വില്ലന്മാരെ ഇടിച്ചിട്ട് മാസ് ഗെറ്റപ്പിൽ ജ്യോതിക; കൂട്ടിന് രേവതിയും ; ജാക്ക് പോട്ട് ട്രെയ്‌ലർ പുറത്തിറങ്ങി
തെന്നിന്ത്യയുടെ പ്രിയ നടിയാണ് ജ്യോതിക. തമിഴകത്തിന് പുറമേ, മലയാളത്തിലും ജ്യോതികയ്ക്ക് നിരവധി ആരാധകരാണ്. ജ്യോതിക നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ജാക്ക്പോട്ട്. ജ്യോതികയും രേവതിയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ധാരാളം ആക്ഷന്‍ രംഗങ്ങളും ട്രെയ്‌ലറില്‍ കാണാം. കോമഡി ആക്ഷന്‍ ചിത്രമാണിതെന്ന സൂചനകളാണ് ട്രെയ്‌ലര്‍ തരുന്നത്.
കല്യാണ്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത് 2ഡി എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സൂര്യയാണ്. പോലീസ് വേഷത്തിലാണ് ജ്യോതിക ചിത്രത്തിലെത്തുന്നത്. വ്യത്യസ്തമായ ഗെറ്റപ്പുകളിലാണ് രേവതിയും ജ്യോതികയും എത്തുന്നത്. ഒരു ഫുള്ളി ആക്‌ഷന്‍–കോമഡി എന്റർടെയ്നറാണ് ചിത്രം . ആനന്ദരാജ്, രാജേന്ദ്രൻ, മൻസൂർ അലിഖാൻ എന്നിവരാണ് സിനിമയിലെ മറ്റുതാരങ്ങൾ.
jyothika- jack pot- trailer-relased
