ചിലതിന് താരം തന്നെ മറുപടി നല്‍കാറുണ്ട്.ഇപ്പോഴിതാ സോഷ്യല്‍മീഡിയയില്‍ താരം തന്റെ പുതിയ ചിത്രങ്ങള്‍ പങ്കുവയ്ക്കുക ഉണ്ടായി. പാര്‍ട്ടി വെയറില്‍ തികച്ചും സുന്ദരിയായാണ് സാനിയ ചിത്രത്തില്‍ ഉള്ളത്. അല്‍പം മോഡേണ്‍ ആയ വേഷമാണ് താരം ധരിച്ചിരിക്കുന്നത്. ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലാണ്. സൗത്ത് ഇന്‍ഡ്യന്‍ ഫിലിം ഫെയര്‍ അവാര്‍ഡില്‍ എത്തിയ താരത്തിന്റെ ചിത്രങ്ങളാണിത്.
about saniya iyyappan