Malayalam
സാള്‍ട് ആന്‍ഡ് പെപ്പെര്‍ ലുക്കിലെത്തി ജ്യോതിര്‍മയി; വൈറലായി ചിത്രങ്ങള്‍
സാള്‍ട് ആന്‍ഡ് പെപ്പെര്‍ ലുക്കിലെത്തി ജ്യോതിര്‍മയി; വൈറലായി ചിത്രങ്ങള്‍
ഒരു കാലത്ത് മലയാളികളുടെ പ്രിയ നടിയായിരുന്നു ജ്യോതിര്‍മയി. ഇപ്പോഴിതാ നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്. സാള്‍ട് ആന്‍ഡ് പെപ്പെര്‍ ലുക്കിലെത്തിയ ജ്യോതിര്‍മയിയെ ചിത്രങ്ങളില്‍ കാണാം.
കേരള മീഡിയ അക്കാദമി പൂര്‍വ വിദ്യാര്‍ഥി സംഗമത്തിന് ജ്യോതിര്‍മയി എത്തിയപ്പോള്‍ പകര്‍ത്തിയ ചിത്രങ്ങളാണിത്. കേരള മീഡിയ അക്കാദമി അവരുടെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ചിത്രങ്ങള്‍ പങ്കുവച്ചത്. ഏതു ഗെറ്റപ്പില്‍ വന്നാലും ജ്യോതിര്‍മയിക്ക് ഒരു പ്രത്യേക ഭംഗിയുണ്ടെന്നും നാല്പതു വയസ്സായെന്ന് വിശ്വസിക്കാന്‍ പ്രയാസമാണെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നു.
ഇത് ആദ്യമായല്ല നടി സാള്‍ട്ട് ആന്‍ഡ് പെപ്പെര്‍ ലുക്കിലെത്തുന്നത്. ഇതിനു മുന്‍പ് തല മുണ്ഡനം ചെയ്തുകൊണ്ടായിരുന്നു താരം ആരാധകരെ ഞെട്ടിച്ചത്. ജ്യോതിര്‍മയിയുടെ ഭര്‍ത്താവും സംവിധായകനുമായ അമല്‍ നീരദിന്റെ ഇന്‍സ്റ്റഗ്രാം പേജിലാണ് ചിത്രം പങ്കുവച്ചത്.
അഭിനേതാവ്, മോഡല്‍ തുടങ്ങിയ നിലകളില്‍ വര്‍ഷങ്ങളോളം മലയാള സിനിമാ, മോഡലിങ് രംഗങ്ങളില്‍ നിറഞ്ഞ വ്യക്തിയാണ് ജ്യോതിര്‍മയി. ഭാവം, അന്യര്‍, അടയാളങ്ങള്‍ തുടങ്ങിയ സിനിമകളില്‍ ജ്യോതിര്‍മയി മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. രണ്ടാമത്തെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും, ദേശീയ പുരസ്കാരത്തില്‍ പ്രത്യേക പരാമര്‍ശവും നേടിക്കൊടുത്ത ചിത്രമാണ് ഭാവം.
2015 ഏപ്രില്‍ 4നാണ് അമല്‍ നീരദും ജ്യോതിര്‍മയിയും വിവാഹിതരാകുന്നത്. 2013 ല്‍ റിലീസ് ചെയ്ത സ്ഥലം എന്ന സിനിമയിലാണ് ജ്യോതിര്‍മയി അവസാനം പ്രത്യക്ഷപ്പെട്ടത്.
