Tamil
കമല്‍ഹാസന്റെ നാവ് മുറിക്കണം…വിഷം വമിപ്പിക്കുന്ന നേതാവാണ് കമല്ഹാസൻ-തമിഴ് നാട് മന്ത്രി കെടി രാജേന്ദ്ര ബാലാജി!!!
കമല്‍ഹാസന്റെ നാവ് മുറിക്കണം…വിഷം വമിപ്പിക്കുന്ന നേതാവാണ് കമല്ഹാസൻ-തമിഴ് നാട് മന്ത്രി കെടി രാജേന്ദ്ര ബാലാജി!!!
ഗാന്ധി ഘാതകനായ നാഥുറാം വിനായക് ഗോഡ്സെ സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഹിന്ദു തീവ്രവാദിയാണെന്ന് പറഞ്ഞ കമല്‍ഹാസന്റെ നാവ് വെട്ടിമാറ്റണമെന്ന് തമിഴ്നാട്ടിലെ മന്ത്രി കെടി രാജേന്ദ്ര ബാലാജി. കമല്‍ഹാസന്റെ പാര്‍ട്ടി മക്കള്‍നീതിമയ്യത്തെ നിരോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
‘കമല്‍ഹാസന്റെ നാവ് മുറിക്കണം. അയാള്‍ പറഞ്ഞത് സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഹിന്ദുവാണെന്നാണ്. തീവ്രവാദത്തിന് മതമില്ല. ഹിന്ദുവെന്നോ, കൃസ്ത്യാനിയെന്നോ, മുസല്‍മാനെന്നോ ഇല്ല,’ അണ്ണാ ഡിഎംകെയിലെ മുതിര്‍ന്ന നേതാവുകൂടിയായ ബാലാജി ചെന്നൈയില്‍ പറഞ്ഞു.
ന്യൂനപക്ഷ വോട്ടുകള്‍ക്ക് വേണ്ടിയാണ് കമല്‍ഹാസന്റെ ഈ പ്രസ്താവനയെന്ന് ബാലാജി വിമര്‍ശിച്ചു. വിഷം വമിപ്പിക്കുന്ന നേതാവാണ് കമല്‍ഹാസനെന്നും അദ്ദേഹത്തിന്റെ എല്ലാ വാക്കുകളും വിഷമയമാണെന്നും ബാലാജി പറഞ്ഞു.
ഗോഡ്സെ പരമാര്‍ശത്തില്‍ കമല്‍ഹാസനെതിരെ ബിജെപി രംഗത്തെത്തി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതായി കാണിച്ച് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി. മതങ്ങളുടെ പേരില്‍ രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള ഭിന്നിപ്പിനാണ് കമല്ഹാസന് ശ്രമിച്ചതെന്നാണ് ബിജെപിയുടെ ആരോപണം.
k t rajendra balaji about kamal hasan
