Malayalam
തിയേറ്ററിൽ റിലീസ് ചെയ്തതിന് പിന്നാലെ കടുവ ആമസോണ്‍ പ്രൈമില്‍? റിപ്പോർട്ട് ഇങ്ങനെ
തിയേറ്ററിൽ റിലീസ് ചെയ്തതിന് പിന്നാലെ കടുവ ആമസോണ്‍ പ്രൈമില്‍? റിപ്പോർട്ട് ഇങ്ങനെ
ഷാജി കൈലാസ് ഒരു ഇടവേളക്ക് ശേഷം മടങ്ങിയെത്തുന്ന ചെയ്യുന്ന ചിത്രമാണ് ‘കടുവ.’ തിയേറ്ററിൽ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. തിയേറ്റർ റിലീസായി എത്തിയ ചിത്രം പ്രൈമിലാകും ഒടിടി സ്ട്രാമിങിനായി എത്തുക എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഓണത്തിനാകും ചിത്രം എത്തുക എന്നാണ് കരുതുന്നത്.
ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്തിട്ടുണ്ട്. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്തിട്ടുണ്ട്. വമ്പന്‍ പ്രൊമോഷനായിരുന്നു ചിത്രത്തിന് വേണ്ടി ചെയ്തത്. ദുബായിലുള്‍പ്പടെ ചിത്രത്തിന്റെ പ്രൊമോഷന്‍ നടന്നിരുന്നു.
മാജിക് ഫ്രെയിംസ്, പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും സുപ്രിയ മേനോനും ചേര്‍ന്നാണ് കടുവ നിര്‍മിക്കുന്നത്. ലൂസിഫറിന് ശേഷം വിവേക് ഒബ്രോയ് വില്ലന്‍ വേഷത്തില്‍ എത്തുന്ന മലയാള ചിത്രം കൂടിയാണ് കടുവ. ജിനു വി. എബ്രഹാമിന്റേതാണ് കടുവയുടെ തിരക്കഥ. ജേക്‌സ് ബിജോയിയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. പൃഥ്വിരാജ്, വിവേക് ഒബ്രോയ് എന്നിവരെ കൂടാതെ സംയുക്ത മേനോന്‍, അര്‍ജുന്‍ അശോകന്‍, അലന്‍സിയര്‍, ബൈജു, രണ്‍ജി പണിക്കര്‍ എന്നിവരും ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തിയിട്ടുണ്ട്. നേരത്തെ ജൂൺ 30ന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം പ്രത്യേക സാഹചര്യത്തിൽ ജൂലൈ ഏഴിലേക്ക് മാറ്റുകയായിരുന്നു.