Malayalam
‘ഞങ്ങളുടെ ഹൃദയം നിറയെ നിന്നെക്കുറിച്ചുള്ള ഓർമകളാണ്… അഭിമാനത്തോടെ ഞങ്ങൾ നിന്നെക്കുറിച്ച് സംസാരിക്കുന്നു, നീയില്ലാതെ ജീവിതം മുന്നോട്ടു നീങ്ങുകയാണ്;മകളുടെ ഓർമയിൽ കെ. എസ് ചിത്ര
‘ഞങ്ങളുടെ ഹൃദയം നിറയെ നിന്നെക്കുറിച്ചുള്ള ഓർമകളാണ്… അഭിമാനത്തോടെ ഞങ്ങൾ നിന്നെക്കുറിച്ച് സംസാരിക്കുന്നു, നീയില്ലാതെ ജീവിതം മുന്നോട്ടു നീങ്ങുകയാണ്;മകളുടെ ഓർമയിൽ കെ. എസ് ചിത്ര
കേരളത്തിന്റെ സ്വന്തം പ്രിയ ഗായികയാണ് കെഎസ് ചിത്ര. ഗായികയുടെ വിശേഷങ്ങളെല്ലാം അറിയാന്‍ പ്രേക്ഷകര്‍ക്ക് വളരെയേറെ താത്പര്യവുമാണ്. കെഎസ് ചിത്രയുടെ മകള്‍ നന്ദനയുടെ വിയോഗം ഇന്നും ഒരു നൊമ്പരമായി മലയാളി പ്രേക്ഷകരുടെ ഹൃദയത്തില്‍ കിടക്കുകയാണ്. ഏറെ കാലത്തെ നീണ്ട കാത്തിരുപ്പിന് ശേഷമാണ് പ്രിയ ഗായികയ്ക്ക് നന്ദന ജനിക്കുന്നത്. എന്നാല്‍ ഈ സന്തോഷം അധികനാള്‍ ചിത്രയ്ക്കൊപ്പം ഉണ്ടായിരുന്നില്ല. ഇന്നും വേദനയോടെയാണ് 2011 ലെ ഏപ്രില്‍ 14 ന് എല്ലാവരും ഓര്‍ക്കുന്നത്. ഇന്നും മകളുടെ വേര്‍പാടില്‍ സൃഷ്ടിച്ച വേദനയില്‍ നിന്ന് പൂര്‍ണ്ണമായി പുറത്ത് വരാന്‍ ചിത്രയ്ക്ക് കഴിഞ്ഞിട്ടില്ല.
നന്ദനയുടെ ഓർമദിനത്തിൽ വികാരനിർഭരമായ കുറിപ്പ് പങ്കിട്ട് ആരാധകരെ കണ്ണീരണിയിക്കുകയാണ് ചിത്ര. മനസ്സു നിറയെ മകളെക്കുറിച്ചുള്ള ഓർമകളാണെന്നും അത് എന്നും മായാതെ നിലനിൽക്കുമെന്നും ഗായിക സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
‘ഞങ്ങളുടെ ഹൃദയം നിറയെ നിന്നെക്കുറിച്ചുള്ള ഓർമകളാണ്. അഭിമാനത്തോടെ ഞങ്ങൾ നിന്നെക്കുറിച്ചു സംസാരിക്കുന്നു. നീയില്ലാതെ ജീവിതം മുന്നോട്ടു നീങ്ങുകയാണ്. അത് ഒരിക്കലും ഒരുപോലെയായിരിക്കില്ല. ഞങ്ങളുടെ പ്രിയപ്പെട്ട നന്ദനമോളെ സ്നേഹത്തോടെ സ്മരിക്കുന്നു’, ചിത്ര കുറിച്ചു. ”
ചിത്രയുടെ കുറിപ്പ് ചുരുങ്ങിയ സമയത്തിനകം ആരാധകശ്രദ്ധ നേടിക്കഴിഞ്ഞു. നിരവധി പേരാണു പ്രതികരണങ്ങളുമായി എത്തിയത്. മകളുടെ എല്ലാ പിറന്നാളിനും ഓർമ ദിനത്തിലും ചിത്ര പങ്കുവയ്ക്കുന്ന നൊമ്പരക്കുറിപ്പ് ആരാധകരെയും വേദനിപ്പിക്കാറുണ്ട്. മകളുടെ അസാന്നിധ്യം ഏൽപ്പിക്കുന്ന വേദനയെക്കുറിച്ച് മുൻപ് അഭിമുഖങ്ങളിലുൾപ്പെടെ ചിത്ര വെളിപ്പെടുത്തിയിരുന്നു.
1987 ല്‍ ആണ് എന്‍ജീനിയറായ വിജയ് ശങ്കറും ചിത്രയും വിവാഹിതരാവുന്നത്. വിവാഹം കഴിഞ്ഞ് പതിനഞ്ച് വര്‍ഷത്തിന് ശേഷമാണ് നന്ദന ജനിക്കുന്നത്. കൃഷ്ണ ഭക്ത കൂടിയായ ചിത്ര മകള്‍ക്ക് നന്ദന എന്ന പേരിട്ടു. എആര്‍ റഹ്മാന്റെ ഷോ യില്‍ പങ്കെടുക്കാനായി ദുബായില്‍ എത്തിയപ്പോഴാണ് ചിത്രയ്ക്ക് മകളെ നഷ്ടപ്പെടുന്നത്. ദുബായിലെ എമിറേറ്റ് ഹില്‍സിലെ വില്ലയിലെ നീന്തല്‍ കുളത്തില്‍ വീണാണ് ഒന്‍പതു വയസുകാരിയായിരുന്ന നന്ദനയെ മരണപ്പെടുന്നത്. ആരാധകരേയും സിനിമ- സംഗീത ലോകത്തേയും ഏറെ വേദനിപ്പിച്ച വിയോഗമായിരുന്നു ഇത്.
നന്ദനയുടെ ഓര്‍മകള്‍ നിധി പോലെ സൂക്ഷിച്ചാണ് കെ എസ് ചിത്ര ഇപ്പോള്‍ ജീവിക്കുന്നത്.
