കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയെ ചൂട് പിടിപ്പിച്ച വാർത്തയായിരുന്നു നടന് വിഷ്ണു വിശാലും ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയും പ്രണയത്തിലാണ് എന്നുളളത്.വാർത്തകൾക്ക് പിന്നാലെ ഇരുവരുടേയും പ്രണയ ചിത്രങ്ങളും പുറത്തുവന്നിരുന്നു.എന്നാൽ ഇപ്പോഴിതാ തങ്ങളുടെ ബന്ധത്തെക്കുറിച്ച് മനസ് തുറന്ന് രംഗത്ത് വന്നിരിക്കുകയാണ് ജ്വാല ഗുട്ട.
‘ഞങ്ങളുടെ ബന്ധത്തെക്കുറിച്ച് ഇപ്പോള്‍ എല്ലാവര്ക്കും അറിയാം. വിഷ്ണുമായി അടുത്തത് വളരെ യാദൃശ്ചികമായാണ്. വളരെ സ്വാഭാവികമായാണ് ഞങ്ങള്‍ ആദ്യം കണ്ടുമുട്ടുന്നത്. പിന്നീട് കൂടുതല്‍ അടുക്കുകയും ചെയ്തു. ഇടയ്ക്കിടെ കാണുകയും സംസാരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഇതിലൂടെ പരസ്പരം നല്ലതുപോലെ മനസിലാക്കാന്‍ സാധിച്ചു. ബാഡ്മിന്റണുമായി ബന്ധപ്പെട്ട് എന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വിഷ്ണു പൂര്‍ണ പിന്തുണ നല്‍കുന്നുണ്ട്.’
‘ഞാന്‍ ഹൈദരാബാദില്‍ ആണെങ്കിലും ചെന്നൈയിലുള്ള വിഷ്ണു ഇടയ്ക്കിടെ കാണാന്‍ വരാറുണ്ട്. ഹൈദരാബാദിന് പുറത്തുള്ള ഒരാളുമായി അടുപ്പത്തിലാകുമെന്ന് ഒരിക്കലും കരുതിയതല്ല. എന്റെ ഇഷ്ടങ്ങള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം അനുവദിച്ചു തരുന്നയാളാണ് അദ്ദേഹം. ചലച്ചിത്രമേഖലയിലെ അദ്ദേഹത്തിന്റെ തിരക്കുകള്‍ മനസിലാക്കിതന്നെയാണ് ഞാനും ഇഷ്ടപ്പെട്ടത്. ഈ ബന്ധം വളരെ സീരിയസാണ്.’ ജ്വാല പറഞ്ഞു..
ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വീട്ടിൽ അതിക്രമിച്ച് കയറിയ യുവാവ് പിടിയിൽ. നടന്റെ മുംബൈയിലെ ബാന്ദ്രയിലെ ഗാലക്സി അപ്പാർട്ട്മെന്റിലാണ് യുവാവ് അതിക്രമിച്ച്...