Actress
ഞാന്‍ തെന്നിന്ത്യയില്‍ ചെയ്ത പോലെയുള്ള വേഷങ്ങള്‍ ബോളിവുഡിലും കിട്ടാനായി കാത്തിരിക്കുകയാണ്; ജ്യോതിക
ഞാന്‍ തെന്നിന്ത്യയില്‍ ചെയ്ത പോലെയുള്ള വേഷങ്ങള്‍ ബോളിവുഡിലും കിട്ടാനായി കാത്തിരിക്കുകയാണ്; ജ്യോതിക
തെന്നിന്ത്യന്‍ സിനിമ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് ജ്യോതിക. അടുത്തിടെ മമ്മൂട്ടിയുടെ നായികയായി താരം മലയാളത്തിലേയ്ക്കും തിരിച്ചുവരവ് നടത്തിയിരുന്നു. ജിയോ ബേബി സംവിധാനം ചെയ്ത കാതലില്‍ ഓമന എന്ന കഥാപാത്രമായാണ് ജ്യോതിക എത്തിയത്.
1998 ല്‍ ഡോളി സാജാ കെ രഖ്‌ന എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് ജ്യോതിക തന്റെ സിനിമ ജീവിതം ആരംഭിക്കുന്നത്. പിന്നീട് വിവിധ ഭാഷകളിലായി നിരവധി സിനിമകളുടെ ഭാഗമായി താരം. വിവാഹം കഴിഞ്ഞതോടെ കുറച്ചു നാള്‍ അഭിനയത്തില്‍ നിന്ന് ചെറിയൊരിടവേള താരമെടുത്തിരുന്നു. പിന്നീട് സിനിമയിലേക്ക് വന്‍ തിരിച്ചുവരവാണ് ജ്യോതിക നടത്തിയതും.
തമിഴിലും തെലുങ്കിലുമൊക്കെ ഹിറ്റ് നായികയായിരുന്നെങ്കിലും ഹിന്ദിയില്‍ തിളങ്ങാന്‍ ജ്യോതികയ്ക്ക് കഴിഞ്ഞിരുന്നില്ല. 26 വര്‍ഷങ്ങള്‍ക്ക് ശേഷം ശെയ്ത്താന്‍, ശ്രീകാന്ത് എന്നീ സിനിമകളിലൂടെ ജ്യോതിക ബോളിവുഡിലേക്കും മടങ്ങിയെത്തി. മാത്രമല്ല ശെയ്ത്താനിലേയും ശ്രീകാന്തിലേയും താരത്തിന്റെ കഥാപാത്രങ്ങള്‍ ശ്രദ്ധ നേടുകയും ചെയ്തു. ബോക്‌സോഫീസിലും ഇരുചിത്രങ്ങള്‍ മികച്ച കളക്ഷന്‍ നേടിയിരുന്നു.
ഇപ്പോഴിതാ ഹിന്ദിയിലേക്കുള്ള തന്റെ ഇത്തരമൊരു മടങ്ങി വരവ് വളരെ സര്‍െ്രെപസായിരുന്നുവെന്നും അത് തികച്ചും സ്വഭാവികമായി സംഭവിച്ചതാണെന്നും പറയുകയാണ് ജ്യോതിക. ’25 വര്‍ഷമായിട്ടും യാതൊരു അനക്കവുമില്ലായിരുന്നു.
പക്ഷേ വളരെ പെട്ടെന്നാണ് ഈ രണ്ട് സിനിമകളും ശബ്ദമുയര്‍ത്തിയത്’. കഴിഞ്ഞ 25 വര്‍ഷത്തിനിടയില്‍ തെന്നിന്ത്യന്‍ സിനിമയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു താരം. ഇപ്പോള്‍ പ്രേക്ഷകര്‍ക്കിടയില്‍ നോര്‍ത്ത്, സൗത്ത് എന്നൊന്നുമില്ല, അവരെല്ലാം ഒന്നായാണ് കാണുന്നത്.
ഞാന്‍ തെന്നിന്ത്യയില്‍ ചെയ്ത പോലെയുള്ള വേഷങ്ങള്‍ ബോളിവുഡിലും കിട്ടാനായി കാത്തിരിക്കുകയാണ്. വളരെ മനോഹരമായ കഥ ആയതുകൊണ്ടാണ് ശെയ്ത്താനും ശ്രീകാന്തും ഞാന്‍ തെരഞ്ഞെടുക്കുന്നത്. എന്നാല്‍ ഒരു അഭിനേതവെന്ന നിലയില്‍ കൂടുതല്‍ കഥാപാത്രങ്ങള്‍ക്കായി തിരയുകയാണെന്നും’ ജ്യോതിക പറഞ്ഞു.
