Connect with us

മകന്‍ ആദ്യമായി അച്ഛാ എന്ന് വിളിക്കുന്ന വീഡിയോയുമായി സംഗീത സംവിധായകന്‍ കൈലാസ് മേനോന്‍; വൈറലായി വീഡിയോ

Malayalam

മകന്‍ ആദ്യമായി അച്ഛാ എന്ന് വിളിക്കുന്ന വീഡിയോയുമായി സംഗീത സംവിധായകന്‍ കൈലാസ് മേനോന്‍; വൈറലായി വീഡിയോ

മകന്‍ ആദ്യമായി അച്ഛാ എന്ന് വിളിക്കുന്ന വീഡിയോയുമായി സംഗീത സംവിധായകന്‍ കൈലാസ് മേനോന്‍; വൈറലായി വീഡിയോ

മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകനാണ് കൈലാസ് മേനോന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ കൈലാസ് ഇടയ്ക്കിടെ സംഗീതത്തെ കുറിച്ചും കുടുംബത്തെ കുറിച്ചുമുള്ള വിശേഷങ്ങള്‍ എല്ലാം തന്നെ പങ്കുവയ്ക്കാറുണ്ട്. തന്റെ മകന്റെ ഒപ്പമുള്ള ഫോട്ടോകളും കൈലാസ് മേനോന്‍ ഷെയര്‍ ചെയ്യാറുണ്ട്. ഇപ്പോഴിതാ മകന്‍ ആദ്യമായി അച്ഛാ എന്ന് വിളിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് കൈലാസ് മേനോന്‍.

സമന്യൂ രുദ്ര എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. സമന്യു എന്നതും രുദ്ര എന്നതും ശിവന്റെ പേരുകളാണ്. ഒരേ മനസുള്ളവര്‍ എന്നാണ് സമന്യയുടെ അര്‍ഥം. ദുരിതത്തിന്റെയും തിന്മയുടെയു അന്തകന്‍ എന്നാണ് രുദ്രയുടെ അര്‍ഥമെന്നും ശിവന്റെ വലിയ ഭക്തയാണ് കുഞ്ഞിന്റെ അമ്മ എന്നും കൈലാസ് മേനോന്‍ പറഞ്ഞിരുന്നു. അന്നപൂര്‍ണ ലേഖ പിള്ളയാണ് കൈലാസ് മേനോന്റെ ഭാര്യ.

തീവണ്ടിയിലെ ജീവാംശമായി എന്ന ഗാനമാണ് കൈലാസ് മേനോനെ ശ്രദ്ധേയനാക്കിയത്. തീവണ്ടിക്ക് പുറമെ ഇട്ടിമാണി മേഡ് ഇന്‍ ചൈന, ഫൈനല്‍സ്, എടക്കാട് ബറ്റാലിയന്‍ 06, മെമ്പര്‍ രമേശന്‍ ഒമ്പതാം വാര്‍ഡ് തുടങ്ങിയ സിനിമകള്‍ക്കും കൈലാസ് മേനോന്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരുന്നു. അവതാരകയായി മലയാളത്തില്‍ തിളങ്ങിയ ആളാണ് കൈലാസ് മേനോന്റെ ഭാര്യ അന്നപൂര്‍ണ. മുന്‍പും ഭാര്യക്കൊപ്പമുളള ചിത്രങ്ങള്‍ കൈലാസ് മേനോന്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിരുന്നു.

ചിത്രീകരണം പൂര്‍ത്തിയാകാതിരുന്ന സ്റ്റാറിംഗ് പൗര്‍ണമി എന്ന ചിത്രത്തിനു വേണ്ടിയും സംഗീതം ഒരുക്കിയത് കൈലാസ് ആയിരുന്നു.
ഒരു കൂട്ടം സുഹൃത്തുക്കളുടെ കഠിനാധ്വാനം ഒടുവില്‍ വെള്ളത്തില്‍ വരച്ച വര പോലെ ആയ കഥ . എന്റെ ഏറ്റവും അടുത്ത സുഹൃത്ത് ആല്‍ബി സംവിധാനം ചെയ്ത ചിത്രമായിരുന്നു അത്.

സാങ്കേതിക മികവ് കൊണ്ടും , കഥയുടെ അവതരണ ശൈലികൊണ്ടും ഒരൊറ്റ ടീസര്‍ കൊണ്ട് തന്നെ ജനശ്രദ്ധ പിടിച്ചു പറ്റിയ ചിത്രം. സണ്ണി വെയ്ന്‍, ടോവിനോ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി വന്ന ചിത്രമായിരുന്നു സ്റ്റാറിംഗ് പൗര്‍ണമി. ചിത്രത്തിന്റെ 80 ശതമാനത്തോളം പൂര്‍ത്തിയായ ഘട്ടത്തില്‍ ഒട്ടും പ്രതീക്ഷിക്കാത്ത ചില തിരിച്ചടികള്‍ നേരിട്ടു. പിന്നീട് ഞങ്ങള്‍ എല്ലാരും പല രീതിയിലും ശ്രമിച്ചെങ്കിലും ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല . ഈ ചിത്രത്തിനും ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിരുന്നു എന്ന് കൈലാസ് മുമ്പ് പറഞ്ഞിരുന്നു.

More in Malayalam

Trending

Recent

To Top