Connect with us

കഴിവുള്ള ഗായികന്മാർ മലയാളത്തിൽ ഉള്ളപ്പോൾ ശ്രേയ ഘോഷാലിനെ കൊണ്ട് പാടിക്കുന്നത് ശരിയാണോ? മറുപടി നൽകി കൈലാസ് മേനോൻ..

News

കഴിവുള്ള ഗായികന്മാർ മലയാളത്തിൽ ഉള്ളപ്പോൾ ശ്രേയ ഘോഷാലിനെ കൊണ്ട് പാടിക്കുന്നത് ശരിയാണോ? മറുപടി നൽകി കൈലാസ് മേനോൻ..

കഴിവുള്ള ഗായികന്മാർ മലയാളത്തിൽ ഉള്ളപ്പോൾ ശ്രേയ ഘോഷാലിനെ കൊണ്ട് പാടിക്കുന്നത് ശരിയാണോ? മറുപടി നൽകി കൈലാസ് മേനോൻ..

മലയാളത്തില്‍ ശ്രദ്ധേയായ സംഗീത സംവിധായകനാണ് കൈലാസ് മേനോൻ. കൈലാസിന്റെ ഓരോ ഗാനവും മലയാളികൾ നെഞ്ചോട് ചേർത്തു വെയ്ക്കുകയാണ്. ടോവിനോ നായകനായ എടക്കാട് ബറ്റാലിയൻ എന്ന ചിത്രത്തിലെ നീ ഹിമമഴയായി വരൂ എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോൾ കൈലാസിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ശ്രദ്ധ നേടിയത് .

നീ ഹിമമഴയായി വരൂ എന്ന ഗാനം നിത്യയാണ് പാടിയിരിക്കുന്നത് . എന്ന ഈ ഗാനം ശ്രേയ ഘോഷാലിനെ കൊണ്ടാണ് പാടിക്കാൻ തീരുമാനിച്ചത് . നിത്യയെപോലെ കഴിവുള്ള ഗായകര്‍ മലയാളത്തില്‍ ഉള്ളപ്പോള്‍ ബംഗാളിയെക്കൊണ്ട് പാടിക്കുന്നത് ശരിയാണോ എന്ന ഒരു ചോദ്യത്തിന് കൈലാസ് മറുപടി നൽകിയിരിക്കുന്നത്. കൈലാസിനെ അനുകൂലിച്ച് പലരും എത്തിയിട്ടുണ്ട്

ഫേസ്ബുക്ക് പോസ്റ്റ്

‘അതില്‍ എന്താണ് തെറ്റ്? കലയ്ക്ക് ഭാഷാ അതിര്‍വരമ്പുകളില്ല.. ഒരാളുടെ കഴിവ് നോക്കിയാണ് പാടാന്‍ വിളിക്കുന്നത്, സ്വദേശമോ മാതൃഭാഷയോ നോക്കിയല്ല.. ഏറ്റവും കൂടുതല്‍ ആവര്‍ത്തിച്ചു കേള്‍ക്കുന്നതും ചര്‍ച്ച ചെയ്യപ്പെടുന്നതുമായ ഒരു ചോദ്യമാണിത്, മലയാളത്തില്‍ ഇത്ര നല്ല ഗായികമാരുള്ളപ്പോള്‍ എന്തിനാണ് ശ്രേയഘോഷാലിനെ കൊണ്ട് പാടിക്കുന്നത് എന്ന്.. എല്ലാ ഭാഷക്കാരും ഇങ്ങനെ ചിന്തിച്ചിരുന്നെങ്കില്‍ യേശുദാസ്, പി ജയചന്ദ്രന്‍, കെ എസ് ചിത്ര, സുജാത, ഉണ്ണിമേനോന്‍, ഉണ്ണികൃഷ്‍ണന്‍, വിജയ് യേശുദാസ് ഇവരൊന്നും മറ്റ് ഭാഷകളില്‍ പാടില്ലായിരുന്നു.

ഒരു പാട്ടിന് ഏറ്റവും ചേരുന്നതും, എത്രത്തോളം ആ പാട്ടിനോട് നീതി പുലര്‍ത്താന്‍ കഴിയുന്ന ഗായകന്‍/ഗായികയാണ് എന്നേ സംഗീതസംവിധായകര്‍ നോക്കാറുള്ളൂ. അത് ഒരു പക്ഷെ ശ്രേയ ഘോഷാലാവാം, മറ്റാരുമാവാം.

Kailas Menon

More in News

Trending

Recent

To Top