Malayalam Breaking News
“ആ കാരണം കൊണ്ടാണ് വിവാഹം കഴിക്കാതെ തുടരുന്നത് ” – കാജൽ അഗർവാൾ വെളിപ്പെടുത്തുന്നു
“ആ കാരണം കൊണ്ടാണ് വിവാഹം കഴിക്കാതെ തുടരുന്നത് ” – കാജൽ അഗർവാൾ വെളിപ്പെടുത്തുന്നു
By
“ആ കാരണം കൊണ്ടാണ് വിവാഹം കഴിക്കാതെ തുടരുന്നത് ” – കാജൽ അഗർവാൾ വെളിപ്പെടുത്തുന്നു.
യുവനടിമാർ അവിവാഹിതരായി കഴിയുന്നത് ആരാധകർക്ക് തീരെ ഇഷ്ടമുള്ള കാര്യമല്ല .ഏതു അഭിമുഖത്തിനും പൊതു പരിപാടികൾക്കും നടിമാർ അഭിമുഖീകരിക്കുന്ന ചോദ്യവും വിവാഹം എന്നാണ് എന്നതായിരിക്കും . ഇത്തരം ചോദ്യങ്ങളോട് മുഖം തിരിക്കാറുള്ള കാജൽ അഗർവാൾ ഒടുവിൽ മറുപടി പറയുകയാണ്. എന്തുകൊണ്ട് ഇതുവരെ വിവാഹിതയായില്ല എന്ന് മനസ് തുറക്കുകയാണ് നടി .
“2018 ല്‍ വിവാഹം കഴിക്കാനായിരുന്നു പദ്ധതിയെന്ന് കാജല്‍ പറയുന്നു. എന്നാല്‍ ഏറ്റവും തിരക്കുള്ള വര്‍ഷമായിരുന്നു 2018.. ആ തിരക്കിനിടയില്‍ വിവാഹത്തെ കുറിച്ച് ആലോചിക്കാന്‍ പോലും സമയം കിട്ടിയില്ല എന്നാണ് നടി പറഞ്ഞത്.
വരൻ ആരാണെന്നു നടി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടൊന്നുമില്ല. വിവാദമായ പ്രണയ ഗോസിപ്പുകളൊന്നും കാജലിന്റെ പേരില്‍ ഇതുവരെയില്ല. വരനാരായിരിക്കും എന്നറിയാന്‍ കാത്തിരിയ്ക്കുകയാണ് ആരാധകര്‍..
ഇങ്ങനെ ഷൂട്ടിങും തിരക്കുമായി ജീവിച്ചാല്‍ ജീവിതം വേണ്ട് എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. സിനിമാ തിരക്കുകള്‍ക്കിടയില്‍ വിവാഹവും ജീവിതവും മറന്ന് പോകരുതെന്ന് ഉപദേശിക്കാത്ത ആരാധകരുമില്ലാതെയല്ല.
തമിഴില്‍ പാരിസ് പാരിസ് എന്ന ചിത്രമാണ് കാജലിന്റേതായി റിലീസിനൊരുങ്ങുന്നത്. ബോളിവുഡില്‍ ഹിറ്റായ ക്വീനിന്റെ റീമേക്കാണ് പാരിസ് പാരിസ്.തെലുങ്കില്‍ കവചം എന്ന ചിത്രം ഡിസംബര്‍ 7 ന് റിലീസാകും. ഇന്ത്യന്‍ 2, പേരിട്ടിട്ടില്ലാത്ത ജയംരവി ചിത്രം എന്നിവയാണ് ഇനി കാജലിന് ചെയ്യാനുള്ളത്. ഇതൊക്കെ തീര്‍ത്ത് 2019 ല്‍ കാജല്‍ വിവാഹിതയാകും എന്ന് പ്രതീക്ഷിക്കാം.
kajal agarval about marriage
