News
രാത്രിയിൽ ചാർജിലിട്ട് ഉറങ്ങി,ഫോൺ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു;ശ്രദ്ധിക്കേണ്ട കാര്യങ്ങൾ!
രാത്രിയിൽ ചാർജിലിട്ട് ഉറങ്ങി,ഫോൺ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു;ശ്രദ്ധിക്കേണ്ട കാര്യങ്ങൾ!
രാത്രി ഉറങ്ങുന്നതിന് മുൻപ് ചാര്‍ജിലിട്ട ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം. ഒഡീഷയിലാണ് സംഭവം. നയഗഡ് ജില്ലയിലെ രൺപൂർ ഗ്രാമത്തിലെ കുന പധാൻ ആണ് മരിച്ചത്. 22 വയസ്സാണ് പ്രായം. ഫോൺ ചാർജിലിട്ട് കിടന്നുറങ്ങിയതാണ് അപകടകാരണം. മുറിയിൽ നിന്ന് പുക ഉയരുന്നത് കണ്ടാണ് കൂടെയുണ്ടായിരുന്നവർ പോയിനോക്കിയത്. മുഖത്ത് കാര്യമായി പൊള്ളലേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇത്തരം അപകടങ്ങള്‍ അപൂര്‍വമല്ല. ശരീരത്തിലെ ഒരവയവം പോലെ മൊബൈല്‍ ഫോണുകള്‍ കൊണ്ടുനടക്കുന്നവര്‍ക്ക് ഉറക്കത്തില്‍ പോലും അവയെ മാറ്റി നിര്‍ത്താന്‍ കഴിയാറില്ല എന്നതാണ് വാസ്തവം. ഇത്തരക്കാര്‍ ഉറങ്ങുമ്പോള്‍ ഫോണ്‍ തലയണയുടെ കീഴില്‍ വയ്ക്കുന്നത് പതിവാണ്.മറ്റുചിലർ മൊബൈൽ ഫോൺ ചാർജുചെയ്യാൻ ഇട്ടുകൊണ്ട് തന്നെ ഉപയോഗിക്കും എന്നാൽ പിന്നീട് സംഭവിക്കുനന്ത് വലിയ ദുരന്തങ്ങളായിരിക്കും .
മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചുള്ള അപകടങ്ങൾ ഏറെയും ഫോൺ ചാർജിങ്ങിനായി കുത്തിയിട്ടിരിക്കുമ്പോഴാണ് ഉണ്ടായിട്ടുള്ളത്. പിന്നെ, പോക്കറ്റിൽ കിടക്കുമ്പോഴും. എന്തുകൊണ്ട് ഇതു സംഭവിക്കുന്നു എന്നതു മനസ്സിലാക്കി ഉപയോഗശൈലിയിൽ മാറ്റം വരുത്തിയാൽ ഇത്തരത്തിലുള്ള അപകടങ്ങൾ നമുക്കും ഒഴിവാക്കാം.
മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട 15 കാര്യങ്ങള്‍.
1.ഷര്‍ട്ടിന്റെ പോക്കറ്റില്‍ ഫോണ്‍ സൂക്ഷിക്കരുത്.
2. ഉറങ്ങുമ്പോള്‍ ഫോണ്‍ തലയണയുടെ കീഴില്‍ വയ്ക്കരുത്.
3. രാത്രിയില്‍ ഫോണ്‍ ചാര്‍ജിലിട്ട് ഉറങ്ങുന്നത് ഒഴിവാക്കുക.
4. ചാര്‍ജ് ചെയ്യുമ്പോള്‍ വസ്ത്രങ്ങളിലോ ബെഡിലോ ഫോണ്‍ സൂക്ഷിക്കരുത്.
5. ഡൂപ്ലിക്കേറ്റ് ചാര്‍ജറുകളോ അഡാപ്റ്ററുകളോ ഉപയോഗിച്ച് മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യരുത്.
6. ബാറ്ററി മാറ്റേണ്ട സാഹചര്യങ്ങളില്‍ ഒറിജിനല്‍ ബാറ്ററി തന്നെ വാങ്ങുക. ചെറിയ ലാഭങ്ങള്‍ക്ക് വേണ്ടി ഡൂപ്ലിക്കേറ്റ് ബാറ്ററികള്‍ വാങ്ങുന്നത് വലിയ അപകടങ്ങള്‍ക്ക് കാരണമായേക്കാം.
7. സൂര്യപ്രകാരം നേരിട്ട് പതിക്കുന്ന ഭാഗങ്ങളില്‍ വച്ച് മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യരുത്.
8. ചാര്‍ജിങ് കേബിളുകളുടെ നീളം കൂട്ടാന്‍ വേണ്ടി എക്സ്റ്റന്‍ഷന്‍ കോഡുകള്‍ ഉപയോഗിക്കാതിരിക്കുക.
9. ചാര്‍ജ് ചെയ്യുന്നതിന് മുമ്പ് ഫോണിന്റെ സുരക്ഷക്ക് വേണ്ടി അണിയിച്ചിരിക്കുന്ന കവര്‍ ഊരിമാറ്റുക.
10. മൊബൈല്‍ ഫോണുകള്‍ തകരാറിലായാല്‍ അംഗീകൃത സര്‍വീസ് സെന്ററുകളില്‍ മാത്രം നല്‍കുക.
11. പ്രാദേശിക കടകളില്‍ നിന്ന് യൂസ്ഡ് ഫോണുകള്‍ വാങ്ങുന്നത് ഒഴിവാക്കുക.
12. ചാര്‍ജ് ചെയ്യുമ്പോള്‍ ഫോണ്‍ ഉപയോഗിക്കാതിരിക്കുകയും ഫോണിന് മുകളില്‍ അനാവശ്യഭാരം നല്‍കാതിരിക്കുകയും ചെയ്യുക.
13. കാറിലെ ചാര്‍ജിങ് അഡാപ്റ്ററുകള്‍ പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുക.
14. ഫോണ്‍ ചൂടാകാന്‍ തുടങ്ങിയാല്‍ ഉപയോഗം കുറച്ച് നേരത്തേക്കെങ്കിലും നിര്‍ത്തിവെക്കുക.
15. ചെറിയ ലാഭത്തിന് വേണ്ടി വില കുറഞ്ഞ പവര്‍ ബാങ്കുകള്‍ വാങ്ങാതിരിക്കുക.
man dies after mobile explodes
